Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദേശീയ വിവരാവകാശ കമ്മീഷൻ നിഷ്‌കർഷിച്ചിട്ടും മോദിയുടെ വിദ്യാഭ്യാസ യോഗ്യത ആരാഞ്ഞുള്ള അപേക്ഷ ഡൽഹി സർവകലാശാല തള്ളി; അപേക്ഷ നിരസിച്ചതു സ്വകാര്യതയുടെ പേരിൽ

ദേശീയ വിവരാവകാശ കമ്മീഷൻ നിഷ്‌കർഷിച്ചിട്ടും മോദിയുടെ വിദ്യാഭ്യാസ യോഗ്യത ആരാഞ്ഞുള്ള അപേക്ഷ ഡൽഹി സർവകലാശാല തള്ളി; അപേക്ഷ നിരസിച്ചതു സ്വകാര്യതയുടെ പേരിൽ

ന്യൂഡൽഹി: ദേശീയ വിവരാവകാശ കമ്മീഷൻ നിഷ്‌കർഷിച്ചിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യത ആരാഞ്ഞുള്ള അപേക്ഷ ഡൽഹി സർവകലാശാല തള്ളി. ഡൽഹി സ്വദേശിയായ അഭിഭാഷകൻ മുഹമ്മദ് ഇർഷാദിന്റെ അപേക്ഷ നിരസിച്ചതു സ്വകാര്യതയുടെ പേരു പറഞ്ഞാണ്.

മോദിയുടെ ബിഎ ഡിഗ്രി സംബന്ധിച്ച അപേക്ഷയാണ് സ്വകാര്യതയുടെ കാരണം പറഞ്ഞ് തള്ളിയത്. മോദിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ പുറത്തുവിടണമെന്ന് നേരത്തെ ദേശീയ വിവരാവകാശ കമ്മിഷൻ നിർദ്ദേശം നൽകിയിരുന്നു. ഇതു പരിഗണിക്കാതെയാണു ഡൽഹി സർവകലാശാലയുടെ നടപടി.

എല്ലാ വിദ്യാർത്ഥികളുടെയും സ്വകാര്യത സംരക്ഷിക്കാൻ സർവകലാശാല ബാധ്യസ്ഥരാണെന്നും വിദ്യാർത്ഥികളുടെ വിവരങ്ങൾ പുറത്തുവിടാനാകില്ലെന്നുമാണ് ഡൽഹി സർവകലാശാല മുഹമ്മദ് ഇർഷാദിനു മറുപടി നൽകിയത്. അപേക്ഷ തള്ളിയ ഡൽഹി സർവകലാശാലയുടെ നടപടി പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച ദുരൂഹത കൂട്ടുന്നതാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രതികരിച്ചു.

പ്രധാനമന്ത്രിയുടെ ഡിഗ്രി ഉള്ളതാണെന്നും ആർക്ക് വേണമെങ്കിലും ഡൽഹി സർവകലാശാലയിൽ ഇത് അന്വേഷിക്കാമെന്നും പറഞ്ഞ അമിത് ഷായും അരുൺ ജയ്റ്റ്ലിയും എവിടെപോയെന്ന് കെജ്രിവാൾ ചോദിച്ചു. വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ പുറത്തുവിടന്നത് സ്വകാര്യതയുടെ പ്രശ്മാണെങ്കിൽ പ്രധാനമന്ത്രിയുടെ സമ്മതം തേടി കത്തയയ്ക്കുകയാണ് ഡൽഹി സർവകലാശാല ചെയ്യേണ്ടത്. അല്ലാതെ അപേക്ഷ തള്ളാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രിയുടെ ഡിഗ്രിയെ ചൊല്ലിയുള്ള വിവരാവകാശ അപേക്ഷ ഇത് രണ്ടാം തവണയാണ് ഡൽഹി സർവകലാശാല തള്ളുന്നത്. കഴിഞ്ഞ ഏപ്രിലിൽ കെജ്രിവാളിന്റെ അപേക്ഷയിൽ വിവരങ്ങൾ പുറത്തുവിടണമെന്ന് ഡൽഹി സർവകലാശാലയ്ക്കും ഗുജറാത്ത് സർവകലാശാലയ്ക്കും കേന്ദ്ര വിവരാവകാശ കമ്മിഷൻ നിർദ്ദേശം നൽകിയിരുന്നു. തുടർന്ന് മോദിയുടെ ബിരുദ, ബിരുദാനന്തര സർട്ടിഫിക്കറ്റുകൾ ബിജെപി അധ്യക്ഷൻ അമിത് ഷായും കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലിയും ചേർന്ന് പുറത്തുവിട്ടിരുന്നു. മോദി ഗുജറാത്ത് സർവകലാശാലയിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ എംഎയും ഡൽഹിയിൽ നിന്ന് ബിഎയും നേടിയെന്നാണ് അവകാശവാദം. എന്നാൽ രണ്ട് സർട്ടിഫിക്കറ്റുകളും വ്യാജമാണെന്നാണ് ആം ആദ്മി പാർട്ടി ആരോപിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP