Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആകാശവാണിയെ ജനകീയമാക്കാൻ മോദിയുടെ ആശയവിനിമയം; പ്രസംഗപരമ്പരയിലെ ആദ്യത്തേത് ഒക്ടോബർ മൂന്നിന് പ്രക്ഷേപണം ചെയ്യും

ആകാശവാണിയെ ജനകീയമാക്കാൻ മോദിയുടെ ആശയവിനിമയം; പ്രസംഗപരമ്പരയിലെ ആദ്യത്തേത് ഒക്ടോബർ മൂന്നിന് പ്രക്ഷേപണം ചെയ്യും

ന്യൂഡൽഹി: ആകാശവാണിയിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒക്ടോബർ മൂന്നിന് ജനങ്ങളുമായി സംവദിക്കും. ഓൾ ഇന്ത്യ റേഡിയോക്ക് മാത്രമായി നൽകുന്ന പ്രസംഗം പിന്നീട് ദൂരദർശന്റെ ന്യൂസ് ചാനലുകളിലും പ്രക്ഷേപണംചെയ്യുമെന്ന് ഓൾ ഇന്ത്യ റേഡിയോ ഡയറക്ടർ ജനറൽ അർച്ചന ദത്ത പറഞ്ഞു.

രാവിലെ 11 മുതലാണ് മോദിയുടെ പ്രസംഗം. തന്റെ ആശയങ്ങൾ ആകാശവാണിവഴിയാകും ജനങ്ങളെ അറിയിക്കുക എന്ന് നേരത്തെ മോദി പറഞ്ഞിരുന്നു. ഇതിന്റെ ആദ്യ പടിയാണ് ഒക്ടോബർ മൂന്നിലെ പ്രസംഗം. മോദിയുടെ സംഭാഷണം 24 ഇന്ത്യൻ ഭാഷകളിലേക്കും 16 വിദേശഭാഷകളിലേക്കും ഉടൻ തന്നെ തർജമചെയ്യുമെന്നും അധികൃതർ അറിയിച്ചു.

ജനങ്ങളുമായി ഏറെ അടുത്തുനിന്നിരുന്ന മാദ്ധ്യമമാണ് റേഡിയോ. പഴയ പ്രതാപത്തിലേക്ക് ദൂരദർശനെയും ആകാശവാണിയെയും എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മോദിയുടെ നടപടി. സ്ഥിരമായി റേഡിയോയിലൂടെ ജനങ്ങളുമായി സംവദിച്ചിരുന്ന പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ്. അതിനുശേഷമുള്ള പ്രധാനമന്ത്രിമാരുടെ പ്രസംഗം റേഡിയോയിൽ വന്നത് സ്വാതന്ത്ര്യദിനത്തിനും റിപ്പബ്ലിക് ദിനത്തിനും മാത്രമാണ്.

ഈ പതിവ് തിരുത്താനും ജനങ്ങളിലേക്ക് കൂടുതൽ അടുക്കാനുമാണ് മോദിയുടെ റേഡിയോ പ്രസംഗപരമ്പര ലക്ഷ്യമിടുന്നത്. രാജ്യത്താകെ 413 സ്റ്റേഷനുകളാണ് ഓൾ ഇന്ത്യ റേഡിയോക്കുള്ളത്. ഇന്ത്യയുടെ വിസ്തൃതിയുടെ 92 ശതമാനവും റേഡിയോ സിഗ്നലുകൾ ലഭിക്കുന്ന മേഖലയാണ്. മാത്രമല്ല, ജനസംഖ്യയുടെ 99.19 ശതമാനം പേരിലും ആകാശവാണി എത്തിച്ചേരുന്നുണ്ട്. 23 ഭാഷകളിലാണ് ആകാശവാണി പ്രക്ഷേപണം നടത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP