Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോൺഗ്രസ് പതിറ്റാണ്ടുകൾ കൊണ്ട് കെട്ടിപ്പടുത്ത അയൽബന്ധ ശൃംഖല നരേന്ദ്ര മോദി നശിപ്പിച്ചു; സുഹൃത്തുക്കളില്ലാത്ത ഒരു അയൽപ്പക്കത്ത് താമസിക്കുന്നത് അപകടകരം; ചൈനയോട് കൂടുതൽ അടുക്കുന്ന ബംഗ്ലാദേശിന്റെ സമീപനത്തിനും ഉത്തരവാദി മോദി: വിമർശനവുമായി രാഹുൽ ഗാന്ധി

കോൺഗ്രസ് പതിറ്റാണ്ടുകൾ കൊണ്ട് കെട്ടിപ്പടുത്ത അയൽബന്ധ ശൃംഖല നരേന്ദ്ര മോദി നശിപ്പിച്ചു; സുഹൃത്തുക്കളില്ലാത്ത ഒരു അയൽപ്പക്കത്ത് താമസിക്കുന്നത് അപകടകരം; ചൈനയോട് കൂടുതൽ അടുക്കുന്ന ബംഗ്ലാദേശിന്റെ സമീപനത്തിനും ഉത്തരവാദി മോദി: വിമർശനവുമായി രാഹുൽ ഗാന്ധി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: സുഹൃത്തുക്കൾ ഇല്ലാത്ത അയൽപക്കത്ത് താമസിക്കുന്നത് അപകടകരമായ കാര്യമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇക്കാര്യത്തിൽ രാഹുൽ മുന്നറിയിപ്പുമായി രംഗത്തുവന്നു. ബംഗ്ലാദേശ് പോലും ചൈനയുമായി അടുക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് രാഹുൽ വിമമർശനം ഉന്നയിച്ചത്. പതിറ്റാണ്ടുകളെടുത്ത് കോൺഗ്രസ് കെട്ടിപ്പടുത്ത ബന്ധങ്ങളുടെ വല പ്രധാനമന്ത്രി നരേന്ദ്ര മോദി തകർത്തെന്നും രാഹുൽ കുറ്റപ്പെടുത്തി. ഇന്ത്യയുമായുള്ള അടുപ്പം ദുർബലമാക്കി, ചൈനയോട് കൂടുതൽ അടുക്കുന്ന ബംഗ്ലാദേശിന്റെ സമീപനത്തെ കുറിച്ചുള്ള ദി ഇക്കണോമിസ്റ്റിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടി ട്വിറ്ററിലൂടെയാണ് രാഹുലിന്റെ വിമർശനം.

'പതിറ്റാണ്ടുകളായി കോൺഗ്രസ് കെട്ടിപ്പടുക്കുകയും പരിപോഷിക്കുകയും ചെയ്ത ബന്ധങ്ങളുടെ ശൃംഖല മിസ്റ്റർ മോദി നശിപ്പിച്ചു. സുഹൃത്തുക്കളില്ലാത്ത ഒരു അയൽപ്പക്കത്ത് താമസിക്കുന്നത് അപകടകരമാണ്.' രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ വ്യക്തമാക്കി. മോദി സർക്കാരിന്റെ വിദേശനയം കാരണം അയൽ ബന്ധങ്ങൾ ദുർബലപ്പെട്ടുവെന്ന് കോൺഗ്രസ് നേരത്തെ മുതൽ ആരോപിച്ചുവരുന്നുണ്ട്. എന്നാൽ, നിരവധി രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം കൂടുതൽ ശക്തമാവുകയും ആഗോളതലത്തിൽ അതിന്റെ സ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്തുവെന്നാണ് സർക്കാരിന്റെ വാദം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP