Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നോട്ടുനിരോധന വിഷയത്തിൽ രാജ്യത്തെ ജനങ്ങളെ മുഴുവൻ മോദി കബളിപ്പിക്കുകയായിരുന്നോ? 'തത്സമയ പ്രസംഗം' നേരത്തെ റെക്കോർഡ് ചെയ്തു വച്ചിരുന്നതെന്നു വെളിപ്പെടുത്തി ദൂരദർശനിലെ മാദ്ധ്യമപ്രവർത്തകൻ; വിവരം പുറത്തുവിട്ടതിനു സത്യേന്ദ്ര മുരളിക്കെതിരെ വധഭീഷണി

നോട്ടുനിരോധന വിഷയത്തിൽ രാജ്യത്തെ ജനങ്ങളെ മുഴുവൻ മോദി കബളിപ്പിക്കുകയായിരുന്നോ? 'തത്സമയ പ്രസംഗം' നേരത്തെ റെക്കോർഡ് ചെയ്തു വച്ചിരുന്നതെന്നു വെളിപ്പെടുത്തി ദൂരദർശനിലെ മാദ്ധ്യമപ്രവർത്തകൻ; വിവരം പുറത്തുവിട്ടതിനു സത്യേന്ദ്ര മുരളിക്കെതിരെ വധഭീഷണി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടുമൊരു നാടകം കളിക്കുകയായിരുന്നോ നോട്ടുനിരോധനത്തിലൂടെ? നവംബർ എട്ടിനു രാത്രി ദൂരദർശനിലൂടെ നടത്തിയ പ്രസംഗം നേരത്തെ റെക്കോർഡ് ചെയ്തു വച്ചിരുന്നതാണെന്ന വെളിപ്പെടുത്തലുമായി ദൂരദർശൻ ജീവനക്കാരൻ രംഗത്ത്.

വെളിപ്പെടുത്തലിനു പിന്നാലെ ദൂരദർശനിലെ മാദ്ധ്യമപ്രവർത്തകനായ സത്യേന്ദ്ര മുരളിക്കു നേരെ വധഭീഷണിയും ഉയർന്നിട്ടുണ്ട്. രാജ്യത്തെ മുഴുവൻ ജനങ്ങളെയും മണ്ടന്മാരാക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 500, 1000 നോട്ടുകൾ നിരോധിച്ചതായി പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രസംഗമെന്നാണു വെളിപ്പെടുത്തലിലുടെ വ്യക്തമാകുന്നത്.

ഷൂട്ട് ചെയ്തു എഡിറ്റ് ചെയ്ത പ്രസംഗമാണ് ചാനലുകൾക്ക് നൽകിയതെന്നും ഇത് ജനങ്ങളോടുള്ള വഞ്ചനയാണെന്നും സത്യേന്ദ്ര വാർത്താസമ്മേളനത്തിൽ പറഞ്ഞു. നവംബർ എട്ടിന് രാത്രി അടിയന്തര ക്യാബിനറ്റ് യോഗം ചേർന്ന ശേഷം ചാനലുകളോട് എട്ട് മണിക്ക് തത്സമയ സംപ്രേഷണം ആവശ്യപ്പെട്ടായിരുന്നു മോദി പ്രഖ്യാപനം നടത്തിയിരുന്നത്. എന്നാൽ ഇത് മുൻകൂട്ടി റെക്കോർഡ് ചെയ്തതാണെന്നാണ് സത്യേന്ദ്ര പറയുന്നത്.

ഇതിന്റെ തെളിവുകൾ തന്റെ പക്കലുണ്ടെന്നും മുരളി അവകാശപ്പെടുന്നു
വിവരം പുറത്തുവിടാൻ ഇത്രയും വൈകിയത് തെളിവുകൾ ശേഖരിക്കാൻ വേണ്ടിയാണെന്നും സത്യേന്ദ്ര പറഞ്ഞു. സത്യേന്ദ്രയുടെ ആരോപണത്തെ ദൂരദർശനിലെ ചില സഹപ്രവർത്തകരും ശരിവയ്ക്കുന്നുണ്ട്.

ജയ്പൂർ സ്വദേശിയായ സത്യേന്ദ്ര 2013ലാണ് ദൂരദർശനിൽ ജോലിയിൽ പ്രവേശിച്ചത്. അതേസമയം വെളിപ്പെടുത്തൽ നടത്തിയതിനെത്തുടർന്ന് തനിക്ക് നേരെ വധഭീഷണിയുണ്ടെന്നും സത്യേന്ദ്ര പറയുന്നു. ഫോണിലൂടെയും ഫേസ്‌ബുക്കിലൂടെയുമാണ് വധഭീഷണി വരുന്നതെന്ന് സത്യേന്ദ്ര പറഞ്ഞു. ഇതിനെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും മുരളി പറഞ്ഞതായി ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP