Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ് 19 ജാതിയും മതവും നിറവുമൊന്നും നോക്കാറില്ല; ഇപ്പോൾ വേണ്ടത് ഐക്യവും സാഹോദര്യവുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

കോവിഡ് 19 ജാതിയും മതവും നിറവുമൊന്നും നോക്കാറില്ല; ഇപ്പോൾ വേണ്ടത് ഐക്യവും സാഹോദര്യവുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കൊറോണ വൈറസ് ജാതിയോ മതമോ വംശമോ നിറമോ അതിർത്തികളോ നോക്കാറില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡിന്റെ വ്യാപനം ഇവയ്‌ക്കെല്ലാം അപ്പുറത്താണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു മോദിയുടെ പ്രതികരണം.

'കോവിഡ് 19 ജാതി, മതം,വംശം, നിറം, വർഗം, ഭാഷ, അതിർത്തി എന്നൊന്നും നോക്കിയല്ല വ്യാപിക്കുന്നത്. അതുകൊണ്ട് തന്നെ ഇതുമായി ബന്ധപ്പെട്ട് നമ്മുടെ പ്രതികരണവും പെരുമാറ്റവും ഐക്യത്തിനും സാഹോദര്യത്തിനും ഊന്നൽ നൽകിയുള്ളതാവണം... ഈ പോരാട്ടത്തിൽ നമ്മളൊന്നിച്ചാണ്..' പ്രധാനമന്ത്രിയുടെ ഓഫീസ് പോസ്റ്റ് ചെയ്ത ട്വീറ്റിൽ പറയുന്നു.

തബ്ലീഗ് ജമാഅത്തുമായി ബന്ധപ്പെട്ട് മുസ്ലീങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ അടക്കം ശക്തമായ വിമർശനം ഉയരുന്നുണ്ട്. വിദ്വേഷവും ഇസ്ലാമോഫോബിയയും വ്യാപിക്കുന്ന തരത്തിൽ കാര്യങ്ങൾ വഷളായതോടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP