Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോൺഗ്രസിന്റെ ഭാരത് ബന്ദ് ആഘോഷമാക്കി മഹാരാഷ്ട്ര നവനിർമ്മാൺ സേനയും; കടകൾ നിർബന്ധിച്ച് അടപ്പിച്ചും വാഹനങ്ങൾ തടഞ്ഞും എം.എൻ.എസ് പ്രവർത്തകർ; കേന്ദ്ര സർക്കാരിനെ നൈസായി ട്രോളി ശിവസേനയും; വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഭാരത് ബന്ദ് പൂർണം

കോൺഗ്രസിന്റെ ഭാരത് ബന്ദ് ആഘോഷമാക്കി മഹാരാഷ്ട്ര നവനിർമ്മാൺ സേനയും; കടകൾ നിർബന്ധിച്ച് അടപ്പിച്ചും വാഹനങ്ങൾ തടഞ്ഞും എം.എൻ.എസ് പ്രവർത്തകർ; കേന്ദ്ര സർക്കാരിനെ നൈസായി ട്രോളി ശിവസേനയും; വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഭാരത് ബന്ദ് പൂർണം

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ഭാരത് ബന്ദിന് ഐക്യദാർഢ്യവുമായി മഹാരാഷ്ട്ര നവ് നിർമ്മാൺ സേനയും. റോഡുകളിൽ വാഹനങ്ങൾ തടഞ്ഞും കടകൾ നിർബന്ധിപ്പിച്ച് അടപ്പിച്ചുമാണ് ഹർത്താൽ ഉത്സവമാക്കിയിരിക്കുന്നത്. മുംബൈയിലെ പരേലിൽ എം.എൻ.എസ് പ്രവർത്തകർ കടകൾ നിർബന്ധിപ്പിച്ച് അടപ്പിച്ചത് നേരിയ തോതിൽ സംഘർഷത്തിന് വഴിയൊരുക്കി. കോൺഗ്രസ് പ്രഖ്യാപിച്ച ഹർത്താലിൽ കോൺഗ്രസിനെക്കാൾ വലിയ മൈലേജിലാണ് മഹരാഷ്ടട്രയിലെ പ്രാദേശിക പാർട്ടികൾ ഹർത്താലിനെ ഏറ്റെടുത്തിരിക്കുന്നത്.

ബന്ദിന് പൂർണ പിന്തുണ അറിയിച്ച് എം.എൻ.എസ് നേതാവ് രാജ് താക്കറെയാണ് കഴിഞ്ഞദിവസം പരസ്യപ്രസ്താവനയുമായി രംഗത്തെത്തിയത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ബന്ദിന് പിന്തുണപ്രഖ്യാപിച്ചത്. രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്ന സർക്കാർ അവരുടെ തെറ്റുകൾ തിരിച്ചറിയണമെങ്കിൽ ഇതുപോലെ ദൃഢമായ തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്. എം.എൻ.എസ് ഭാരത് ബന്ദിനെ പൂർണമായും പിന്തുണയ്ക്കുന്നുവെന്നും. ബന്ദിൽ സജീവമായി പങ്കുചേരുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബന്ദുമായി മഹാരാഷ്ട്ര നവനിർമ്മാർ സേനയും സജീവമായത്.

ഇന്ധനവില ഉയർന്നുവരുന്നതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ പാർട്ടികൾ സപ്റ്റംബർ 10ന് ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് പിന്തുണ അഭ്യർത്ഥിച്ച് കോൺഗ്രസും, എൻ.സി.പിയും മുൻ ബിജെപി സഖ്യകക്ഷികളായിരുന്ന ശിവസേനയെയും എം.എൻ.എസിയെയും സമീപിച്ചിരുന്നു. പിന്നാലെയാണ് എം.എൻ.എസ് പിന്തുണ അറിയിച്ചത്.

അതേ സമയം രാജ്ഘട്ടിൽ കേന്ദ്രസർക്കാരിനെതിരായി കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ വ്യാപകപ്രതിഷേധങ്ങളാണ് സംഘടിപ്പിച്ചത്. രാജ്യത്ത് ഇന്ധനവില കുതിച്ചുയരുമ്പോഴും മോദി മൗനത്തിലാണെന്നാണ് രാജ്ഘട്ടിൽ നടന്ന പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെടയ്ത് രാഹുൽഗാന്ധി സംസാരിച്ചത്. ഇന്ധനവില അടിക്കടി ഉയുമ്പോഴും ജനങ്ങൾ പട്ടിണി മൂലം മരിക്കുമ്പോഴും ബിജെപിയും പ്രധാനമന്ത്രിയും മൗനം തുടരുകയാണെന്നാണ് രാഹുൽ കുറ്റപ്പെടുത്തിയത്.

വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ കോൺഗ്രസ് ബന്ദിന് മികച്ച രീതിയിലുള്ള പിന്തുണ തന്നെയാണ് നേടിയിട്ടുള്ളത്. ബീഹാറിൽ കോൺഗ്രസും ആർ.ജെ.ഡിയും സംയുക്മായിട്ടാണ് ബന്ദ് നടത്തുന്നത്. പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് ബന്ദിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചിട്ടുണ്ട്. കർണാടകയുൾപ്പടെ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും ബന്ദ് വിജയമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP