Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജിഎസ്ടി നിരക്ക് പന്ത്രണ്ടിൽ നിന്ന് പതിനെട്ട് ശതമാനമായി ഉയർത്തി: മൊബൈലിന്റെ അസംസ്‌കൃത വസ്തുക്കളുടെ നികുതി നിരക്കുമായി ഫോണിന്റെ നിരക്കും ഏകീകരിച്ചതായി റിപ്പോർട്ട്; മൊബൈൽ ഫോണുകളുടെ വില കൂടും; നിരക്കുമായി ബന്ധപ്പെട്ട എല്ലാ മാറ്റങ്ങളും ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് സൂചന

ജിഎസ്ടി നിരക്ക് പന്ത്രണ്ടിൽ നിന്ന് പതിനെട്ട് ശതമാനമായി ഉയർത്തി: മൊബൈലിന്റെ അസംസ്‌കൃത വസ്തുക്കളുടെ നികുതി നിരക്കുമായി ഫോണിന്റെ നിരക്കും ഏകീകരിച്ചതായി റിപ്പോർട്ട്; മൊബൈൽ ഫോണുകളുടെ വില കൂടും; നിരക്കുമായി ബന്ധപ്പെട്ട എല്ലാ മാറ്റങ്ങളും ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് സൂചന

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മൊബൈൽ ഫോണുകളുടെ വില കൂടും. ഇന്നു നടന്ന ജിഎസ്ടി യോഗത്തിൽ മൊബൈൽ ഫോണുകളുടെ ജിഎസ്ടി നിരക്ക് 12ൽ നിന്ന് 18 ശതമാനം ആയി ഉയർത്തി. മൊബൈലിന്റെ അസംസ്‌കൃത വസ്തുക്കളുടെ നികുതി നിരക്കുമായി ഫോണിന്റെ നിരക്കും ഏകീകരിച്ചെന്നാണ് കേന്ദ്ര വിശദീകരണം. പാദരക്ഷകൾ, രാസവളം, വസ്ത്രങ്ങൾ എന്നിവയുടെ നികുതി ഏകീകരണത്തിൽ ഇന്ന് തീരുമാനമായില്ല. കോവിഡ് 19 സാമ്പത്തിക രംഗത്തിന് വലിയ ആഘാതമുണ്ടാക്കുമെന്ന് കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾ നിലപാടെടുത്തതോടെയാണ് നിരക്ക് ഏകീകരണം നീട്ടിവച്ചത്. കോവിഡിന്റെ പശ്ചാത്തലത്തിൽ കേരളത്തിന് സാങ്കേതിക ഉപദേശം മാത്രമാണ് കേന്ദ്രം നൽകുന്നത്, ധനസഹായം നൽകണമെന്ന് ധനമന്ത്രി തോമസ് ഐസക്ക് യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു.

തീപ്പെട്ടിയുടെ ജിഎസ്ടി 12 ശതമാനമാക്കി യുക്തി സഹമാക്കിയിട്ടുണ്ട്. വിമാനത്തിന്റെ എംആർഒ (മെയിന്റനൻസ് റിപ്പയർ ഓവർഹോൾ) സേവനങ്ങളുടെ ജിഎസ്ടി 18 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി കുറച്ചു. നിരക്കുമായി ബന്ധപ്പെട്ട എല്ലാ മാറ്റങ്ങളും ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് സൂചന. കാലതാമസം നേരിട്ട ജിഎസ്ടി പേയ്‌മെന്റിന് ജൂലൈ ഒന്ന് മുതൽ അറ്റ നികുതി ബാധ്യതയുടെ പലിശ ആകർഷകമാക്കി. ജിഎസ്ടിആർ -9 സിക്ക് സമയ പരിധി ഇളവ് നൽകുന്ന ഏറ്റവും പുതിയ ജിഎസ്ടി കൗൺസിൽ യോഗത്തിൽ ചെറുകിട വ്യവസായങ്ങൾക്ക് ആശ്വാസകരമായ തീരുമാനങ്ങളാണ് ഉണ്ടായത്. അഞ്ച് കോടിയിൽ താഴെയുള്ള വാർഷിക വിറ്റുവരവ് ഉള്ളവർക്ക്, വാർഷിക റിട്ടേൺ, അനുരഞ്ജന പ്രസ്താവന എന്നിവ സമർപ്പിക്കാനുള്ള അവസാന തീയതി 2020 ജൂൺ 30 വരെ നീട്ടി.

ജിഎസ്ടി കൗൺസിലിന്റെ 39 മത് യോഗമാണ് നിർണായക തീരുമാനങ്ങളെടുത്തത്. നഷ്ടപരിഹാര സെസ്സായി 78,000 കോടി രൂപ സമാഹരിച്ചതായി ധനമന്ത്രി പറഞ്ഞു. സ്ഥിതിവിവര കണക്കുകളുമായി ബന്ധപ്പെട്ട ആകെ നഷ്ട പരിഹാരം 1.2 ലക്ഷം കോടി രൂപയാണ്. 2020 ജൂലൈ മുതൽ ഇൻഫോസിസ് മികച്ച ജിഎസ്ടിഎൻ സംവിധാനം ഉറപ്പാക്കുമെന്ന് നിർമല സീതാരാമൻ പറഞ്ഞു. ഇൻഫോസിസ് ചെയർമാൻ നന്ദൻ നിലേകനി ജിഎസ്ടി കൗൺസിലിന്റെ അടുത്ത മൂന്ന് മീറ്റിങ്ങുകളിൽ പങ്കെടുക്കുകയും കൗൺസിൽ എടുക്കുന്ന തീരുമാനങ്ങൾ നടപ്പാക്കുന്നതിന്റെ അവസ്ഥയെക്കുറിച്ച് കൗൺസിൽ അപ്‌ഡേറ്റ് ചെയ്യുകയും സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഉചിതമായ തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. ജിഎസ്ടിയുടെ ഐടി സംവിധാനങ്ങളുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കാൻ 2021 ജനുവരി വരെ നിലേകനി സമയം ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP