Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മേഴ്‌സിഡെസിനും പാലിനും ഒരേ നികുതി ചുമത്താനാകുമോ? ഏകീകൃത ജിഎസ്ടി എന്നത് യുക്തിരഹിത ആശയം; ജി.എസ്.ടി നടപ്പാക്കിയ ശേഷം പരോക്ഷ നികുതിയിൽ 70 ശതമാനം വർദ്ധനവുണ്ടായി; ആരോപണങ്ങൾക്ക് മറുപടിയുമായി പ്രധാനമന്ത്രി മോദി

മേഴ്‌സിഡെസിനും പാലിനും ഒരേ നികുതി ചുമത്താനാകുമോ? ഏകീകൃത ജിഎസ്ടി എന്നത് യുക്തിരഹിത ആശയം; ജി.എസ്.ടി നടപ്പാക്കിയ ശേഷം പരോക്ഷ നികുതിയിൽ 70 ശതമാനം വർദ്ധനവുണ്ടായി; ആരോപണങ്ങൾക്ക് മറുപടിയുമായി പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: ജിഎസ്ടിക്കെതിരായ ആരോപണങ്ങൾ തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഡംബര കാറിനും പാലിനും ഒരേ ജി.എസ്.ടി നിരക്ക് ചുമത്താൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഏകീകൃത ജിഎസ്ടി എന്നത് തീർത്തും യുക്തിരഹിത ആശയമാണെന്നും ഭക്ഷ്യോൽപന്നങ്ങൾക്കും അവശ്യസാധനങ്ങൾക്കും ഉൾപ്പെടെ നികുതി ഏകീകരിച്ച് 18 ശതമാനമാക്കണമെന്ന കോൺഗ്രസിന്റെ ആവശ്യത്തോട് പ്രതികരിക്കുകവേ മോദി പറഞ്ഞു.

ജി.എസ്.ടി നടപ്പാക്കിയ ശേഷം പരോക്ഷ നികുതിയിൽ 70 ശതമാനം വർധനവാണ് ഉണ്ടായത്. നിലവിലുണ്ടായിരുന്ന 17 തരം നികുതികളും 23 തരം സെസുകളും സംയോജിപ്പിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ജി.എസ്.ടി നടപ്പാക്കിയതിന്റെ ഒന്നാം വാർഷികം ആഘോഷിക്കുന്ന വേളയിൽ സ്വരാജ് മാഗസിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നികുതിയും സെസുമെല്ലാം ലളിതമായി ഒരേ സ്ലാബിൽ കൊണ്ടുവരാൻ കഴിഞ്ഞെങ്കിലും ഭക്ഷ്യോൽപന്നങ്ങളെ നികുതിയിൽ നിന്നും പൂർണമായി ഒഴിവാക്കാൻ കഴിഞ്ഞിട്ടില്ല. പാലിനും മെഴ്‌സിഡസിനും ഒരേ നികുതി ചുമത്താൻ കഴിയുമോയെന്നും മോദി ചോദിച്ചു. ഭക്ഷ്യോൽപന്നങ്ങളിൽ മിക്കതിനു നികുതിയില്ലാത്തതോ അഞ്ചുശതമാനമോ ആണ് ചുമത്തുന്നത്. ഏകീകൃത നികുതിയാക്കിയാൽ അത് എങ്ങനെയാണ് ശരിയാവുകയെന്നും പ്രധാനമന്ത്രി ചോദിച്ചു.

66 ലക്ഷം പരോക്ഷ നികുതിദായകർ ഉണ്ടായിരുന്ന ഇന്ത്യയിൽ ജി.എസ്.ടി നടപ്പിലാക്കിയതോടെ 48 ലക്ഷം നികുതി ദായകർ കൂടി വർധിച്ചു.
ജി.എസ്.ടി വന്നതോടെ ചെക്ക് പോസ്റ്റുകളിലെ നീണ്ട വരികൾ ഒഴിവായെന്നും ലോജിസ്റ്റിക് സെക്ടറിലും ഉൽപാദന മേഖലയിലും കുതിപ്പുണ്ടായി. അനാവശ്യ നികുതികൾ എല്ലാം തന്നെ ഒഴിവാക്കി തീർത്തും ജനകീയമായ ഒരു രീതിയാണ് ജി.എസ്.ടി മോദി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP