Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പതിനാറ്കാരിയെ പീഡിപ്പിച്ച അദ്ധ്യാപകനെതിരായ കേസ് പിൻവലിക്കാൻ പ്രിൻസിപ്പാളിന്റെ നിരന്തര ആവശ്യം; മാനസിക സമ്മർദ്ദം താങ്ങാനാകാതെ പിതാവ് തൂങ്ങി മരിച്ചത് ഇലക്ട്രിക് പോസ്റ്റിൽ

പതിനാറ്കാരിയെ പീഡിപ്പിച്ച അദ്ധ്യാപകനെതിരായ കേസ് പിൻവലിക്കാൻ പ്രിൻസിപ്പാളിന്റെ നിരന്തര ആവശ്യം; മാനസിക സമ്മർദ്ദം താങ്ങാനാകാതെ പിതാവ് തൂങ്ങി മരിച്ചത് ഇലക്ട്രിക് പോസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

ഭോപ്പാൽ: ലൈംഗികാതിക്രമണത്തിന് വിധേയായ പെൺകുട്ടിയുടെ പിതാവ് ജീവനൊടുക്കിയത് മാനസ്സിക സമ്മർദ്ദം സഹിക്കാനാകാതെ. മകൾ പഠിക്കുന്ന സർക്കാർ സ്‌കൂളിലെ പ്രിൻസിപ്പൽ ലൈംഗിക പീഡന പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ സമ്മർദ്ദം താങ്ങാനാവാതെയാണ് ഇയാൾ തൂങ്ങി മരിച്ചത്. മധ്യപ്രദേശിലെ സാഗർ ജില്ലയിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. വീടിന് സമീപത്തെ ഇലക്ട്രിക് പേസ്റ്റിലാണ് ഇയാൾ തൂങ്ങി മരിച്ചത്.

ഇയാളുടെ 16 വയസ്സുള്ള മകളാണ് പീഡിപ്പിക്കപ്പെട്ടത്. സംഭവത്തിൽ ഇവർ പരാതി നൽകിയിരുന്നു.പ്രദീപ് ജയിൻ എന്ന അധ്യപകനാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് പരാതിയിൽ വ്യക്തമാക്കിയിരുന്നു. പരാതിയെത്തുടർന്ന് ഇയാളെ പൊലീസ് കഴിഞ്ഞ മാസമാണ് അറസ്റ്റ് ചെയ്തത്. ഇത് പിൻവലിക്കാൻ സ്‌കൂൾ പ്രിൻസിപ്പൽ നിരന്തരമായി ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഇയാളുടെ പക്കൽനിന്ന് ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിരുന്നു. പ്രിൻസിപ്പലിനായി എഴുതിയതായിരുന്നു ഈ കത്തെന്ന് പൊലീസ് പറഞ്ഞു.
ആത്മഹത്യാ കുറിപ്പിന്റെ അടിസ്ഥാനത്തിൽ സ്‌കൂൾ പ്രിൻസിപ്പലിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ കൃത്യമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മരിച്ചയാളുടെ ബന്ധുക്കൾ റോഡ് ഉപരോധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP