Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മകളുടെ വിവാഹത്തിന് പ്രധാനമന്ത്രിയെ ക്ഷണിച്ച് റിക്ഷാ തൊഴിലാളി; ആശംസയുമായി മോദി; മകളുടെ വിവാഹത്തിൽ തന്നെ ക്ഷണിച്ചതിന് അതിയായ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രിയുടെ മറുപടിക്കത്ത്

മകളുടെ വിവാഹത്തിന് പ്രധാനമന്ത്രിയെ ക്ഷണിച്ച് റിക്ഷാ തൊഴിലാളി; ആശംസയുമായി മോദി; മകളുടെ വിവാഹത്തിൽ തന്നെ ക്ഷണിച്ചതിന് അതിയായ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രിയുടെ മറുപടിക്കത്ത്

സ്വന്തം ലേഖകൻ

വാരണാസി: മകളുടെ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചു റിക്ഷാ തൊഴിലാളി. ഉത്തർപ്രദേശിലെ വാരണാസിയിലെ ദോംരി ഗ്രാമത്തിലെ മംഗൾ കെവാത്ത് എന്നയാളാണ് മകളുടെ വിവാഹത്തിന് പ്രധാനമന്ത്രിയെ ക്ഷണിച്ചത്. ക്ഷണം സ്വീകരിച്ച മോദി ആശംസ അറിയിച്ചു മറുപടി കത്തും നൽകി. നരേന്ദ്ര മോദിയുടെ ഡൽഹിയിലും വാരണാസിയിലുമുള്ള ഓഫിസുകളിലേക്കാണ് ഇയാൾ ക്ഷണക്കത്ത് അയച്ചത്. ഇതിന് മറുപടിയായി വിവാഹത്തിന് ആശംസകൾ നേർന്നുകൊണ്ട് മോദി മറുപടി അയച്ചു.

സുഹൃത്തുക്കളുടെ നിർദേശപ്രകാരമാണ് കെവാത്ത് മോദിയെ വിവാഹത്തിന് ക്ഷണിച്ചത്. ഫെബ്രുവരി 12ന് ആയിരുന്നു കെവാത്തിന്റെ മകൾ സാക്ഷിയും ഹൻസാലും തമ്മിലുള്ള വിവാഹം. ബിജെപിയുടെ പ്രാഥമിക അംഗത്വമുള്ള കെവാത്ത് സ്വച്ഛ് ഭാരത് മിഷന്റെ പ്രവർത്തനങ്ങളിലും സജീവമാണ്.

മകളുടെ വിവാഹത്തിൽ തന്നെ ക്ഷണിച്ചതിന് അതിയായ സന്തോഷമുണ്ടെന്ന് കുറിച്ചുകൊണ്ടായിരുന്നു മോദിയുടെ മറുപടി. വിശ്വാസത്തിലും സൗഹൃദത്തിലും എന്നും ഒന്നിച്ച് ജീവിക്കാൻ സാധിക്കട്ടേ എന്ന് പറഞ്ഞ് പുതിയ ജീവിതത്തിന് സാക്ഷിക്കും ഹൻസാലിനും ഹൃദയംനിറഞ്ഞ ആശംസകൾ നേരുകയായിരുന്നു അദ്ദേഹം. വിവാഹദിവസമാണ് പ്രധാനമന്ത്രിയുടെ മറുപടി കൊവാത്തിനും കുടുംബത്തിനും ലഭിച്ചത്. കത്ത് അപ്രതീക്ഷിതമായിരുന്നുവെന്നും വളരെ സന്തോഷമുണ്ടെന്നും കെവാത്ത് പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP