Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മൊബൈൽ കമ്പനിയുടെ ഉദ്യോഗസ്ഥരാണെന്ന് വീട്ടുകാരെ വിശ്വസിപ്പിച്ചു; കമ്പനി നഷ്ടത്തിലായതിനെ തുടർന്ന് ടവർ മാറ്റുന്നുവെന്ന് പറഞ്ഞ് പൊക്കിയത് 19 ലക്ഷത്തിന്റെ മൊതൽ; പട്‌നയിൽ മൊബൈൽ ടവർ മോഷ്ടിച്ച് 'വെറൈറ്റി' മോഷ്ടാക്കൾ

മൊബൈൽ കമ്പനിയുടെ ഉദ്യോഗസ്ഥരാണെന്ന് വീട്ടുകാരെ വിശ്വസിപ്പിച്ചു; കമ്പനി നഷ്ടത്തിലായതിനെ തുടർന്ന് ടവർ മാറ്റുന്നുവെന്ന് പറഞ്ഞ് പൊക്കിയത് 19 ലക്ഷത്തിന്റെ മൊതൽ; പട്‌നയിൽ മൊബൈൽ ടവർ മോഷ്ടിച്ച് 'വെറൈറ്റി' മോഷ്ടാക്കൾ

മറുനാടൻ മലയാളി ബ്യൂറോ

പട്ന: മൊബൈൽ ടവർ മുഴുവനായും കടത്തിക്കൊണ്ടുപോയി കള്ളന്മാരുടെ വെറൈറ്റി മോഷണം.19 ലക്ഷം രൂപ വിലവരുന്ന മൊബൈൽ ടവറാണ് മോഷ്ടാക്കൾ കവർച്ച ചെയ്തത്.ഗുജറാത്ത് ടെലി ലിങ്ക് പ്രൈവറ്റ് ലിമിറ്റഡിന്റേതായിരുന്നു ടവർ.പട്നയിലെ ഗർദാനിബാഗിലുള്ള യാർപൂർ രാജ്പുതാന കോളനിയിലെ ലാലൻ സിങ് എന്നയാളുടെ വീടിന് മുകളിലാണ് ടവറുണ്ടായിരുന്നത്.മൂന്ന് ദിവസം നീണ്ട പ്രയത്നത്തിനൊടുവിൽ 25 അംഗ സംഘമാണ് ടവർ കൊണ്ടുപോയത്.ഗ്യാസ് കട്ടർ ഉപയോഗിച്ച് കഷ്ണങ്ങളായി മുറിച്ചെടുത്താണ് ടവർ നീക്കം ചെയ്തത്.ടവറിന്റെ കഷ്ണങ്ങൾ ഒരു ട്രക്കിൽ കയറ്റിയാണ് മോഷ്ടാക്കൾ കടത്തിയത്.

മൊബൈൽ കമ്പനിയുടെ ഉദ്യോഗസ്ഥരാണെന്ന് കാണിച്ചായിരുന്നു മോഷ്ടാക്കൾ എത്തിയത്.തുടർന്ന് വീടിന്റെ ടെറസിൽ സ്ഥാപിച്ചിരുന്ന ടവർ കവർച്ചാ സംഘം അടിച്ചെടുത്തുകൊണ്ടുപോകുകയായിരുന്നു.കമ്പനി വലിയ നഷ്ടത്തിലാണെന്നും അതിനാൽ ടവർ നീക്കം ചെയ്യുകയാണെന്നുമാണ് ഇവർ വീട്ടുടമസ്ഥനോട് പറഞ്ഞത്.ഏകദേശം 15 വർഷം മുമ്പാണ് ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെലി ലിങ്ക് പ്രൈവറ്റ് ലിമിറ്റഡിന്റെ മൊബൈൽ ടവർ ലാലൻ സിംഗിന്റെ വീടിന് മുകളിൽ സ്ഥാപിച്ചത്.സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബിഹാറിൽ ഏതാനും മാസങ്ങൾക്ക് മുമ്പായിരുന്നു സമാനമായ രീതിയിൽ മോഷ്ടാക്കൾ ഇരുമ്പുപാലം അടിച്ചുമാറ്റിയത്.500 ടൺ ഭാരം വരുന്ന 60 അടി നീളമുള്ള പാലം സർക്കാർ ഉദ്യോഗസ്ഥരായി ചമഞ്ഞെത്തിയാണ് മോഷ്ടാക്കൾ അഴിച്ചെടുത്തത്.ഇതിന് പിന്നാലെയാണ് ഒരു മൊബൈൽ ടവർ പൂർണമായും മോഷണ സംഘം കൊണ്ടുപോയ സംഭവവും ബിഹാറിൽ ഉണ്ടായിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP