Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഝാർഖണ്ഡിൽ ആഭിചാരകർമം ചെയ്യുന്നവരെന്ന സംശയം; നാലു ഗ്രാമീണരെ ആൾക്കൂട്ടം തല്ലിക്കൊന്നു; കൊല്ലപ്പെട്ടവരിൽ രണ്ട് സ്ത്രീകളും; തല്ലിച്ചതച്ചശേഷം കൊന്നത് കഴുത്തുമുറിച്ച്

ഝാർഖണ്ഡിൽ ആഭിചാരകർമം ചെയ്യുന്നവരെന്ന സംശയം; നാലു ഗ്രാമീണരെ ആൾക്കൂട്ടം തല്ലിക്കൊന്നു; കൊല്ലപ്പെട്ടവരിൽ രണ്ട് സ്ത്രീകളും; തല്ലിച്ചതച്ചശേഷം കൊന്നത് കഴുത്തുമുറിച്ച്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ആഭിചാരകർമം ചെയ്യുന്നവരെന്ന സംശയത്തിൽ ഝാർഖണ്ഡിൽ നാലു ഗ്രാമീണരെ ആൾക്കൂട്ടം തല്ലിക്കൊന്നു. പത്തോളം പേർ വരുന്ന സംഘമാണ് സിസായിയിൽ വെച്ച് രണ്ടു സ്ത്രീകളെയും രണ്ടു പുരുഷന്മാരെയും തല്ലിക്കൊന്നത്.ഞായറാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണു സംഭവം.

ആൾക്കൂട്ടം ഇവരെ കൊല്ലപ്പെട്ട ഒരാളുടെ വീട്ടിൽ ഒന്നിച്ചെത്തിശേഷം പൂട്ടിയിട്ട് തല്ലുകയായിരുന്നു. തല്ലിച്ചതച്ചശേഷം കഴുത്തുമുറിച്ചാണ് കൊന്നത്. വടികളും ഇരുമ്പ് ദണ്ഡും മൂർച്ചയേറിയ ആയുധങ്ങളും ഉപയോഗിച്ചാണ് അവരെ തല്ലിയതെന്ന് ഗുംല എസ്‌പി അഞ്ജനി കുമാർ ഝാ പറഞ്ഞു. കൊല്ലപ്പെട്ടവർ ആഭിചാരകർമം ചെയ്യുന്നവരാണെന്ന് പ്രഥമദൃഷ്ട്യാ മനസ്സിലായെന്ന് അദ്ദേഹം പറഞ്ഞു.

കൊല്ലപ്പെട്ട എല്ലാവരും 60 വയസ്സിനു മുകളിൽ പ്രായമുള്ളവരാണ്. ഭഗത് (65), ഫഗ്‌നി ദേവി (60), ചമ്പ ഭഗത് (65), പെടി ഭഗത് (60) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവർ മൂന്നു കുടുംബങ്ങളിൽ നിന്നുള്ളവരാണ്. ചമ്പയും പെടിയും ഭാര്യാഭർത്താക്കന്മാരാണ്. ഇവരുടെ മകളുടെ പരാതിയിലാണ് കേസെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP