Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മൊഡേണ കോവിഡ് വാക്സിൻ ഇന്ത്യയിലെത്തിക്കാൻ ടാറ്റ ഗ്രൂപ്പ്; അമേരിക്കൻ മരുന്ന് കമ്പനിയുമായി പ്രാഥമിക ചർച്ച; വാക്സിൻ 94.1 ശതമാനം ഫലപ്രദമെന്ന് പഠനം; സാധാരണ റഫ്രിജിറേറ്റർ താപനിലയിലും സൂക്ഷിക്കാം; ഇന്ത്യയിൽ അനുമതി ലഭിക്കാൻ പ്രാദേശിക തലത്തിൽ പരീക്ഷണം അനിവാര്യം

മൊഡേണ കോവിഡ് വാക്സിൻ ഇന്ത്യയിലെത്തിക്കാൻ ടാറ്റ ഗ്രൂപ്പ്; അമേരിക്കൻ മരുന്ന് കമ്പനിയുമായി പ്രാഥമിക ചർച്ച; വാക്സിൻ 94.1 ശതമാനം ഫലപ്രദമെന്ന് പഠനം; സാധാരണ റഫ്രിജിറേറ്റർ താപനിലയിലും സൂക്ഷിക്കാം; ഇന്ത്യയിൽ അനുമതി ലഭിക്കാൻ പ്രാദേശിക തലത്തിൽ പരീക്ഷണം അനിവാര്യം

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: മൊഡേണ കോവിഡ് വാക്സിൻ ഇന്ത്യയിലെത്തിക്കാൻ ടാറ്റ ഗ്രൂപ്പ് അമേരിക്കൻ മരുന്ന് കമ്പനിയായ മൊഡേണയുമായി പ്രാഥമിക ചർച്ചകൾ തുടങ്ങിയതായി റിപ്പോർട്ട്. മൈനസ് 70 ഡിഗ്രി താപനിലയിൽ താഴെ സൂക്ഷിക്കേണ്ട ഫൈസർ വാക്സിനിൽ നിന്ന് വ്യത്യസ്തമായി സാധാരണ റഫ്രിജിറേറ്റർ താപനിലയിലും സൂക്ഷിക്കാമെന്നതാണ് മൊഡേണ വാക്സിന്റെ പ്രധാന വ്യത്യാസം.

ടാറ്റ മെഡിക്കൽ ആൻഡ് ഡയഗ്നോസ്റ്റിക്സ് സി.എസ്‌ഐ.ആറുമായി (കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച്) സഹകരിച്ചായിരിക്കും വാക്സിന്റെ ഇന്ത്യയിലെ ക്ലിനിക്കൽ പരീക്ഷണം നടത്തുകയെന്ന് ഇക്കണോമിക്സ് ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നു.

മൊഡേണ കമ്പനി ഏറ്റവും ഒടുവിൽ പുറത്തുവിട്ട പഠനങ്ങളിലെ കണക്കുകൾപ്രകാരം വാക്സിൻ 94.1 ശതമാനം ഫലപ്രദമാണെന്ന് സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്.

കഴിഞ്ഞ വർഷം ഡിസംബറിൽ അമേരിക്കയിലും ഈ മാസം തുടക്കത്തിൽ യൂറോപ്പിലും മൊഡോണ വാക്സിന് അംഗീകാരം നൽകിയിരുന്നു. അതേസമയം വാക്സിന് ഇന്ത്യയിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ സംബന്ധിച്ച് മൊഡേണയും ടാറ്റ മെഡിക്കൽ ആൻഡ് ഡയഗ് നോസ്റ്റിക്സും ഇതുവരെ പ്രതികരിച്ചിട്ടില്ല.

സാധാരണ റഫ്രിജിറേറ്റർ താപനിലയിലും വാക്‌സിൻ സൂക്ഷിക്കാം എന്നതിനാൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രാജ്യങ്ങൾക്കും വാക്സിൻ കുറഞ്ഞ ചെലവിൽ സൂക്ഷിക്കാനാകും. പ്രത്യേക ശീതീകരണ ശൃംഖലകൾ പരിമിതമായ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കും ഏറ്റവും അനുയോജ്യം മൊഡേണ വാക്സിനാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

 ഗുരുതമായ യാതൊരു സുരക്ഷാ ആശങ്കകളും വാക്സിനില്ലെന്നാണ് കമ്പനിയുടെ അവകാശവാദം. അതേസമയം വാക്സിന് ഇന്ത്യയിൽ അനുമതി ലഭിക്കണമെങ്കിൽ പ്രാദേശിക തലത്തിൽകൂടി പഠനം നടത്തണം. നിലവിൽ കോവാക്സിൻ, കൊവിഷീൽഡ് എന്നീ രണ്ട് വാക്സിനുകളുടെ ഉപയോഗത്തിനാണ് ഇന്ത്യ അനുമതി നൽകിയിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP