Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

അമേരിക്കയിൽ പോകുമ്പോൾ മോദി എന്തു ധരിക്കും? മോദി കുർത്തയാവില്ലെന്ന് സൂചന; ബോളിവുഡ് താരങ്ങളുടെ ഇഷ്ട ഡിസൈനറെ കരാർ ഏൽപ്പിച്ച് പ്രധാനമന്ത്രി

അമേരിക്കയിൽ പോകുമ്പോൾ മോദി എന്തു ധരിക്കും? മോദി കുർത്തയാവില്ലെന്ന് സൂചന; ബോളിവുഡ് താരങ്ങളുടെ ഇഷ്ട ഡിസൈനറെ കരാർ ഏൽപ്പിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: സാധാരണ ഇന്ത്യൻ പ്രധാനമന്ത്രിമാർ വിദേശയാത്രകൾക്ക് പോകുമ്പോൾ പാശ്ചാത്യശൈലിയിൽ കോട്ടും സ്യൂട്ടുമിടാറുണ്ട്. എന്നാൽ എന്തിലും വ്യത്യസ്ത കാണിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി സെപ്റ്റംബറിൽ നടത്തുന്ന തന്റെ അമേരിക്കൻ സന്ദർശനവേളയിൽ എന്തായിരിക്കും ധരിക്കുക? മോദിയുടെ സ്ഥിരം വസ്ത്രമായിരുന്ന അരക്കയ്യൻ മോദിക്കുർത്തയോ അടുത്തിടെയായി ധരിക്കുന്ന കുറച്ചുകൂടി ഔദ്യോഗികമായി തോന്നിക്കുന്ന ഒറ്റനിറത്തിലുള്ള ബാന്ദ്ഗാലാകളോ ആയിരിക്കില്ല, അദ്ദേഹം അമേരിക്കൻ യാത്രയ്ക്കായി കൂടെക്കരുതുക എന്ന് ഏകദേശം ഉറപ്പിക്കാം. ടക്‌സീഡോകൾ ഡിസൈൻ ചെയ്യുന്നതിൽ പ്രശസ്തനായ മുംബൈയിലെ കോസ്റ്റ്യൂം ഡിസൈനർ ട്രോയ് കോസ്റ്റയാണ് ഇക്കുറി പ്രധാനമന്ത്രിയുടെ രാഷ്ട്രാന്തരദൗത്യത്തിനായി വാർഡ്രോബ് ഒരുക്കുന്നത്. എത്‌നിക് വെയർ ഡിസൈൻ ചെയ്തിട്ടേയില്ലാത്ത ഫാഷൻ ഡിസൈനറാണ് ഇദ്ദേഹം.

കോസ്റ്റ നിസ്സാരക്കാരനല്ല കേട്ടോ.. ബോളിവുഡ്താരങ്ങളായ ഋത്വിക് റോഷൻ, ഷാഹിദ് കപൂർ, സെയ്ഫ് അലിഖാൻ, അനിൽ കപൂർ, ഫർഹാൻ ഖാൻ, ആയുഷ്മാൻ ഖുരാന, വീർ ദാസ് തുടങ്ങിയവരും പേരുകേട്ട വ്യവസായികളും കോസ്റ്റയുടെ ക്ലൈന്റുകളാണ്.



വ്യവസായികളായ ആകാശ് അംബാനി, ടെന്നീസ് കളിക്കാരനായ ലിയാൻഡൻ പേസ് തുടങ്ങിയവരും അദ്ദേഹത്തിന്റെ ഡിസൈനുകൾ ധരിക്കാനിഷ്ടപ്പെടുന്നവരാണ്. 2010ലെ ഓസ്‌കർ അവാർഡ് വാങ്ങുന്ന വേളയിൽ റസൂൽപൂക്കുട്ടി ധരിച്ചതും കോസ്റ്റയുടെ സൃഷ്ടിയാണ്. കഴിഞ്ഞ വർഷം ടൊറന്റോ ഫിലിം ഫെസ്റ്റിവൽ വേദിയിൽ ഫർഹാൻ ഖാൻ അണിഞ്ഞതും ഈ ഡിസൈനർ തയ്യാറാക്കിയ കോസ്റ്റിയൂം തന്നെയാണ് ദുബായ് ഫാഷൻ വീക്കിൽ കോസ്റ്റയുടെ ഡിസൈനുകൾ നിരവധി തവണ പ്രദർശിപ്പിച്ചിട്ടുണ്ട്.

മുംബൈയിൽ ജനിച്ചു വളർന്ന കോസ്റ്റ ആർട്ട് ടൈലറിങ് പഠിക്കുകയെന്ന സ്വപ്നം സഫലീകരിക്കാൻ വേണ്ടി 17#ാ#ം വയസ്സിൽ വീട് വിട്ടിറങ്ങിയതാണ്. താൻ ശരാശരി മധ്യവർഗകുടുംബത്തിൽ നിന്നാണ് വരുന്നതെന്ന് കോസ്റ്റ പറയുന്നു. ചെറുപ്പകാലത്ത് സ്‌പോർട്‌സിനെ വിശിഷ്യാ ക്രിക്കറ്റിനോടായിരുന്നു കോസ്റ്റക്ക് കമ്പം. എന്നാൽ തന്നെ ക്രിക്കറ്ററാക്കാൻ മാത്രമുള്ള സാമ്പത്തികശേഷിയില്ലെന്ന് പിതാവ് പറഞ്ഞപ്പോൾ താൻ വഴിമാറി ചിന്തിക്കുകയായിരുന്നു. 17#ാ#ം വയസിൽ പാറ്റേൺ മെയ്ക്കിങ് പഠിക്കാൻ വേണ്ടി കോസ്റ്റ യുകെയിലെത്തി. എന്നാൽ പണമില്ലാത്തതിനാൽ തിരിച്ചുവരികയായിരുന്നു. 2001ൽ ഒരു ചെറിയ മുറിയിൽ ഒരു ടൈലറിങ് മെഷീനുമായി തന്റെ സ്വപ്നത്തിലേക്കുള്ള യാത്രയാരംഭിക്കുകായിരുന്നു കോസ്റ്റയെന്ന ഡിസൈനർ.

തന്റെ സ്വപ്നം സഫലമാക്കാൻ ആദ്യനാളുകളിൽ 15 മണിക്കൂർ വരെ കഠിനാധ്വാനം ചെയ്തിരുന്നുവെന്ന് കോസ്റ്റ പറയുന്നു. ഒരു നാൾ അംഗീകരിക്കപ്പെടുമെന്ന് അന്നേ അറിയാമായിരുന്നുവെന്നും ഇദ്ദേഹം വെളിപ്പെടുത്തി. മെൻസ് വെയറുകൾ ഡിസൈൻ ചെയ്യുന്നതിലാണ് കോസ്റ്റ ശ്രദ്ധയൂന്നിയിരിക്കുന്നത്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഹെലൻ ഓഫ് ട്രോയ് എന്ന ലേബലിൽ കോസ്റ്റ വുമൺസ് വെയറുകൾ പുറത്തിറക്കിയിരുന്നെങ്കിലും ഇന്ന് അത് നിർത്തി പൂർണമായും മെൻസ് വെയറുകളിൽ ശ്രദ്ധയൂന്നിയിരിക്കുകയാണ്.



മുംബൈയിലെ ഖാർവെസ്റ്റിൽ 2011ൽ തന്റെ സ്റ്റോർ തുറക്കാനും കോസ്റ്റക്ക് കഴിഞ്ഞു. കസ്റ്റമൈസ് ചെയ്ത് ഫുട്ട് വെയറുകളും അദ്ദേഹത്തിന്റെ കൈയൊപ്പ് പതിഞ്ഞ ടക്‌സ്‌ഡോസുകളും ഷർട്ടുകളും ജാക്കറ്റുകളും വിറ്റു കൊണ്ടാണ് ഈ സ്റ്റോർ പ്രവർത്തനമാരംഭിച്ചത്. എന്തിനേറെ പറയുന്നു ഫാഷൻ ഡിസൈൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ പ്രസിഡന്റായ സുനിൽ സേത്തി വരെ കോസ്റ്റയുടെ ക്ലൈന്റാണ്. മോദിക്ക് വേണ്ടിയുള്ള വസ്ത്രങ്ങൾ ഡിസൈൻ ചെയ്യാനുള്ള അവസരം കൂടി വന്ന് ചേർന്നതോടെ കോസ്റ്റ വിഐപി കോസ്റ്റിയൂം ഡിസൈനറാകുമെന്നതിൽ സംശയമില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP