Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡിനെതിരെ ഒന്നിച്ച് പോരാടാൻ ഇന്ത്യയും അമേരിക്കയും; ട്രംപുമായി മോദി നടത്തിയ ചർച്ച വിജയം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കൊവിഡ് 19 വൈറസ് വ്യാപനത്തിനെതിരെ ഒന്നിച്ച് പോരാടാൻ ഇന്ത്യയും അമേരിക്കയും തമ്മിൽ ധാരണ. പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതു സംബന്ധിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി വിശദമായ ചർച്ച നടത്തിയെന്നും പ്രധാനമന്ത്രി അറിയിച്ചു.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ടെലിഫോണിൽ വിശദമായി സംസാരിച്ചു. കൊവിഡ് 19 നെ നേരിടാൻ ഇന്ത്യ- യുഎസ് പങ്കാളിത്തത്തിന്റെ എല്ലാകഴിവും പ്രയോജനപ്പെടുത്താമെന്ന് ഇരുവരും ധാരണയിലെത്തിയെന്ന് മോദി ട്വീറ്റ് ചെയ്തു.

Had an extensive telephone conversation with President @realDonaldTrump. We had a good discussion, and agreed to deploy the full strength of the India-US partnership to fight COVID-19.- Narendra Modi (@narendramodi)April 4, 2020

കൊവിഡ് അമേരിക്കയിൽ ഭീതി പടർത്തിയാണ് പടരുന്നത്. അമേരിക്കയിൽ ആകെ കൊവിഡ് മരണ സംഖ്യ 7,406 ആയി. 278,458 പേർക്ക് ഇതിനകം രോഗം സ്ഥിരീകരിച്ചു. 1,500 ലേറെ മരണങ്ങളാണ് 24 മണിക്കൂറിനിടെ അമേരിക്കയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP