Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അയൽക്കാർ തമ്മിലെ പോരൊരു പോരാണോ? പ്രശ്‌നം തീർക്കാൻ ഷി ജിൻപിങ്ങിന്റെ ക്ഷണം; നരേന്ദ്ര മോദി ഈ മാസം 27 ന് ചൈനയിലേക്ക്

അയൽക്കാർ തമ്മിലെ പോരൊരു പോരാണോ?  പ്രശ്‌നം തീർക്കാൻ ഷി ജിൻപിങ്ങിന്റെ ക്ഷണം; നരേന്ദ്ര മോദി ഈ മാസം 27 ന് ചൈനയിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലേക്ക്. ഈ മാസം 27നും 28 നുമാണ് സന്ദർശനം.ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ് മോദിയെ ക്ഷണിക്കുകയായിരുന്നു. ബീജിംഗിലെ വുഹാൻ സിറ്റിയിൽ നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കാനെത്തുന്ന മോദി പ്രസിഡന്റ് ഷീ ജിൻപിംഗുമായി അനൗദ്യോഗിക കൂടിക്കാഴ്ച നടത്തുമെന്ന് ഇന്ത്യയുടേയും ചൈനയുടേയും വിദേശകാര്യ മന്ത്രാലയങ്ങൾ പുറത്ത് വിട്ട സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

2014ൽ അധികാരത്തിൽ എത്തിയ ശേഷമുള്ള മോദിയുടെ നാലാമത്തെ ചൈനാ സന്ദർശനമാണിത്. ജൂൺ 9നും 10 നും ഷാംങ്ഹായിൽ നടക്കുന്ന ഷാംങ്ഹായ് സഹകരണ കോഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിലും മോദി പങ്കെടുക്കും.
ചൈനയുടെ സോഷ്യലിസ്റ്റ് യുഗം പുതിയ കാലത്തിലേക്ക് പ്രവേശിക്കുന്ന സാഹചര്യത്തിൽ രാജ്യത്തിന്റെ വികസനത്തിലവും പുനരുജ്ജീവനത്തിലും ഇന്ത്യ നിർണായക പങ്കാണ് വഹിക്കുന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യീ പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തിലെ നാഴികക്കല്ലായിരിക്കും ഈ കൂടിക്കാഴ്ചയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP