Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മാധ്യമങ്ങളെ മസാല കൊടുത്ത് വളർത്തേണ്ട; ക്യാമറ കാണുമ്പോൾ പാതി വെന്ത കാര്യങ്ങൾ പറയുന്നത് നിർത്തിയില്ലെങ്കിൽ നടപടിയെന്ന് പാർട്ടി നേതാക്കൾക്ക് മോദിയുടെ താക്കീത്

മാധ്യമങ്ങളെ മസാല കൊടുത്ത് വളർത്തേണ്ട; ക്യാമറ കാണുമ്പോൾ പാതി വെന്ത കാര്യങ്ങൾ പറയുന്നത് നിർത്തിയില്ലെങ്കിൽ നടപടിയെന്ന് പാർട്ടി നേതാക്കൾക്ക് മോദിയുടെ താക്കീത്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മാധ്യമങ്ങൾക്ക് മസാല നൽകുന്ന പതിവ് നിർത്താൻ പാർട്ടി നേതാക്കൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശം.വിടുവായത്തം അവസാനിപ്പിച്ചില്ലെങ്കിൽ നടപടി വരുമെന്നാണ് മോദിയുടെ മുന്നറിയിപ്പ്. മഹാഭാരത കാലത്തെ ഇന്റനെറ്റും, ഡാർവിൻ തിയറിയുമൊക്കെ അടുത്തിടെ വിവിാദത്തിന് വഴിയൊരുക്കിയിരുന്നു.

നരേന്ദ്ര മോദി ആപ്പിൽക്കൂടി ബിജെപി എംപിമാരുമായി നടത്തിയ വിഡീയോ കോൺഫറൻസിലാണ് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ക്യാമറ മുന്നിൽ കാണുമ്പോൾ പലരും പാതിവെന്ത കാര്യങ്ങൾ വിളിച്ചു പറയുക പതിവാണ്. വലിയ സാമുഹ്യ ശാസ്ത്രജ്ഞരും വിദ്ഗധരുമെന്ന ഭാവത്തിൽ അബദ്ധങ്ങൾ വിളിച്ചു പറയുകയും മാധ്യമങ്ങൾക്ക് ആവശ്യമായ മസാല നൽകുകയുമാണ് പലരും ചെയ്യുന്നതെന്നും മോദി കുറ്റപ്പെടുത്തി.

ബിജെപി നേതാക്കളിൽ ചിലർ പ്രതികളോട് മൃദുല സമീപനം സ്വീകരിക്കുന്നതായും ആരോപണം ശക്തമാണ്. ഒന്നോ രണ്ടോ ബലാത്സംഗ കേസുകൾ ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് വലിയ ചർച്ചയാക്കേണ്ടതില്ലെന്ന മന്ത്രി സന്തോഷ് ഗംഗ്വറിന്റെ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെയാണ് ഇത്തരം അഭിപ്രായ പ്രകടനങ്ങൾക്കെതിരെ പ്രധാനമന്ത്രി വിമർശനവുമായി രംഗത്ത് എത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP