Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗുജറാത്തിൽ പദ്ധതിപ്പെരുമഴയോടെ പ്രധാനമന്ത്രിയുടെ പര്യടനം; വഡോദരയിൽ 11 40 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചു; ഗുജറാത്തിന്റെ വികസന പദ്ധതികൾ കേന്ദ്രത്തിലെ യുപിഎ സർക്കാർ തടസ്സപ്പെടുത്തിയിരുന്നു; പ്രധാനമന്ത്രി ആയതോടെ കാര്യങ്ങൾ മാറിയെന്നും മോദി

ഗുജറാത്തിൽ പദ്ധതിപ്പെരുമഴയോടെ പ്രധാനമന്ത്രിയുടെ പര്യടനം; വഡോദരയിൽ 11 40 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചു; ഗുജറാത്തിന്റെ വികസന പദ്ധതികൾ കേന്ദ്രത്തിലെ യുപിഎ സർക്കാർ തടസ്സപ്പെടുത്തിയിരുന്നു; പ്രധാനമന്ത്രി ആയതോടെ കാര്യങ്ങൾ മാറിയെന്നും മോദി

അഹമ്മദാബാദ്: തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ ഗുജറാത്തിൽ പദ്ധതി പെരുമഴയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വഡോദരയിൽ 1140 കോടിയുടെ പദ്ധതികൾ അദ്ദേഹം പ്രഖ്യാപിച്ചു. ഗോഗയ്ക്കും ദഹേജിനും ഇടയ്ക്കുള്ള കടത്തു സർവീസിന്റ ആദ്യഘട്ടം അദ്ദേഹം ഉദ്ഘാടനം ചെയ്തു. ആറു കോടി പേർക്ക് പ്രയോജനകരമാകുന്ന ദക്ഷിണേഷ്യയിലെത്തന്നെ ഏറ്റവും വലിയ കടത്തു സർവീസാണിത്.

ഗുജറാത്തിൽ തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കാതിരുന്നതിൽ ഏറെ വിമർശനം നേരിടുകയാണ് കേന്ദ്രം. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയിൽ പ്രധാനമന്ത്രി പങ്കെടുത്ത മൂന്നാമത്തെ പരിപാടിയാണ് ഇന്നു നടന്നത്. പദ്ധതി പ്രഖ്യാപനങ്ങൾക്കു വേണ്ടിയാണ് തീയതി പ്രഖ്യാപനം വൈകിപ്പിച്ചത് എന്നു വരെ തിരഞ്ഞെടുപ്പു കമ്മീഷനു മേൽ വിമർശനം ഉയർന്നു.

കോൺഗ്രസിനെതിരെ ആഞ്ഞടിച്ചും വൻ വികസന പദ്ധതികൾ സമർപ്പിച്ചുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഹമ്മദബാദിൽ പ്രസംഗിച്ചത്. താൻ മുഖ്യമന്ത്രിയായിരുന്ന സമയത്തു ഗുജറാത്തിന്റെ വികസന പദ്ധതികൾ കേന്ദ്രത്തിലെ യുപിഎ സർക്കാർ തടസ്സപ്പെടുത്തിയിരുന്നതായി മോദി ആരോപിച്ചു.

ഈ മാസം ഗുജറാത്തിലേക്കു നടത്തിയ മൂന്നാം സന്ദർശനത്തിലാണു മോദി കോൺഗ്രസിനെ കടന്നാക്രമിച്ചത്. താൻ മുഖ്യമന്ത്രിയായിരിക്കെ, ശത്രുതാ മനോഭാവത്തിലാണു യുപിഎ സർക്കാർ പ്രവർത്തിച്ചത്. വ്യാവസായിക വളർച്ചയും സംസ്ഥാനത്തിന്റെ വികസനവും അവർ തടസ്സപ്പെടുത്തി. 2014ലെ തിരഞ്ഞെടുപ്പിൽ ജനങ്ങൾ തന്നെ പ്രധാനമന്ത്രിയാക്കിയതോടെ കാര്യങ്ങൾ മാറിമറിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രത്തിലുണ്ടായ ഭരണമാറ്റത്തോടെയാണു സംസ്ഥാനത്തിന്റെ വികസന പദ്ധതികൾ യാഥാർഥ്യമായത്. കഴിഞ്ഞ മൂന്നു വർഷത്തിനിടെ വലിയ മാറ്റമാണുണ്ടായത്. ഗുജറാത്തിനു മികച്ച പരിഗണനയും പ്രാധാന്യവുമാണു കൊടുക്കുന്നതെന്നും മോദി വ്യക്തമാക്കി. ഭാവ്‌നഗറിലെ ഗോഗയ്ക്കും ബറൂച്ചിലെ ദഹേജിനുമിടയിലുള്ള 615 കോടി രൂപയുടെ കടത്തു സർവീസിന്റെ ആദ്യഘട്ട ഉദ്ഘാടനം അദ്ദേഹം നിർവഹിച്ചു.

ഗോഗയ്ക്കും ദഹേജിനും ഇടയ്ക്കുള്ള കടത്തു സർവീസ് മാത്രമല്ലിത്. രാജ്യത്തിനാകെ പ്രധാനപ്പെട്ട പദ്ധതിയാണിത്. ദക്ഷിണേഷ്യയിലെത്തന്നെ ഏറ്റവും വലിയ കടത്തു സർവീസാണിത്. ഗുജറാത്തിലെ ആറ് കോടി ജനങ്ങൾക്ക് ഉപകാരപ്പെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗോഗയിൽനിന്നു ദഹേജിലേക്കുള്ള റോഡ് ദൂരം 360 കിലോമീറ്ററാണ്. യാത്രയ്ക്കു ഏഴു മുതൽ എട്ടുവരെ മണിക്കൂർ വേണം.

റോ റോ യാഥാർഥ്യമാകുന്നതോടെ ഇതിലെല്ലാം മാറ്റമുണ്ടാകും. കടലിലൂടെ ദൂരം 30 കിലോമീറ്ററായി കുറയും; യാത്രാസമയം ഒരു മണിക്കൂറായും. സമയത്തിൽ മാത്രമല്ല ഇന്ധനം, ഗതാഗതക്കുരുക്ക് എന്നിവയിലും ഗണ്യമായ കുറവു വരും. റോ റോ സർവീസിൽ അപാകതയുണ്ടെന്നു പറഞ്ഞു മുൻ കേന്ദ്ര സർക്കാർ പദ്ധതിക്കു പിന്തുണ നൽകാതെ വൈകിപ്പിച്ചെന്നും മോദി കൂട്ടിച്ചേർത്തു.

ഇപ്പോൾ യാത്രക്കാർക്കു മാത്രമുള്ള കടത്തിൽ, പിന്നീടു കാറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കൊണ്ടുപോകാം. 1960കളിലാണ് ആശയം ഉടലെടുത്തത്. 2012 ജനുവരിയിൽ മുഖ്യമന്ത്രിയായിരിക്കെ മോദി പദ്ധതിയുടെ ശിലാസ്ഥാപനം നടത്തി. വഡോദരയിൽ 1,140 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു.

പ്രധാനമന്ത്രി ആവാസ് യോജന ഗുണഭോക്താക്കൾക്കുള്ള താക്കോൽദാനം, സമഗ്ര ഗതാഗത ഹബ്, പ്രാദേശിക ജലവിതരണ പദ്ധതികൾ, ഗൃഹനിർമ്മാണ പദ്ധതികൾ, ഫ്‌ളൈ ഓവർ എന്നിവ ഉൾപ്പെടെയുള്ള അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ, മുന്ദ്ര ഡൽഹി പെട്രോളിയം ഉൽപ്പന്ന പൈപ്പ് ലൈനിന്റെ ശേഷി വികസിപ്പിക്കൽ, വഡോദരയിൽ എച്ച്പിസിഎല്ലിന്റെ ഗ്രീൻഫീൽഡ് മാർക്കറ്റിങ് ടെർമിനൽ എന്നിവയാണ് ഈ പദ്ധതികൾ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP