Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു; സഹപ്രവർത്തകയെ അപമാനിക്കുകയും അവിഹിതബന്ധം പുലർത്താൻ നിർബന്ധിക്കുകയും ചെയ്ത കോളേജ് പ്രൊഫസർമാർക്കെതിരെ കേസ്

പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു; സഹപ്രവർത്തകയെ അപമാനിക്കുകയും അവിഹിതബന്ധം പുലർത്താൻ നിർബന്ധിക്കുകയും ചെയ്ത കോളേജ് പ്രൊഫസർമാർക്കെതിരെ കേസ്

ബിലാസ്പുർ: പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടതോടെ സ്ത്രീലമ്പടന്മാരായ കോളേജ് പ്രൊഫസർമാർ കുടുങ്ങി. സഹപ്രവർത്തകയെ അപമാനിക്കുകയും അവിഹിത ബന്ധം പുലർത്താൻ നിർബന്ധിക്കുകയും ചെയത് ഛത്തീസ്‌ഗഢിലെ സ്വകാര്യ കോളേജിലെ പ്രൊഫസർമാർക്കെതിരെയാണ് കേസെടുത്തത്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിനെ തുടർന്നാണ് സുബിർ സെൻ, ദുർഗ ശരൺ ചന്ദ്ര എന്നിവർക്കെതിരെ ബിലാസ്പുർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

അന്തരിച്ച സൈനികന്റെ ഭാര്യയാണ് ഇരുവർക്കുമെതിരെ സൈനിക് കല്യാൺ ബോർഡിന് പരാതി നൽകിയത്. ഇരുവരും ചേർന്ന് തന്നെ ഉപദ്രവിച്ചന്നെും അശ്ലീല പരാമർശങ്ങൾ നടത്തിയെന്നും അവിഹിത ബന്ധം പുലർത്താൻ നിർബന്ധിച്ചെന്നും പരാതിയിൽ പറഞ്ഞിരുന്നു. തുടർന്ന് സൈനിക് കല്യാൺ ബോർഡ് പരാതി പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അയക്കുകയായിരുന്നു.

വിഷയത്തിൽ നടപടി സ്വീകരിക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസ് ബിലാസ്പുർ പൊലീസിന് കത്ത് നൽകിയെന്നും തുടർന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്നും ബിലാസ്പുർ എസ് പി ശലഭ് സിൻഹ പറഞ്ഞു.

ഡിസംബർ 11നാണ് വിഷയത്തിൽ ബിലാസ്പുർ പൊലീസിന് കത്ത് ലഭിച്ചത്. തുടർന്ന് വെള്ളിയാഴ്ച ഇരുവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഇരുവരെയും ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും സിൻഹ കൂട്ടിച്ചേർത്തു. പി ടി ഐയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP