Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊൽക്കത്തയിൽ മൂന്നു ദിവസത്തിനിടെ ഒരു മോഡൽ കൂടി മരിച്ചു; മഞ്ജുഷ നിയോഗിയെന്ന മോഡലിനെ മരിച്ച നിലയിൽ കണ്ടെത്തി

കൊൽക്കത്തയിൽ മൂന്നു ദിവസത്തിനിടെ ഒരു മോഡൽ കൂടി മരിച്ചു; മഞ്ജുഷ നിയോഗിയെന്ന മോഡലിനെ മരിച്ച നിലയിൽ കണ്ടെത്തി

സ്വന്തം ലേഖകൻ

കൊൽക്കത്ത: കൊൽക്കത്തയിൽ തുടർച്ചയായി മോഡലുകളുടെ മരണം. കൊൽക്കത്തയിലെ പട്ടുലിയിൽ മഞ്ജുഷ നിയോഗിയെന്ന മോഡലിനെ മരിച്ച നിലയിൽ കണ്ടെത്തി. മൂന്ന് ദിവസത്തിനിടെ നഗരത്തിൽ നടന്ന രണ്ടാമത്തെ സംഭവമാണിതെന്ന് പൊലീസ് പറഞ്ഞു. മഞ്ജുഷയുടെ സുഹൃത്തും ബ്രൈഡൽ മേക്കപ്പ് ഫോട്ടോഷൂട്ടിലെ ജനപ്രിയ മുഖമായ ബിദിഷ മജുംദറിനെ ബുധനാഴ്ച വൈകുന്നേരം കൊൽക്കത്തയിലെ ഡുംഡമിലെ അപ്പാർട്ട്‌മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

ബിദിഷയുടെ മരണത്തെ തുടർന്ന് മഞ്ജുഷ വിഷാദത്തിലേക്ക് പോയിരുന്നെന്നും അതിനുശേഷം അവളെക്കുറിച്ച് നിരന്തരം സംസാരിച്ചുകൊണ്ടിരുന്നെന്നും മഞ്ജുഷയുടെ മാതാവ് പറഞ്ഞു. പ്രശസ്ത ടെലിവിഷൻ നടൻ പല്ലബി ഡേയേയും രണ്ടാഴ്ച മുമ്പ് കൊൽക്കത്തയിലെ ഗാർഫയിലെ അപ്പാർട്ട്‌മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മരണകാരണം വ്യക്തമല്ലെന്നും മഞ്ജുഷയുടെ മൃതദേഹം ഫോറൻസിക് പരിശോധനക്കായി ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP