Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

നീതി അതിവേഗം കിട്ടണം ജനങ്ങൾക്ക്; മാറിയ കാലത്തിനൊത്തും പരിഷ്‌കാരം വേണം; രാജ്യത്ത് ഏറുന്ന പീഡനങ്ങൾ തടയാൻ ഉറച്ച് മോദി സർക്കാർ; ക്രിമിനൽ നടപടി ചട്ടവും ഇന്ത്യൻ ശിക്ഷാ നിയമവും ഭേദഗതി ചെയ്യുമെന്ന് അമിത്ഷാ; കുറ്റകൃത്യങ്ങളിൽ നീതി നടപ്പിലാക്കാൻ വൈകുന്ന സാഹചര്യം മാറ്റുമെന്നും ആഭ്യന്തര മന്ത്രി; പുതിയ പ്രഖ്യാപനം ഹൈദാബാദ്, ഉന്നാവോ സംഭവങ്ങളിൽ നീതി നടപ്പാക്കാൻ വൈകിയെന്ന വിമർശനം കടുക്കുന്നതിനിടെ

നീതി അതിവേഗം കിട്ടണം ജനങ്ങൾക്ക്; മാറിയ കാലത്തിനൊത്തും പരിഷ്‌കാരം വേണം; രാജ്യത്ത് ഏറുന്ന പീഡനങ്ങൾ തടയാൻ ഉറച്ച് മോദി സർക്കാർ; ക്രിമിനൽ നടപടി ചട്ടവും ഇന്ത്യൻ ശിക്ഷാ നിയമവും ഭേദഗതി ചെയ്യുമെന്ന് അമിത്ഷാ; കുറ്റകൃത്യങ്ങളിൽ നീതി നടപ്പിലാക്കാൻ വൈകുന്ന സാഹചര്യം മാറ്റുമെന്നും ആഭ്യന്തര മന്ത്രി; പുതിയ പ്രഖ്യാപനം ഹൈദാബാദ്, ഉന്നാവോ സംഭവങ്ങളിൽ നീതി നടപ്പാക്കാൻ വൈകിയെന്ന വിമർശനം കടുക്കുന്നതിനിടെ

മറുനാടൻ ഡെസ്‌ക്‌

പുണെ: രാജ്യത്ത് വർധിക്കുന്ന ബലാത്സംഗവും പീഡനവും കണക്കിലെടുത്ത് കടുത്ത ശിക്ഷാ നിയമം നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ഇന്ത്യൻ ശിക്ഷാ നിയമവും (ഐ.പി.സി) ക്രിമിനൽ നടപടി ചട്ടവും (സി.ആർ.പി.സി) ഭേഗതി ചെയ്യാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി.

Stories you may Like

പുണെയിൽ നടക്കുന്ന ഡി.ജി.പിമാരുടെയും ഐജിമാരുടെയും യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.ബലാത്സംഗം പോലെയുള്ള കുറ്റകൃത്യങ്ങളിൽ നീതി നടപ്പാക്കാൻ വൈകുന്നുവെന്ന പരാതി വിവിധ കോണുകളിൽ നിന്ന് ഉയരുന്നതിനിടെയാണ് അമിത് ഷായുടെ പ്രഖ്യാപനം.

ബലാത്സംഗവും കൊലപാതകവും പോലെയുള്ള കുറ്റകൃത്യങ്ങളിൽ വിചാരണ നടപടികൾ വേഗത്തിലാക്കാൻ ഉതകുംവിധം ഐ.പി.സിയും സി.ആർ.പി സിയും ഭേദഗതി ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്ഡിയും നേരത്തെ സൂചിപ്പിച്ചിരുന്നു. ഇതുസംബന്ധിച്ച നിർദ്ദേശങ്ങൾ സമർപ്പിക്കാൻ വിവിധ സംസ്ഥാനങ്ങളോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്തവിധം ഐ.പി.സിയും സി.ആർ.പി.സിയും ഭേദഗതി ചെയ്യുന്നത് സംബന്ധിച്ച നിർദ്ദേശങ്ങളാണ് കേന്ദ്രം ആരാഞ്ഞത്.

2012 ൽ നടന്ന നിർഭയ കൂട്ടബലാത്സംഗവും കൊലപാതകവും സംബന്ധിച്ച കേസിൽ പ്രതികളുടെ ശിക്ഷ ഇനിയും നടപ്പാക്കാത്തത് അടക്കമുള്ളവ പ്രതിഷേധത്തിന് ഇടയാക്കിയ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. ഓാൾ ഇന്ത്യൻ പൊലീസ് യൂണിവേഴ്സിറ്റിയും, ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റിയും സ്ഥാപിക്കാൻ കേന്ദ്രസർക്കാരിന് പദ്ധതിയുണ്ടെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ അമിത് ഷാ പറഞ്ഞു.

ഈ സർവകലാശാലകളുടെ നിയന്ത്രണത്തിൽ വിവിധ സംസ്ഥാനങ്ങളിൽ കോളേജുകൾ ഉണ്ടാവും. വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥർ കൈവരിച്ച നേട്ടങ്ങളെ ആഭ്യന്തരമന്ത്രി യോഗത്തിൽ പ്രശംസിച്ചു. വീരമൃത്യു വരിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് യോഗം ആദരാഞ്ജലി അർപ്പിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ആഭ്യന്തര മന്ത്രാലയ സെക്രട്ടറി അജയ് കുമാർ ഭല്ല തുടങ്ങിയവർ പങ്കെടുത്ത മൂന്ന് ദിവസത്തെ യോഗത്തിലാണ് അമിത് ഷാ പ്രഖ്യാപനങ്ങൾ നടത്തിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP