Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

3044 കോടി മുടക്കിയ 'മോദി തിളക്കം'; നാലു വർഷത്തേക്ക് ടിവിയിലും റേഡിയോയിലും സമൂഹ മാധ്യമത്തിലും തിളങ്ങി നിൽക്കാൻ മോദി സർക്കാർ ചെലവഴിച്ചത് 2374 കോടി രൂപ ! ഔട്ട്‌ഡോർ പബ്ലിസിറ്റിക്ക് വേണ്ടി മാത്രം 9 മാസം കൊണ്ട് ചെലവഴിച്ചത് 670 കോടി; പത്ര-മാസിക ഇനങ്ങളിലെ പരസ്യചെലവെത്രയെന്ന് വിവരാവകാശം വഴി അന്വേഷിച്ചിട്ടും പ്രതിവർഷം എത്ര ചെലവായി എന്നതിൽ ഉത്തരമില്ല

3044 കോടി മുടക്കിയ 'മോദി തിളക്കം'; നാലു വർഷത്തേക്ക് ടിവിയിലും റേഡിയോയിലും സമൂഹ മാധ്യമത്തിലും തിളങ്ങി നിൽക്കാൻ മോദി സർക്കാർ ചെലവഴിച്ചത് 2374 കോടി രൂപ ! ഔട്ട്‌ഡോർ പബ്ലിസിറ്റിക്ക് വേണ്ടി മാത്രം 9 മാസം കൊണ്ട് ചെലവഴിച്ചത് 670 കോടി; പത്ര-മാസിക ഇനങ്ങളിലെ പരസ്യചെലവെത്രയെന്ന് വിവരാവകാശം വഴി അന്വേഷിച്ചിട്ടും പ്രതിവർഷം എത്ര ചെലവായി എന്നതിൽ ഉത്തരമില്ല

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി : ഭരണത്തിലേറി നാലു വർഷങ്ങൾകൊണ്ട് മോദി സർക്കാർ പരസ്യത്തിനായി മാത്രം ചെലവഴിച്ചത് 2374 കോടി രൂപയെന്ന് റിപ്പോർട്ട്. 2014 മുതൽ 2018 വരെയുള്ള കാലയളവിൽ ടിവി, റേഡിയോ സമൂഹ്യമാധ്യമങ്ങൾ എന്നിവയുൾപ്പടെയുള്ളവയിൽ 'തിളങ്ങാനാ'ണ് കേന്ദ്ര സർക്കാർ ഇത്രയധികം തുക ചെലവാക്കിയതെന്നാണ് വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയ്ക്ക് മറുപടി ലഭിച്ചത്.

മുൻ സർക്കാരുകളെ അപേക്ഷിച്ച് നോക്കിയാൽ വലിയൊരു തുകയാണ് മോദി സർക്കാർ പരസ്യത്തിനായി ചെലവഴിച്ചത്. 2018 ഏപ്രിൽ മുതൽ 2018 ഡിസംബർ വരെയുള്ള കാലയളവിൽ ഔട്ട്‌ഡോർ പബ്ലിസിറ്റിക്ക് വേണ്ടി മാത്രം 670 കോടി രൂപയാണ് ചെലവാക്കിയതെന്നും അപേക്ഷയ്ക്ക് മറുപടിയായി ലഭിച്ചു.

2014 മെയ് 26ന് അധികാരത്തിലെത്തിയ ശേഷം ടിവിയിലും റേഡിയോയിലും മോദി സർക്കാർ തുടർച്ചയായി പരസ്യം നൽകിയിരുന്നു. തൊഴിൽ അറിയിപ്പ്, ടെൻഡർ തുടങ്ങിയവ ഉൾപ്പെടെയുള്ള കണക്കാണു ലഭിച്ചിരിക്കുന്നത്.

ഔട്ട്‌ഡോർ പബ്ലിസിറ്റി എന്ന പേരിലുള്ള ചെലവിന്റെ വിശദാംശങ്ങൾ ലഭ്യമല്ല. പത്ര, മാസികകളിലെ പരസ്യച്ചെലവും ചോദിച്ചിരുന്നെങ്കിലും മൊത്തം തുകയോ വർഷം തിരിച്ചുള്ള കണക്കോ എടുത്തു പറഞ്ഞിട്ടില്ല.

മാധ്യമങ്ങൾക്ക് പരസ്യ നിരക്ക് വർധിപ്പിച്ചത് 25 ശതമാനം

രാജ്യത്തെ പത്ര മാധ്യമങ്ങൾക്ക് ഏരെ സന്തോഷം തരുന്ന വാർത്തയാണ് അടുത്തിടെ പുറത്ത് വന്നത്. പരസ്യ നിരക്കിൽ 25 ശതമാനം വർധനയാണ് മോദി സർക്കാർ. പ്രാദേശിക ഭാഷകളിലെ ചെറുതും വലുതുമായ പത്രങ്ങൾക്കായിരിക്കും പുതിയ നിരക്കിലൂടെ ഏറ്റവും ഗുണം ലഭിക്കുക. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയമാണ് പുതിയ നിരക്ക് പരിഷ്‌കരണം പുറത്ത് വിട്ടത്.

ബി.ഒ.സി( ബ്യൂറോ ഓഫ് ഔട്ട്‌റീച്ച് ആൻഡ് കമ്മ്യൂണിക്കേഷൻ) ക്കാണ് പുതിയ പരിഷ്‌ക്കരണം നടപ്പിലാക്കാനുള്ള ചുമതല. ഇന്ന് മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തിൽ വരിക. ഏറ്റവും അവസാനമായി 2013 ലാണ് നിരക്ക് കേന്ദ്രം വർധിപ്പിച്ചത്. അന്ന് 2010ലെ നിരക്കിന് മുകളിൽ 19 ശതമാനം വർധിപ്പിക്കുകയായിരുന്നു സർക്കാർ ചെയ്തത്. മന്ത്രിസഭ ഏർപ്പെടുത്തിയ എട്ട് നിരക്ക് പരിഷ്‌ക്കരണ കമ്മിറ്റികളുടെ തീരുമാനം പരിഗണിച്ചാണ് പുതിയ നിരക്ക് സർക്കാർ പ്രഖ്യാപിച്ചത്.

നിരവധി കാര്യങ്ങൾ പരിഗണിച്ചാണ് സർക്കാർ നിരക്ക് വർധന നടപ്പിലാക്കിയത്. പത്ര കടലാസുകളുടെ നിരക്ക് വർധന, നിർമ്മാണ ചെലവ്, പരസ്യങ്ങളുടെ കമ്പ്യൂട്ടിങ്ങ് നിരക്ക് എന്നിവയൊക്കെ പരിഗണിച്ചാണ് വർധന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP