Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പുസ്തകങ്ങൾ വായിക്കാനിഷ്ടമാണെങ്കിലും ഗൂഗിളിന്റെ വരവോടെ കുറഞ്ഞത് വായനാശീലം; പതിവായി ടി വി കാണാറില്ലെങ്കിലും പണ്ട് കണ്ടിരുന്നത് ഡിസ്‌കവറി ചാനൽ; അയോധ്യാ കേസിലെ സുപ്രീംകോടതി വിധിയിൽ ജനങ്ങൾ പ്രകടിപ്പിച്ച സംയമനത്തെയും പക്വതയേയും പ്രകീർത്തിച്ചും പ്രധാനമന്ത്രിയുടെ മൻ കി ബാത്ത്

പുസ്തകങ്ങൾ വായിക്കാനിഷ്ടമാണെങ്കിലും ഗൂഗിളിന്റെ വരവോടെ കുറഞ്ഞത് വായനാശീലം; പതിവായി ടി വി കാണാറില്ലെങ്കിലും പണ്ട് കണ്ടിരുന്നത് ഡിസ്‌കവറി ചാനൽ; അയോധ്യാ കേസിലെ സുപ്രീംകോടതി വിധിയിൽ ജനങ്ങൾ പ്രകടിപ്പിച്ച സംയമനത്തെയും പക്വതയേയും പ്രകീർത്തിച്ചും പ്രധാനമന്ത്രിയുടെ മൻ കി ബാത്ത്

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: പുസ്തകങ്ങൾ വായിക്കാൻ ഏറെ ഇഷ്ടമുള്ള ആളാണ് താനെന്നും എന്നാൽ ഗൂഗിളിന്റെ വരവോടെ വായനാശീലം കുറഞ്ഞെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗൂഗിൾ നമ്മുടെ വായനാശീലത്തെ നശിപ്പിക്കുകയാണെന്നും തന്റെ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ 59-ാം എപ്പിസോഡിൽ മോദി വ്യക്തമാക്കി. മൻ കി ബാത്ത് പരിപാടിയിൽ ഹരിയാനയിൽനിന്നുള്ള അഖിൽ എന്ന വിദ്യാർത്ഥിയുടെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

തിരക്കേറെയുള്ളതിനാൽ പ്രധാനമന്ത്രിക്ക് ടി.വിയും സിനിമകളും കാണാനും പുസ്തകങ്ങൾ വായിക്കാനും സമയം കിട്ടുന്നുണ്ടോ എന്നായിരുന്നു അഖിലിന്റെ ചോദ്യം. സിനിമകൾ കാണാൻ താത്പര്യമില്ലാത്ത തനിക്ക് പുസ്തക വായനയാണ് ഏറെ പ്രിയമെന്നും, പതിവായി ടി.വി. കാണാറില്ലെന്നും മോദി മറുപടിയിൽ കൂട്ടിച്ചേർത്തു. നേരത്തെ ചിലസമയങ്ങളിൽ ഡിസ്‌കവറി ചാനൽ കാണാറുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഗൂഗിൾ വന്നതോടെ വായനശീലം കുറഞ്ഞതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ ദിവസങ്ങളിൽ കൂടുതൽ വായിക്കാൻ കഴിയുന്നില്ല. ഏതു സമയത്തും എന്തുവിവരവും തേടാനായി ഗൂഗിൾ ഉള്ളതിനാൽ അത് നമ്മുടെ വായനാശീലത്തെ നശിപ്പിക്കുകയാണെന്നും മോദി പറഞ്ഞു.

അയോധ്യ കേസിൽ സുപ്രീം കോടതി വിധി വന്നതിനുശേഷം രാജ്യത്തെ ജനങ്ങൾ പ്രകടിപ്പിച്ച ക്ഷമയേയും സംയമനത്തെയും പക്വതയേയും പ്രധാനമന്ത്രി പ്രശംസിച്ചു. ഇന്ത്യയിലെ ജനങ്ങൾക്ക് രാജ്യതാത്പര്യത്തെക്കാൾ വലുതായി മറ്റൊന്നുമില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു ജനങ്ങളുടെ പ്രതികരണമെന്ന് അദ്ദേഹം പറഞ്ഞു. ചരിത്ര വിധിയാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. ഇതോടെ പുതിയ പാതയിൽ മുന്നേറാൻ രാജ്യത്തിന് കഴിയുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

സമാധാനത്തിന്റെയും ഐക്യത്തിന്റെയും പാതയിൽ രാജ്യത്തിന് മുന്നേറാൻ കഴിയുമെന്നാണ് കരുതുന്നത്. രാജ്യതാത്പര്യമാണ് ജനങ്ങൾക്ക് ഏറ്റവും പ്രധാനമെന്ന് സുപ്രീം കോടതി സുപ്രധാന വിധി പ്രസ്താവിച്ചതിന് പിന്നാലെ ഇന്ത്യ ഒരിക്കൽകൂടി തെളിയിച്ചു. സമാധാനവും ഐക്യവും സൗമനസ്യവുമാണ് രാജ്യത്തിന് വലുതെന്നും തെളിയിക്കപ്പെട്ടു. തുറന്ന മനസോടെയാണ് സുപ്രീം കോടതി വിധിയെ ജനം സ്വാഗതം ചെയ്തത്. വർഷങ്ങൾ നീണ്ട നിയമയുദ്ധം അവസാനിച്ചതിനൊപ്പം രാജ്യത്തെ നീതിന്യായ വ്യവസ്ഥയോടുള്ള ബഹുമാനം രാജ്യത്ത് വർധിക്കുകയും ചെയ്തു. ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയിലെ നാഴികക്കല്ലായിരുന്നു സുപ്രീം കോടതിയുടെ ചരിത്ര വിധിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP