Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202025Friday

മോദിയുടെ ചെങ്കോട്ട പ്രസംഗം ലോകം ഏറ്റെടുത്തു; സ്‌കൂളിൽ ടോയ്‌ലറ്റ് ഉണ്ടാക്കാൻ ടാറ്റയും ഭാരതിയും നീക്കിവച്ചത് 200 കോടി

മോദിയുടെ ചെങ്കോട്ട പ്രസംഗം ലോകം ഏറ്റെടുത്തു; സ്‌കൂളിൽ ടോയ്‌ലറ്റ് ഉണ്ടാക്കാൻ ടാറ്റയും ഭാരതിയും നീക്കിവച്ചത് 200 കോടി

ന്യൂഡൽഹി: മോദിയും മന്മോഹനും തമ്മിലെന്താണ് വ്യത്യാസം..? രണ്ടു പേരും സാധാരണക്കാരനെ മറന്നാണ് ഭരിക്കുന്നത്... നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ച് നിർത്താൻ മോദിക്ക് കഴിഞ്ഞില്ല... പോരാത്തതിന് കോർപറേറ്റുകൾക്ക് അനുകൂലമായ തീരുമാനങ്ങളെടുക്കുകയും ചെയ്തു.... രാവിലെ പത്രം വായിക്കുന്നതിനിടെ ചുടുചായ ഊതിക്കുടിച്ച് മോദിക്കെതിരെ വിമർശനശരങ്ങൾ തൊടുത്ത് വിടുന്നവരുടെ വായടപ്പിക്കുന്നതായിരുന്നു സ്വാതന്ത്ര്യദിനത്തിൽ മോദി ചെങ്കോട്ടയിൽ ചെയ്ത പ്രസംഗം.

സ്‌കൂളുകളിൽ മികച്ച രീതിയിലുള്ള ടോയ്‌ലറ്റ് സംവിധാനം ഏർപ്പെടുത്തുമെന്ന് സ്വാതന്ത്ര്യദിനത്തിൽ മോദി പ്രഖ്യാപിച്ചിരുന്നു. പ്രസംഗിക്കാൻ ആർക്കുമാകുമെന്നും പ്രാവർത്തികമാക്കുയാണ് പ്രധാനമെന്നും പറഞ്ഞ് വിമർശകർ ഇതിനെതിരെയും രംഗത്തെത്തിയിരുന്നു. എന്നാൽ പ്രസംഗിച്ചത് പ്രാവർത്തികമാക്കാനും തനിക്ക് കഴിവുണ്ടെന്ന് തെളിയിക്കാനൊരുങ്ങുകയാണ് മോദി.

Stories you may Like

സ്‌കൂളുകളിലെ ടോയ്‌ലറ്റ് നിർമ്മാണഫണ്ടിലേക്ക് ടാറ്റയിൽ നിന്നും ഭാരതിയിൽ നിന്നുമായി 200 കോടി രൂപ വാഗ്ദാനം ചെയ്യിക്കാനും പ്രധാനമന്ത്രിക്ക് കഴിഞ്ഞിരിക്കുകയാണ.് കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി പദ്ധതിപ്രകാരം കോർപ്പറേറ്റുകൾ സ്‌കൂളിലെ ടോയ്‌ലറ്റ് നിർമ്മാണത്തിൽ പങ്കാളികളാകണമെന്ന് മോദി ആവശ്യപ്പെട്ട് വെറും നാലുദിവസ്ത്തിനുള്ളിലാണ് ടാറ്റയും ഭാരതിയും മുന്നോട്ട് വന്നിരിക്കുന്നതെന്നതാണ് ശ്രദ്ധേയമായ വസ്തുത. ഗവൺമെന്റിന്റെ സ്വച്ച് ഭാരതി ക്യാപയിനിലേക്കാണ് ടാറ്റയും ഭാരതിയും 200 കോടി നൽകിയിരിക്കുന്നത്.

ടാറ്റ കൺസൾട്ടൻസി സർവീസസും ഭാരതി എന്റർ പ്രൈസസിന്റെ ഭാരതി ഫൗണ്ടേഷനുമാണ് ടോയ്‌ലറ്റ് നിർമ്മാണത്തിനായി 200 കോടി നൽകിയിരിക്കുന്നത്. തിങ്കളാഴ്ചയാണ് കമ്പനികൾ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഓഗസ്റ്റ് 15ന് മോദിയുടെ പ്രഖ്യാപനമുണ്ടായി അൽപസമയത്തിനുള്ളിൽ ഓറിയന്റൽ ബാങ്ക് ഓഫ് കോമേഴ്‌സ് ഈ പദ്ധതിയിലേക്ക് രണ്ട് കോടി വാഗ്ദാനം ചെയ്തിരുന്നു. ഗ്രാമങ്ങളിലെ പ്രാഥമിക വിദ്യാലയങ്ങളിലെ പെൺകുട്ടികളുടെ ടോയ്‌ലറ്റുകൾ നിർമ്മിക്കാനായിരുന്നു ഈ തുക ബാങ്ക് നൽകിയത്.

രാജ്യത്തുടനീളമുള്ള 10,000 സ്‌കൂളുകളിലെ പെൺകുട്ടികളുടെ ടോയ്‌ലറ്റുകൾ നിർമ്മിക്കാൻ തങ്ങൾ പണം അനുവദിക്കുമെന്നാണ് ടാറ്റ കൺസൾട്ടൻസി സർവീസസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനായി 100 കോടി വകയിരുത്തിയിട്ടുണ്ടെന്നും ടിസിഎസ് കൂട്ടിച്ചേർത്തു. വിദ്യാഭ്യാസനിലവാരത്തിലും പുതുതലമുറയുടെ വികാസത്തിലും ഇത് നിർണായകമായ മാററമുണ്ടാക്കുമെന്നാണ് ടിസിഎസിന്റെ സിഇഒയും മാർക്കറ്റിങ് ഡയറക്ടറുമായ എൻ. ചന്ദ്രശേഖരൻ ഇതിനെക്കുറിച്ച് പ്രതികരിച്ചത്.

പഞ്ചാബിലെ ഗ്രാമങ്ങളിലെ സാനിറ്റേഷൻ സംവിധാനം മെച്ചപ്പെടുത്താനാണ് സത്യഭാരതി അഭിയാൻ എന്ന പേരിൽ ഭാരതി ഫൗണ്ടേഷൻ പണം അനുവദിച്ചിരിക്കുന്നത.് പഞ്ചാബിലെ ലുധിയാന ജില്ലയെ ഈ ഉദ്ദേശ്യത്തിനായി ദത്തെടുക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഈ പദ്ധതിയുടെ ഭാഗമായി ടോയ്‌ലറ്റുകൾ നിർമ്മിക്കാനായി 100 കോടി വകയിരുത്തുമെന്ന് ഫൗണ്ടേഷൻ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമെ ലുധിയാനയിലെ സർക്കാർ സ്‌കൂളുകളിലെ പെൺകുട്ടികളുടെ ടോയ്‌ലറ്റുകൾ നിർമ്മിക്കാനും ഭാരതി ഫൗണ്ടേഷൻ ഫണ്ട് വകയിരുത്തിയിട്ടുണ്ട്.

പ്രൈവറ്റ് സാനിറ്റേഷൻ സംവിധാനത്തിന്റെ ദൗർലഭ്യം മൂലം ഗ്രാമങ്ങളിലെ സ്ത്രീകൾ കഷ്ടപ്പെടുന്നുണ്ടെന്നും അവിടങ്ങളിൽ ശുചിത്വപ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്നുമാണ് ഭാരതി ഫൗണ്ടേഷന്റെ ചെയർമാൻ സുനിൽ ഭാരതി മിത്തൽ പറയുന്നത്. ലുധിയാനയിലെ എല്ലാ വീടുകളിലും സ്‌കൂളുകളിലും ഈ പദ്ധതിയ പൂർത്തിയാവുന്നതോടെ മികച്ച ടോയ്‌ലറ്റുകൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സച്ചാർ ഭാരതിൽ ഏവരും പങ്കാളികളാകണമെന്ന് സ്വാതന്ത്ര്യദിനത്തിൽ മോദി ആഹ്വാനം ചെയ്തിരുന്നു. ഒരു ഗവൺമെന്റ് മിഷൻ എന്നതിലുപരിയായി ഒരു പബ്ലിക് മൂവ്‌മെന്റ് എന്ന നിലയിൽ ഇതിൽ അണിചേരണമെന്നാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP