Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നോട്ടു പിൻവലിച്ചത് നമ്മുടെ നാട്ടിലെ യുവാക്കളുടെ നല്ല ഭാവിക്കു വേണ്ടി; ജനങ്ങളുടെ ബുദ്ധിമുട്ട് വെറുതെയാകില്ലെന്ന് പ്രധാനമന്ത്രി മോദി; തിരിച്ചടിയായത് ഭീകർക്കും തീവ്രവാദ കേന്ദ്രങ്ങൾക്കും മാത്രമെന്ന് അമിത് ഷാ

നോട്ടു പിൻവലിച്ചത് നമ്മുടെ നാട്ടിലെ യുവാക്കളുടെ നല്ല ഭാവിക്കു വേണ്ടി; ജനങ്ങളുടെ ബുദ്ധിമുട്ട് വെറുതെയാകില്ലെന്ന് പ്രധാനമന്ത്രി മോദി; തിരിച്ചടിയായത് ഭീകർക്കും തീവ്രവാദ കേന്ദ്രങ്ങൾക്കും മാത്രമെന്ന് അമിത് ഷാ

ന്യൂഡൽഹി: 500, 1000 രൂപ നോട്ടുകൾ പിൻവലിച്ചതിനെത്തുടർന്ന് ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ട് വെറുതേയാകില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. 50 ദിവസത്തിനുള്ളിൽ കാര്യങ്ങളെല്ലാം സാധാരണഗതിയിലാകും. ഇത്തരത്തിലൊരു നടപടിയെടുത്തത് നമ്മുടെ നാട്ടിലെ യുവാക്കളുടെ നല്ല ഭാവിക്കു വേണ്ടിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ആഗ്രയിൽ സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ കള്ളപ്പണക്കാരും വ്യാജനോട്ടുകാരും മയക്കുമരുന്നു സംഘങ്ങളും മറ്റും തെറ്റായി ഉപയോഗിക്കുന്നുണ്ട്. 500, 1000 രൂപ നോട്ടുകൾ പിൻവലിച്ചത് കുറച്ചു ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്. പക്ഷേ, ആ തീരുമാനത്തിലൂടെ നിരവധി കള്ളപ്പണക്കാരാണ് പരാജയപ്പെടുന്നത്. പാവപ്പെട്ടവർക്കും ഇടത്തരക്കാർക്കും കള്ളപ്പണമില്ല. സത്യസന്ധരായ അവരെ സഹായിക്കാനാണ് ഞങ്ങളുടെ ശ്രമമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കേന്ദ്രസർക്കാരിന്റെ നീക്കത്തെ ശക്തമായി എതിർത്ത ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പേരെടുത്തുപറയാതെ മോദി വിമർശിച്ചു. 'ആരുടെ പണമാണ് ചിട്ടി ഫണ്ടായി നിക്ഷേപിച്ചിരിക്കുന്നതെന്ന് രാജ്യത്തിന് അറിയാം. പുതിയ നയം അവരെയാണ് ഏറ്റവും ബാധിക്കുക' പ്രധാനമന്ത്രി പറഞ്ഞു. സർക്കാർ തീരുമാനത്തിൽ ജനങ്ങൾക്ക് അസൗകര്യമുണ്ടായേക്കുമെന്ന് ഞാൻ പറഞ്ഞിരുന്നു, എന്നിട്ടും ഞങ്ങളുടെ തീരുമാനത്തെ പിന്തുണയ്ക്കുന്ന ജനങ്ങളെ അഭിനന്ദിക്കുന്നുവെന്നും മോദി പറഞ്ഞു. ഈ സർക്കാർ പാവപ്പെട്ടവന്റേതാണെന്ന് ആവർത്തിച്ച മോദി, 2022 ൽ മുഴുവൻ ഇന്ത്യക്കാർക്കും വീട് ഉണ്ടാവണമെന്നാണ് തന്റെ ആഗ്രഹമെന്നും പറഞ്ഞു.

കേന്ദ്രസർക്കാർ നടപടി തിരിച്ചടിയായത് ഭീകർക്കും തീവ്രവാദ കേന്ദ്രങ്ങൾക്കും മാത്രമാണെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ ധീരമായ തീരുമാനം തീവ്രവാദികളെയെല്ലാം ഒറ്റയടിക്ക് ദരിദ്രരാക്കി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. ചണ്ഡീഗഡിലെ ബിജെപി റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കള്ളപ്പണം തടയാൻ നടപടികളെടുക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്ന പ്രതിപക്ഷം ഇപ്പോൾ നോട്ട് പിൻവലിക്കലിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. അവരുടെ കൈയിൽ നിന്ന് കൂടുതൽ നഷ്ടപ്പെട്ടു എന്നതിന്റെ തെളിവാണിതെന്നും അമിത്ഷാ പറഞ്ഞു.

രാജ്യത്തിന് കള്ളപ്പണമെന്ന കാൻസറിൽ നിന്ന് മോചനം നൽകാൻ ഒരു ശസ്ത്രക്രിയ ആവശ്യമായിരുന്നും. മോദി സർക്കാർ അതാണ് നടത്തിയത്. ജനങ്ങൾക്കു വേണ്ടിയും അവരുടെ ക്ഷേമത്തിനുമായുള്ള പ്രത്യയ ശാസ്ത്രമാണ് ബിജെപിയുടേത്. ഈ പ്രത്യയ ശാസ്ത്രവുമായി ജനങ്ങളെ ബന്ധിപ്പിക്കുകയാണ് ബിജെപി ചെയ്യുന്നത്.

കോൺഗ്രസിനെതിരെയും അദ്ദേഹം ശക്തമായ വിമർശമുന്നയിച്ചു. കോൺഗ്രസിന്റെ അടുത്ത പ്രസിഡന്റ് ആരായിരിക്കുമെന്ന് ആരോട് ചോദിച്ചാലും പറയും. അത് തീർച്ചയായും രാഹുൽ ഗാന്ധിയായിരിക്കും. അവരുടെ കുടുംബത്തിൽ ജനിക്കുന്ന കുഞ്ഞുങ്ങളായിരിക്കും ഭാവിയിൽ കോൺഗ്രസിന്റെ അധ്യക്ഷ പദവിയിലെത്തുക. അമിത് ഷാ ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP