Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കും എന്ന് പറയാനുള്ള ധൈര്യം പ്രതിപക്ഷ പാർട്ടികൾക്കുണ്ടോ എന്ന് പ്രധാനമന്ത്രി; കശ്മീരും ലഡാക്കും രാജ്യത്തിന്റെ കിരീടമാണ്; പുതിയ ഇന്ത്യയുടെ ഊർജ്ജം മോദിയല്ല ജനങ്ങളുടെ വോട്ടാണെന്നും മഹാരാഷ്ട്രയിൽ നരേന്ദ്ര മോദി

ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കും എന്ന് പറയാനുള്ള ധൈര്യം പ്രതിപക്ഷ പാർട്ടികൾക്കുണ്ടോ എന്ന് പ്രധാനമന്ത്രി; കശ്മീരും ലഡാക്കും രാജ്യത്തിന്റെ കിരീടമാണ്; പുതിയ ഇന്ത്യയുടെ ഊർജ്ജം മോദിയല്ല ജനങ്ങളുടെ വോട്ടാണെന്നും മഹാരാഷ്ട്രയിൽ നരേന്ദ്ര മോദി

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: കശ്മീരും ലഡാക്കും ഇന്ത്യയുടെ കിരീടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കും എന്ന് പറയാനുള്ള ധൈര്യം പ്രതിപക്ഷപാർട്ടികൾക്കുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് റാലിയിലാണ് മോദി ജമ്മു കശ്മീരിന്റെ പേരിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചത്.

ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ സർക്കാർ നടപടിയെ എതിർത്ത പ്രതിപക്ഷ പാർട്ടികളെ രൂക്ഷമായ ഭാഷയിലാണ് പ്രദാനമന്ത്രി വിമർശിച്ചത്. കശ്മീരും ലഡാക്കും രാജ്യത്തിന്റെ വെറും ഭൂമി മാത്രമല്ല. ഇന്ത്യയുടെ കിരീടമാണ് ഈ ഭൂഭാഗങ്ങൾ എന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ താത്പര്യങ്ങൾ സംരക്ഷിക്കാനായുള്ള ചില തീരുമാനങ്ങളോട് പ്രതിപക്ഷവും ചില പാർട്ടികളും എതിർപ്പ് പ്രകടിപ്പിച്ചത് ദൗർഭാഗ്യകരമാണ്. ആർട്ടിക്കിൾ 370 ആയി ബന്ധപ്പെട്ട കാര്യങ്ങളിൽ പ്രതിപക്ഷം അഭിപ്രായം പറയുന്നത് അയൽരാജ്യങ്ങളുടെ ഭാഷയിലാണ്. ആർട്ടിക്കിൾ 370 തിരികെ കൊണ്ടുവരുമെന്ന് പ്രകടന പത്രികയിൽ പ്രഖ്യാപിക്കാൻ പ്രതിപക്ഷത്തിന് ധൈര്യമുണ്ടോ എന്നും പ്രധാനമന്ത്രി ചോദിച്ചു.

ലോക ശക്തികൾ ഇന്ത്യയുടെ ശബ്ദം ശ്രദ്ധിക്കുന്ന കാലമാണിത്. പുതിയ ഇന്ത്യയുടെ ഊർജം മോദിയല്ല. പക്ഷെ നിങ്ങളുടെ ഒരു വോട്ടാണെന്നും മോദി റാലിയിൽ പറഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ളു തിരഞ്ഞെടുപ്പ് റാലികളിൽ സംസാരിക്കാനാണ് മോദി മഹാരാഷ്ട്രയിൽ എത്തിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയും മഹാരാഷ്ട്രയിൽ ഇന്ന് റാലികളിൽ പങ്കെടുക്കുന്നുണ്ട്. രാവിലെ 11ന് ശേഷം ജൽഗാവിലെയും ഉച്ചകഴിഞ്ഞ് സാകോലിയിലെയും തെരഞ്ഞെടുപ്പ് റാലികളെയാണ് നരേന്ദ്ര മോദി അഭിസംബോധന ചെയ്തത്. മഹാരാഷ്ട്രയിൽ മൂന്ന് തെരഞ്ഞെടുപ്പ് പരിപാടികളിലാണ് രാഹുൽ ഗാന്ധിയെത്തുന്നത്. ഉച്ച കഴിഞ്ഞാണ് മൂന്നിടത്തെയും പ്രചാരണ പരിപാടികൾ. ലാത്തൂർ ജില്ലയിലെ ബസവരാജിലും, മുംബൈ അർബനിലും വൈകീട്ടോടെ ധാരാവിയിലുമാണ് രാഹുൽ ഗാന്ധിയെത്തുക. പ്രചാരണത്തിൽ ഏറെ പിറകിലുള്ള കോൺഗ്രസ് ക്യാമ്പിൽ രാഹുൽ ഗാന്ധിയുടെ വരവ് ഉണർവുണ്ടാക്കുമെന്നാണ് ഹൈകമാന്റ് കണക്കുകൂട്ടൽ.  അമിത്ഷായും മഹാരാഷ്ട്രയിൽ പ്രചാരണത്തിനെത്തുന്നുണ്ട്. അഞ്ചിടത്താണ് അമിത്ഷാ എത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP