Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കാൽലക്ഷം സംഭാവന നൽകി മോദിയുടെ മാതാവ് ഹീരാബെൻ; സംഭാവന നൽകിയത് തന്റെ സ്വകാര്യ സമ്പാദ്യത്തിൽ നിന്ന്; പ്രധാനമന്ത്രിയുടെ മാതാവിന് കൈയടിച്ച് സോഷ്യൽ മീഡിയയും

മറുനാടൻ ഡെസ്‌ക്‌

അഹമ്മദാബാദ്: കോവിഡ് 19 വ്യാപനത്തിനെതിരായ പോരാട്ടത്തിന് ഫണ്ട് ശേഖരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രൂപവത്കരിച്ച പി.എം-കെയേഴ്‌സിന് പിന്തുണ പ്രഖ്യാപിച്ച് പ്രധാനമന്ത്രിയുടെ മാതാവ് ഹീരാബെൻ മോദി. തന്റെ സ്വകാര്യ സമ്പാദ്യത്തിൽ നിന്ന് 25000 രൂപ പി.എം- കെയേഴ്‌സ് ഫണ്ടിലേക്ക് മോദിയുടെ അമ്മയും 95കാരിയുമായ ഹീരാബെൻ സംഭാവന ചെയ്തു. ഗാന്ധിനഗറിലാണ് ഹീരാബെൻ താമസിക്കുന്നത്.

കോവിഡ് 19 വ്യാപിക്കുന്നത് തടയാൻ സാമൂഹിക സബർക്കം കുറക്കുന്നതിന് മോദി പ്രഖ്യാപിച്ച ജനത കർഫ്യു ദിനത്തിൽ ആരോഗ്യ പ്രവർത്തകരെ അഭിനന്ദിക്കാൻ പ്ലേറ്റിൽ കൊട്ടുന്ന ഹീരാബെന്നിന്റെ വിഡിയോ പുറത്തു വന്നിരുന്നു.കോവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തിൽ രാജ്യം അഭിമുഖീകരിക്കുന്ന അടിയന്തര സാഹചര്യങ്ങളെ അതിജീവിക്കുന്നതിന് വേണ്ടിയാണ് മോദി പ്രൈം മിനിസ്റ്റർ - സിറ്റിസൺ അസിസ്റ്റന്റ്? ആൻഡ് റിലീഫ് ഇൻ എമർജൻസി സിറ്റുവേഷൻ ഫണ്ട് അഥവാ പി.എം- കെയേഴ്‌സ് എന്ന ചാരിറ്റബിൾ ഫണ്ട് രൂപവത്കരിച്ചത്.

വൻ വ്യവസായികളിൽ നിന്നടക്കം കോടികളാണ് ഇതിലേക്ക് ഒഴുകുന്നത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി ഉള്ളപ്പോൾ പുതിയ ഫണ്ട് ശേഖരണം എന്തിനാണെന്ന ചോദ്യവും രാജ്യത്ത് ഉയരുന്നുണ്ട്.ടിബറ്റൻ ആത്മീയാചാര്യൻ ദലൈലാമയും പി.എം -കെയേഴ്‌സിലേക്ക് സംഭാവന നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ എത്ര തുകയാണെന്ന് വ്യക്തമാക്കിയിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP