Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമ്മയിൽ നിന്നും അനുഗ്രഹം വാങ്ങുന്ന മോദിയുടെ ചിത്രത്തിന്റെ തുക 20 ലക്ഷം രൂപ! മോദിയുടെ ഛായാചിത്രത്തിന് വില 3.76 ലക്ഷം, വാളിന് 2.85 ലക്ഷം രൂപ, തിരുപ്പതി വിഗ്രഹത്തിന് 5 ലക്ഷം രൂപയും; പ്രധാനമന്ത്രിക്ക് ലഭിച്ച സമ്മാനങ്ങൾ ലേലത്തിൽ വെച്ചപ്പോൾ ലഭിക്കുന്നത് വൻതുക

അമ്മയിൽ നിന്നും അനുഗ്രഹം വാങ്ങുന്ന മോദിയുടെ ചിത്രത്തിന്റെ തുക 20 ലക്ഷം രൂപ! മോദിയുടെ ഛായാചിത്രത്തിന് വില 3.76 ലക്ഷം, വാളിന് 2.85 ലക്ഷം രൂപ, തിരുപ്പതി വിഗ്രഹത്തിന് 5 ലക്ഷം രൂപയും; പ്രധാനമന്ത്രിക്ക് ലഭിച്ച സമ്മാനങ്ങൾ ലേലത്തിൽ വെച്ചപ്പോൾ ലഭിക്കുന്നത് വൻതുക

സ്വന്തം ലേഖകൻ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനമായി ലഭിച്ച വസ്തുക്കൾ ലേലം ചെയ്യുന്ന നടപടികൾ പുരോഗമിക്കുമ്പോൾ ലഭിക്കുന്നത് വമ്പൻ തുകകൾ. പ്രത്യേക വെബ്സൈറ്റിലൂടെയായിരിക്കും സമ്മാനങ്ങൾ ലേലം ചെയ്യുന്നത്. സെപറ്റംബർ 14ന് ആരംഭിച്ച ലേലം ഒക്ടോബർ 17 വരെ നീട്ടിയിട്ടുണ്ട്. ലേലം നടത്തുന്നതിൽ നിന്ന് മികച്ച് പങ്കാളിത്തമാണ് ലഭിക്കുന്നത്. അതുകൊണ്ടാണ് തീയതി നീട്ടാൻ തീരുമാനിച്ചതെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഡൽഹിയിലെ നാഷണൽ ഗ്യാലറി ഓഫ് മോഡേൺ ആർട്ടിലാണ് ലേല വസ്തുക്കൾ പ്രദർശിപ്പിച്ചിട്ടുള്ളത്. ഇവിടെ നിന്ന് തന്നെ ലേല വിവരങ്ങൾ അറിയാനും സാധിക്കും. ഓൺലൈനായി ലേലത്തുക പ്രഖ്യാപിക്കേണ്ടവർക്ക് https://pmmementos.gov.in എന്ന സൈറ്റിലൂടെ ലേലം വിളിക്കാവുന്നതാണ്.

ലേലത്തിൽ നിന്ന് ലഭിക്കുന്ന തുക പൂർണ്ണമായും ഗംഗാ ശുചീകരണത്തിന് ഉപയോഗിക്കാനാണ് ലക്ഷ്യമിടുന്നത്. ലക്ഷക്കണക്കിന് രൂപ കടന്ന ലേല വസ്തുക്കൾ ഉണ്ടെന്നതിനാൽ വലിയ തുക തന്നെയാണ് ഇവർ പ്രതീക്ഷിക്കുന്നത്. നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെൻ മോദി അനുഗ്രഹിക്കുന്ന ഫോട്ടോ നിലവിൽ 20 ലക്ഷം രൂപ കടന്നിരിക്കുകയാണ്. ആശിഷ ഗുപ്ത എന്ന വ്യക്തിയാണ് ഈ ചിത്രം മോദിക്ക് സമ്മാനിച്ചത്. 1000 രൂപയ്ക്കാണ് ചിത്രത്തിന്റെ ലേലം ആരംഭിച്ചത്. 57 സെന്റിമീറ്റർ നീളവും 42 സെന്റീമീറ്റർ വീതിയുമാണ് ഈ ഫോട്ടോ.

മഹാത്മഗാന്ധിയുടെയും മോദിയുടെയും ചിത്രം ദേശീയ പതാകയുടെ പശ്ചാത്തിലത്തൽ ലയിപ്പിച്ച ഒരു മീറ്റർ നീളവും എട്ട് കിലോഗ്രാം ഭാരവുമുള്ള ഒരു പ്രിന്റിന് 25 ലക്ഷം രൂപയാണ് നിലവിലെ ലേലത്തുക. മോദിയുടെ ഛായാചിത്രം 3.76 ലക്ഷം, വാളിന് 2.85 ലക്ഷം രൂപ, തിരുപ്പതി വിഗ്രഹത്തിന് 5 ലക്ഷം രൂപയുമാണ് നിലവിലെ തുക. അവസാനിച്ച ലേലങ്ങളിൽ അശോക സ്തംഭത്തിന്റെ തടിക്കൊണ്ടുള്ള രൂപത്തിന് 13 ലക്ഷം രൂപയാണ് ലഭിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP