Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മുൻതലമുറക്കാർ അഴിമതി വീരന്മാർ; പിൻതലമുറക്കാരും ശക്തിയോടെ അഴിമതി നടത്തി; സോണിയക്ക് മറുപടിയുമായി മോദി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: മുൻകാലങ്ങളിൽ തലമുറകളായി അഴിമതി നടത്തിവന്നവർ ശിക്ഷിക്കപ്പെടാതിരിക്കുന്ന സാഹചര്യം ഉണ്ടായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതേത്തുടർന്ന് പിൻതലമുറക്കാർ കൂടുതൽ കരുത്തോടെ അഴിമതി നടത്തി. ഇത്തരത്തിലുള്ള അഴിമതിയുടെ കുടുംബവാഴ്ച രാജ്യത്തെ ദുർബലപ്പെടുത്തിയെന്നും മോദി പറഞ്ഞു.

ഇന്ത്യൻ ജനാധിപത്യം ഒരു വഴിത്തിരിവിലാണെന്നും ജനാധിപത്യ വ്യവസ്ഥയുടെ തൂണുകൾ ആക്രമിക്കപ്പെടുന്നുവെന്നും സോണിയ ഗാന്ധി പറഞ്ഞതിനു പിന്നാലെയായിരുന്നു മോദിയുടെ പരാമർശം.

അഴിമതി, സാമ്പത്തിക കുറ്റകൃത്യങ്ങൾ, മയക്കുമരുന്ന് കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദം, ഭീകര പ്രവർത്തനങ്ങൾക്കുള്ള സാമ്പത്തിക സഹായം എന്നിവയെല്ലാം പരസ്പരം ബന്ധപ്പെട്ടവയാണ്. അതിനാൽ അഴിമതി തടയുന്നതിനുള്ള സമഗ്രമായ നീക്കമാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

മുൻകാലങ്ങളിൽ തലമുറകളായി അഴിമതി നടത്തിവന്നവർ ശിക്ഷിക്കപ്പെടാതിരിക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. അതോടെ പിൻതലമുറക്കാർ കൂടുതൽ ശക്തിയോടെ അഴിമതി നടത്തി. പല സംസ്ഥാനങ്ങളിലും അഴിമതി രാഷ്ട്രീയ പ്രവർത്തനത്തിന്റെ തന്നെ ഭാഗമായി മാറി.

തലമുറ തലമുറകളായി നടന്നുവന്ന അഴിമതിയുടെ കുടുംബവാഴ്ച രാജ്യത്തെ ദുർബലപ്പെടുത്തി. എന്നാൽ ഇന്ന് സ്ഥിതിഗതികൾ മാറി. ജനങ്ങൾക്ക് സർക്കാരുകളിലുള്ള വിശ്വാസം വർധിച്ചുവെന്നും മോദി കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP