Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജ്യത്തിന് തെറ്റ് പറ്റിയാൽ ചോദിക്കാൻ അവകാശം ഹിന്ദുക്കൾക്ക് മാത്രം;ഇന്ത്യയിൽ ജനിച്ചാൽ മുസ്ലിംകളും ഹിന്ദുക്കൾ തന്നെ; വിഗ്രഹാരാധന നടത്താത്തവരും ഇന്ത്യയിൽ താമസിച്ചാൽ പൗരത്വം കൊണ്ട് ഹിന്ദുക്കൾതന്നെ; വിവാദ പ്രസ്താവനകളുമായി വീണ്ടും ആർഎസ്എസ് തലവൻ മോഹൻ ഭാഗവത്

രാജ്യത്തിന് തെറ്റ് പറ്റിയാൽ ചോദിക്കാൻ അവകാശം ഹിന്ദുക്കൾക്ക് മാത്രം;ഇന്ത്യയിൽ ജനിച്ചാൽ മുസ്ലിംകളും ഹിന്ദുക്കൾ തന്നെ; വിഗ്രഹാരാധന നടത്താത്തവരും ഇന്ത്യയിൽ താമസിച്ചാൽ പൗരത്വം കൊണ്ട് ഹിന്ദുക്കൾതന്നെ; വിവാദ പ്രസ്താവനകളുമായി വീണ്ടും ആർഎസ്എസ് തലവൻ മോഹൻ ഭാഗവത്

ഭോപാൽ: ഇന്ത്യയിലെ മുസ്ലിംകൾ എല്ലാം ഹിന്ദുക്കളാണെന്ന പ്രസ്താവനയുമായി ആർഎസ്എസ് തലവൻ മോഹൻ ഭഗവത് രംഗത്ത്. മുസ്ലിംകൾ എല്ലാം ജന്മം കൊണ്ടും പൗരത്വം കൊണ്ടും ഹിന്ദുക്കളാണെന്നാണ് മോഹൻ ഭഗവത് പറഞ്ഞത്. ഇന്ത്യയിൽ ജനിച്ചു വീഴുന്നവർ എല്ലാം ഹിന്ദുക്കളാണെന്നും ഭഗവത് പറഞ്ഞു. ബീതുളിൽ ഒരു ഹിന്ദു സമ്മേളനത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മോഹൻ ഭഗവത്.

കടുത്ത മതവിരുദ്ധ പ്രസ്താവനയാണ് മോഹൻ ഭഗവത് നടത്തിയിരിക്കുന്നത്. ഇന്ത്യയിൽ ജനിക്കുകയും ഇന്ത്യയിൽ ജീവിക്കുകയും ചെയ്യുന്ന എല്ലാവരും ജന്മം കൊണ്ടും പൗരത്വം കൊണ്ടും ഹിന്ദുക്കളാണ്. മുസ്ലിംകൾ അടക്കം അങ്ങനെയാണ്. മുസ്ലിംകളും ഇന്ത്യൻ പൗരത്വം കൊണ്ട് ഹിന്ദുക്കളാണ്. വിശ്വാസം കൊണ്ടു മാത്രമാണ് അവർ മുസ്ലിം ആകുന്നത്. ഭാരത മാതാവിനെ ബഹുമാനിക്കുന്ന ആരും ഹിന്ദുക്കളാണെന്നും മോഹൻ ഭഗവത് കൂട്ടിച്ചേർത്തു.

ഇന്ത്യക്കാർ വിഗ്രഹാരാധന നടത്തുന്നവരാണ്. ഇതു നടത്തിയില്ലെങ്കിലും ആരും ഹിന്ദുക്കൾ അല്ലാതാകുന്നില്ല. ഹിന്ദുക്കൾ ജീവിക്കുന്ന ഹിന്ദുസ്ഥാനിൽ മുസ്ലിം മഞ്ച് പ്രവർത്തകർ ഭാരത മാതാവിന് ജയ് വിളിക്കുന്നതിൽ അത്ഭുതപ്പെടേണ്ടതില്ലെന്നും ജന്മം കൊണ്ട് അവർ ഹിന്ദുക്കളാണെന്നും മോഹൻ ഭഗവത് പറഞ്ഞു. ജനങ്ങൾ ജാതിക്കും മതത്തിനും ഭാഷയ്ക്കും അതീതരായി വളരണമെന്നും വിവാദ പ്രസ്താവനയ്ക്കൊടുവിൽ മോഹൻ ഭഗവത് കൂട്ടിച്ചേർത്തു. ഇന്ത്യ ലോകരാഷ്ട്രങ്ങളുടെ നേതാവാകുകയാണെങ്കിൽ ഇന്ത്യയുടെ മുഴുവൻ ഉത്തരവാദിത്തവും ഹിന്ദുക്കൾ ഏറ്റെടുക്കണം..

രാജ്യത്തിന്റെ ഭാഗത്ത് നിന്നു എന്തെങ്കിലും തെറ്റു സംഭവിച്ചാൽ ചോദ്യം ചെയ്യാനുള്ള അവകാശം ഹിന്ദുക്കൾക്കു മാത്രമായിരിക്കും. ഇന്ത്യ ഹിന്ദുക്കളുടെ മാത്രം രാജ്യമാണെന്നും ഭഗവത് കൂട്ടിച്ചേർത്തു. ഹിന്ദുക്കൾ എല്ലാവരും ഐക്യത്തോടെ ഇരിക്കണം. അല്ലെങ്കിൽ ചില ശക്തികൾ നമ്മളെ ആക്രമിക്കുമെന്നും മോഹൻ ഭഗവത് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP