Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഭിഭാഷകൻ മുഹമ്മദ് പ്രാചയുടെ ഓഫിസിലെ റെയ്ഡ്: ഉദ്യോഗസ്ഥൻ വിഡിയോയുമായി ഹാജരാകണമെന്ന് കോടതി ഉത്തരവ്

അഭിഭാഷകൻ മുഹമ്മദ് പ്രാചയുടെ ഓഫിസിലെ റെയ്ഡ്: ഉദ്യോഗസ്ഥൻ വിഡിയോയുമായി ഹാജരാകണമെന്ന് കോടതി ഉത്തരവ്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: പൗരത്വ സമരകേസുകളിൽ അഭിഭാഷകനായ അഡ്വ. മഹ്മൂദ് പ്രാചയുടെ ഓഫിസിൽ നടത്തിയ പൊലീസ് ഉദ്യോഗസ്ഥനോട് ഹാജരാകാനും റെയ്ഡിന്റെ പൂർണ വീഡിയോ ഹാജരാക്കാനും ഡൽഹി കോടതി ഉത്തരവിട്ടു. ഡൽഹി പൊലീസ് സ്‌പെഷൽ സെൽ നടത്തിയത് നിയമവിരുദ്ധമായ റെയ്ഡാണെന്ന് കാണിച്ച് പ്രാച പട്യാല ഹൗസ് കോടതിക്ക് നൽകിയ പരാതിയെ തുടർന്നാണ് കോടതിയുടെ ഉത്തരവ്. പൗരത്വ സമര കേസുകളിൽ പൊലീസ് വേട്ടയാടുന്നവർക്കുവേണ്ടി കേസ് നടത്തുന്നതിനിടയിലാണ് ഡൽഹി പൊലീസ് മണിക്കൂറുകൾ നീണ്ട റെയ്ഡ്.

പൗരത്വ സമരത്തിനിറങ്ങിയവരെയും നിരപരാധികളെയും ഡൽഹി വംശഹത്യ കേസിൽ കുടുക്കുന്നതിനെതിരെ പ്രാച നൽകിയ കേസുകൾ പലതും കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ച് നേരത്തേ നൽകിയ ഒരു ഹരജിയിൽ പരിമിതമായ പരിശോധനക്ക് നൽകിയ അനുവാദം ഉപയോഗിച്ചാണ് ഡൽഹി പൊലീസ് സ്‌പെഷൽ സെൽ വിപുലമായ റെയ്ഡ് നടത്തിയത്. തനിക്കെതിരെ നൽകിയ കേസ് കെട്ടിച്ചമച്ചതാണെന്ന് പ്രാച നേരത്തേ ബോധിപ്പിച്ചിരുന്നു.

ഡിസംബർ 24ന് ഉച്ചക്ക് 12ന് തുടങ്ങിയ റെയ്ഡ് 25ന് പുലർച്ച മൂന്നു വരെ നീണ്ടുനിന്നുവെന്നും റെയ്ഡിൽ ഹാർഡ് ഡിസ്‌കും മറ്റു കേസുകളുടെ രേഖകളും അടക്കമുള്ളവ കൊണ്ടുപോയി. കേസ് ജനുവരി അഞ്ചിന് വീണ്ടും പരിഗണിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP