Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പര നേട്ടത്തിന്റെ ആഘോഷം അവസാനിക്കുന്നില്ല; പുത്തൻ ബിഎംഡബ്ല്യു കാർ സ്വന്തമാക്കി മുഹമ്മദ് സിറാജ്; ഇംഗ്ലണ്ടിനെതിരായ പോരാട്ടത്തിനുള്ള തയ്യാറെടുപ്പിൽ താരം

ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പര നേട്ടത്തിന്റെ ആഘോഷം അവസാനിക്കുന്നില്ല; പുത്തൻ ബിഎംഡബ്ല്യു കാർ സ്വന്തമാക്കി മുഹമ്മദ് സിറാജ്; ഇംഗ്ലണ്ടിനെതിരായ പോരാട്ടത്തിനുള്ള തയ്യാറെടുപ്പിൽ താരം

സ്പോർട്സ് ഡെസ്ക്

ഹൈദരാബാദ്: ഓസ്‌ട്രേലിയൻ ടെസ്റ്റ് പരമ്പര വിജയത്തിന്റെ ആഘോഷ ലഹരിയിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ യുവ പേസർ മുഹമ്മദ് സിറാജ്. നാട്ടിലെത്തിയ ശേഷം പുതിയ ബിഎംഡബ്ല്യു കാർ വാങ്ങിയാണ് ഓസീസിനെതിരായ പരമ്പര വിജയം സിറാജ് ആഘോഷിച്ചത്. ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി താരം തന്നെയാണ് പുത്തൻ കാർ വാങ്ങിയ വിവരം പുറത്തുവിട്ടത്.

പരമ്പരയ്ക്കിടെ പിതാവിന്റെ വിയോഗമുണ്ടായിട്ടും ടീമിനൊപ്പം തുടർന്ന സിറാജ് പിതാവ് ആഗ്രഹിച്ചത് പോലെ ഇന്ത്യൻ ജഴ്‌സിയിൽ അവിസ്മരണീയ പ്രകടനം കാഴ്ചവച്ച് ഇന്ത്യയുടെ പരമ്പര നേട്ടത്തിൽ നിർണായക പങ്ക് വഹിക്കാൻ കഴിഞ്ഞിരുന്നു. ഹെദരാബാദിൽ മടങ്ങിയെത്തിയ ശേഷം സിറാജ് ആദ്യം പോയത് പിതാവിന്റെ ഖബറിടത്തിലേക്കായിരുന്നു, പിന്നീട് പ്രാർത്ഥനകൾ നടത്തി.

നാട്ടിലെത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കാനും സിറാജ് തയാറായി. ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ കളിച്ചാണ് സിറാജ് ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറിയത്. ആദ്യ ടെസ്റ്റിൽ പേസർ മുഹമ്മദ് ഷമിക്കു പരുക്കേറ്റതിനെ തുടർന്ന് സിറാജിന് അവസരം ലഭിക്കുകയായിരുന്നു.

ആദ്യ ടെസ്റ്റിൽ തന്നെ താരം അഞ്ച് വിക്കറ്റ് വീഴ്‌ത്തി. ഈ മത്സരത്തിൽ ഇന്ത്യ എട്ട് വിക്കറ്റ് ജയം സ്വന്തമാക്കുകയും ചെയ്തു. സിഡ്‌നിയിൽ നടന്ന മൂന്നാം ടെസ്റ്റിൽ സിറാജ് രണ്ട് വിക്കറ്റുകൾ സ്വന്തമാക്കി. ഇതിനിടെ താരത്തിന് നേരെ ഓസ്‌ട്രേലിയൻ ആരാധകരുടെ ഭാഗത്തുനിന്ന് വംശീയ അധിക്ഷേപവും ഉണ്ടായി. അവസാന ടെസ്റ്റിൽ ആദ്യ ഇന്നിങ്‌സിൽ ഒരു വിക്കറ്റും രണ്ടാം ഇന്നിങ്‌സിൽ അഞ്ച് വിക്കറ്റും വീഴ്‌ത്തിയാണു താരം ഇതിനു മറുപടി നൽകിയത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് സിറാജ് ഇപ്പോൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP