Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൗരത്വ ഭേദഗതി നിയമത്തിനെതിരായി മുസ്ലീങ്ങൾ സമരം ചെയ്യുന്നതിന്റെ ആവശ്യകത മനസ്സിലാകുന്നില്ലെന്ന് എംഎൻഎസ് തലവൻ; നിങ്ങളുടെ ശക്തി ആരെ കാണിക്കാനാണിതെന്നും രാജ് താക്കറെ

പൗരത്വ ഭേദഗതി നിയമത്തിനെതിരായി മുസ്ലീങ്ങൾ സമരം ചെയ്യുന്നതിന്റെ ആവശ്യകത മനസ്സിലാകുന്നില്ലെന്ന് എംഎൻഎസ് തലവൻ; നിങ്ങളുടെ ശക്തി ആരെ കാണിക്കാനാണിതെന്നും രാജ് താക്കറെ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളെ രൂക്ഷമായി വിമർശിച്ച് മഹാരാഷ്ട്ര നവ നിർമ്മാൺ സേന അധ്യക്ഷൻ രാജ് താക്കറെ. പൗരത്വ ഭേദഗതി നിയമത്തിനെതിരായി മുസ്ലിങ്ങൾ സമരം ചെയ്യുന്നതിന്റെ ആവശ്യകത മനസിലാകുന്നിലെന്ന് അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് മുംബൈയിൽ നടത്തിയ ബഹുജന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാജ് താക്കറെ.

നിങ്ങളുടെ ശക്തി ആരെ കാണിക്കാനാണ് ശ്രമിക്കുന്നതെന്ന് രാജ് താക്കറെ ചോദിച്ചു. സിഎഎ ഇന്ത്യയിൽ ജനിച്ച മുംസ്ലിങ്ങളെ ബാധിക്കുന്ന നിയമമല്ലെന്നും രാജ് താക്കറെ അഭിപ്രായപ്പെട്ടു. നേരത്തെയും രാജ് താക്കറെയുടെ മഹാരാഷ്ട്ര നവ നിർമ്മാൺ സേന പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങൾക്കെതിരെ രംഗത്തുവന്നിരുന്നു.

ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാർ ഉടൻ രാജ്യം വിട്ട് പുറത്തു പോകണമെന്ന ആഹ്വാനവുമായി മുംബൈ നഗരത്തിൽ എംഎൻഎസ് വ്യാപകമായി പോസ്റ്റർ പതിച്ചിരുന്നു. മുംബൈ പനവേലിലാണ് കൂറ്റൻ പോസ്റ്ററുകളും ബാനറുകളും പ്രത്യക്ഷപ്പെട്ടത്. സ്വയം മടങ്ങി പോകാൻ മടികാണിക്കുന്ന അനധികൃത കുടിയേറ്റക്കാരെയും നുഴഞ്ഞു കയറ്റക്കാരെയും എംഎൻഎസിന്റെ ശൈലിയിൽ പുറത്താക്കുമെന്നും പോസ്റ്ററിലൂടെ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇന്ന് നടന്ന കൂറ്റൻ റാലിയുടെ പ്രചരണത്തിന്റെ ഭാഗമായിട്ടായിരുന്നു പോസ്റ്ററുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP