Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'പുതിയ ഇന്ത്യ സൃഷ്ടിക്കാനാണ് ബിജെപി ആഗ്രഹിക്കുന്നത്; പഴയ ഇന്ത്യയാണ് കോൺഗ്രസിന് വേണ്ടത്; കോൺഗ്രസ് മുക്ത ഭാരതമെന്നത് തന്റെ ആശയമല്ല'; കോൺഗ്രസിനെതിരെ രൂക്ഷ വിമർശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി; നന്ദിപ്രമേയം പ്രസംഗത്തിന് പകരം പ്രധാനമന്ത്രി നടത്തിയത് രാഷ്ട്രീയ പ്രസംഗമെന്ന് തിരിച്ചടിച്ച് രാഹുൽ ഗാന്ധി

'പുതിയ ഇന്ത്യ സൃഷ്ടിക്കാനാണ് ബിജെപി ആഗ്രഹിക്കുന്നത്; പഴയ ഇന്ത്യയാണ് കോൺഗ്രസിന് വേണ്ടത്; കോൺഗ്രസ് മുക്ത ഭാരതമെന്നത് തന്റെ ആശയമല്ല'; കോൺഗ്രസിനെതിരെ രൂക്ഷ വിമർശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി; നന്ദിപ്രമേയം പ്രസംഗത്തിന് പകരം പ്രധാനമന്ത്രി നടത്തിയത് രാഷ്ട്രീയ പ്രസംഗമെന്ന് തിരിച്ചടിച്ച് രാഹുൽ ഗാന്ധി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യസഭയിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അടിയന്തരാവസ്ഥയും സിഖ് വിഭാഗക്കാർക്കെതിരായ അക്രമവും നടന്ന പഴയ ഇന്ത്യയാണ് കോൺഗ്രസിന് വേണ്ടതെന്ന് അദ്ദേഹം ആരോപിച്ചു. എന്നാൽ, പുതിയ ഇന്ത്യ സൃഷ്ടിക്കാനാണ് ബിജെപി ആഗ്രഹിക്കുന്നത്. കോൺഗ്രസ് മുക്ത ഭാരതമെന്നത് തന്റെ ആശയമല്ല, സ്വാതന്ത്ര്യം ലഭിച്ചശേഷം കോൺഗ്രസ് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട മഹാത്മാഗാന്ധിയുടേതാണെന്ന് അദ്ദേഹം പറഞ്ഞു.

പുതിയ ഇന്ത്യ സൃഷ്ടിക്കുന്നതിനോട് കോൺഗ്രസിന് യോജിപ്പില്ല. നിശ്ചിത സമയ പരിധിക്കുള്ളിൽ പദ്ധതികളുടെ ലക്ഷ്യം കാണാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. യു.പി.എ സർക്കാർ കൊണ്ടുവന്ന പദ്ധതികൾ പേരുമാറ്റി അവതരിപ്പിക്കുക മാത്രമാണ് സർക്കാർ ചെയ്യുന്നതെന്ന ആക്ഷേപത്തിന് മറുപടിയായാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.

അനായാസം വ്യവസായങ്ങൾ തുടങ്ങാൻ കഴിയുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മുന്നിലെത്തിയത് പലരും മോശമായി കണ്ടതിൽ തനിക്ക് അത്ഭുതമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രസംഗത്തിന് തൊട്ടുപിന്നാലെ പ്രധാനമന്ത്രി മോദിക്കെതിരെ വിമർശവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി രംഗത്തെത്തി. റാഫേൽ ഇടപാടിനെക്കുറിച്ച് പ്രധാനമന്ത്രി എന്ന് വിശദീകരിക്കുമെന്ന് അദ്ദേഹം ആരാഞ്ഞു. സുപ്രധാന വിഷയം മോദി വിട്ടുകളഞ്ഞു. പ്രധാനമന്ത്രി മൗനം വെടിയുകയും റാഫേൽ ഇടപാടിനെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നത് എന്നാണെന്ന് അദ്ദേഹം ചോദിച്ചു.

രാജ്യത്തെ കൊള്ളയടിച്ചവരിൽ നിന്ന് അത് തിരിച്ചു പിടിക്കുമെന്നും ബാങ്കുകളുടെ കിട്ടാക്കടത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം യുപിഎ സർക്കാരിന് മാത്രമെന്ന് മോദി ആരോപിച്ചു. കിട്ടാക്കടമായി മാറിയ ഒറ്റ വായ്പ പോലും ഈ സർക്കാർ നൽകിയില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കോൺഗ്രസ് 70 കൊല്ലം ഒരു കുടുംബത്തിനെ വാഴ്‌ത്തി സമയം കളഞ്ഞു എന്നും കോൺഗ്രസിന് ജനാധിപത്യത്തെക്കുറിച്ച സംസാരിക്കാൻ എന്തവകാശമെന്നും പ്രധാനമന്ത്രി ചോദിച്ചു. കേരളത്തിലുൾപ്പടെ സർക്കാരുകളെ പിരിച്ചുവിട്ട പാർട്ടിയാണ് കോൺഗ്രസ് എന്ന് മോദി ആരോപിച്ചു. രാജീവ് ഗാന്ധി ആന്ധ്രയിലെ ഒരു ദളിത് മുഖ്യമന്ത്രിയെ അപമാനിച്ച ചരിത്രം ഓർക്കണമെന്ന് മോദി സഭയിൽ പറഞ്ഞു.

നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയം പ്രസംഗത്തിന് പകരം പ്രധാനമന്ത്രി നടത്തിയത് രാഷ്ട്രീയ പ്രസംഗമെന്ന് രാഹുൽ ഗാന്ധി. ജനങ്ങളുടെ വിഷയങ്ങൾ അവഗണിച്ചു എന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ഒരു മണിക്കൂറിലധികെ പ്രസംഗിച്ച പ്രധാനമന്ത്രി ജനങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിച്ചതേയില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. എപ്പോഴും പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി കയ്യടി നേടുന്ന പ്രധാനമന്ത്രി എന്നാണ് ചോദ്യങ്ങൾക്ക് മറുപടി നൽകുകയെന്നും രാഹുൽ ഗാന്ധി ചോദിച്ചു. മോദിക്ക് എണീറ്റു നിന്ന് ഹർഷാരവം മുഴക്കി ബിജെപി അംഗങ്ങൾ നയപ്രമേയം പാസാക്കിയപ്പോൾ കോൺഗ്രസ് മോദിയുടെ പ്രസംഗത്തിനിടെ സഭ ബഹിഷ്‌ക്കരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP