Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭർത്താവും രണ്ട് മക്കളുമുള്ള കാമുകിയെ കാണാൻ യുവാവ് എത്തിയതോടെ നാട്ടുകാർ ഇടപെട്ടു; യുവതിയേയും കാമുകനെയും കൈകാര്യം ചെയ്തതിന് മൂന്നു പേരെ അറസ്റ്റ് ചെയ്ത് പൊലീസും

ഭർത്താവും രണ്ട് മക്കളുമുള്ള കാമുകിയെ കാണാൻ യുവാവ് എത്തിയതോടെ നാട്ടുകാർ ഇടപെട്ടു; യുവതിയേയും കാമുകനെയും കൈകാര്യം ചെയ്തതിന് മൂന്നു പേരെ അറസ്റ്റ് ചെയ്ത് പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

ഭോപ്പാൽ: വിവാഹിതയായ സ്ത്രീയെ കാണാൻ എത്തിയ കാമുകനെ നാട്ടുകാർ കൈകാര്യം ചെയ്തു. മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിൽ സില്ലോളി ഗ്രാമത്തിലാണ് സംഭവം. ഭർതൃമതിയും രണ്ട് കുട്ടികളുടെ അമ്മയുമായ യുവതി 28കാരനായ യുവാവുമായി പ്രണയത്തിലായിരുന്നു. യുവതിയുടെ ഭർത്താവ് ജയ്പൂരിലാണ് ജോലി ചെയ്യുന്നത്. ഇതിനിടെ ഇവരുടെ പ്രണയം വളർന്നു. യുവതിയുടെ വീട്ടിലെ സ്ഥിരം സന്ദർശകനായതോടെ കാമുകനെ കൈകാര്യം ചെയ്യാൻ നാട്ടുകാർ തീരുമാനിക്കുകയായിരുന്നു.

ഈ മാസം നാലിനാണ് യുവാവിനെ നാട്ടുകാർ മർദ്ദിച്ചത്. കാമുകിയെ കാണാനെത്തിയ യുവാവിനെ നാട്ടുകാർ തടഞ്ഞു നിർത്തി അസഭ്യം പറഞ്ഞു. ഇത് തടയാനെത്തിയ യുവതിക്കും മർദ്ദനമേറ്റു. ഇരുവരെയും നാട്ടുകാർ മർദിച്ചതായി പൊലീസ് പറയുന്നു. 28കാരനെ മരത്തിൽ കെട്ടിയിട്ട് ക്രൂരമായി മർദിച്ചു. സ്ത്രീയെ മർദിക്കുകയും മുടി പിടിച്ച് വലിച്ചതായും റിപ്പോർട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങൾ വ്യാപകമായാണ് പ്രചരിക്കുന്നത്.

സ്ത്രീയെയും യുവാവിനെയും അന്യായമായി തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അന്വേഷണം നടക്കുന്നതായും കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കുന്നു. സ്ത്രീയുമായി യുവാവ് അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഡിസംബർ നാലിന് സ്ത്രീയെ കാണാൻ യുവാവ് വീട്ടിലെത്തിയതാണ് നാട്ടുകാരുടെ പ്രകോപനത്തിന് കാരണം. സംഭവത്തിൽ ദേഹോപദ്രവം ഏൽപ്പിച്ചത് അടക്കമുള്ള വകുപ്പുകൾ ചേർത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP