Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202030Monday

കൂറുമാറിയവരിൽ പടിതാർ ആന്തോളൻ സമയത്തെ തന്റെ ഏറ്റവും വലിയ വിശ്വസ്തനും; രാജിവെച്ച കോൺ​ഗ്രസ് എംഎൽഎമാരെ ചെരുപ്പ് കൊണ്ടടിക്കണമെന്ന് ഹാർദിക് പട്ടേൽ; ​ഗുജറാത്തിൽ അവശേഷിക്കുന്ന എംഎൽഎമാരെ റിസോർട്ടുകളിലാക്കി കോൺ​ഗ്രസ്

കൂറുമാറിയവരിൽ പടിതാർ ആന്തോളൻ സമയത്തെ തന്റെ ഏറ്റവും വലിയ വിശ്വസ്തനും; രാജിവെച്ച കോൺ​ഗ്രസ് എംഎൽഎമാരെ ചെരുപ്പ് കൊണ്ടടിക്കണമെന്ന് ഹാർദിക് പട്ടേൽ; ​ഗുജറാത്തിൽ അവശേഷിക്കുന്ന എംഎൽഎമാരെ റിസോർട്ടുകളിലാക്കി കോൺ​ഗ്രസ്

മറുനാടൻ മലയാളി ബ്യൂറോ

അഹമ്മദാബാദ്: മോർബി എംഎൽഎയും, 2017ൽ പടിതാർ ആന്തോളൻ സമയത്ത് തന്റെ ഏറ്റവും വലിയ വിശ്വസ്തനുമായ ബ്രിജേഷ് മെർജയുടെ രാജിയിൽ ശക്തമായ പ്രതിഷേധവുമായി കോൺഗ്രസ് നേതാവ് ഹാർദിക് പാട്ടേൽ രംഗത്തെത്തി. തരംപോലെ രൂപം മാറുന്നവൻ എന്നാണ് ഹാർദിക് പട്ടേൽ മെർജയെ വിശേഷിപ്പിച്ചത്. രാജ്യസഭാ തിരഞ്ഞെടുപ്പടുത്തിരിക്കുന്ന സന്ദർഭത്തിൽ കൂറുമാറ്റം നടത്തിയ നേതാക്കളെ ചെരിപ്പ് കൊണ്ടടിക്കണമെന്ന് ഹാർദിക് പട്ടേൽ അഭിപ്രായപ്പെട്ടു. രാജിവെച്ച കോൺഗ്രസ്എംഎൽഎമാർ ബിജെപിയിൽ ചേരുന്നതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പട്ടേൽ.

കഴിഞ്ഞ ഒരു മാസമായി സംസ്ഥാനത്ത് ബിജെപി കുതിരക്കച്ചവടം നടത്തുകയായിരുന്നുവെന്നും 140-150 കോടിയോളം രൂപ എംഎൽഎമാരെ പാട്ടിലാക്കാൻ ബിജെപി ചെലവഴിച്ചതായും പട്ടേൽ പറഞ്ഞു. ആ തുകയ്ക്ക് വെന്റിലേറ്ററുകൾ വാങ്ങി നൽകിയിരുന്നെങ്കിൽ കുറേയേറെ ജീവനുകൾ രക്ഷിക്കാൻ സാധിക്കുമായിരുന്നെന്നും പട്ടേൽ കൂട്ടിച്ചേർത്തു. പണത്തോടുള്ള അത്യാർത്തി കാരണം വിശ്വാസമർപ്പിച്ച ജനങ്ങളെ വഞ്ചിക്കുകയാണ് കൂറുമാറിയ എംഎൽഎമാർ ചെയ്യുന്നത്. തങ്ങളെ വഞ്ചിക്കുന്ന നേതാക്കളെ ചെരിപ്പ് കൊണ്ടടിക്കുകയാണ് ജനങ്ങൾ ചെയ്യേണ്ടത്, പട്ടേൽ പറഞ്ഞു. ഇക്കാര്യങ്ങളെ കുറിച്ച് വ്യക്തമായ ധാരണയുണ്ടെങ്കിലും തിരഞ്ഞെടുപ്പ് കമ്മിഷൻ മൗനം പാലിക്കുകയാണെന്നും തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ഉറപ്പിക്കാനുള്ള ബിജെപിയുടെ ശ്രമമാണിതെന്നും പട്ടേൽ പറഞ്ഞു.

ജൂൺ 19 ന് രാജ്യസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ മൂന്ന് എം‌എൽ‌എമാർ രാജിവച്ചതിനെത്തുടർന്ന്, കോൺഗ്രസ് അവശേഷിക്കുന്ന 65 എംഎൽഎമാരെ ശനിയാഴ്ച സംസ്ഥാനത്തെ മൂന്ന് വ്യത്യസ്ത റിസോർട്ടുകളിലേക്ക് മാറ്റി. കൂടുതൽ പേരുടെ രാജി ഒഴിവാക്കാനാണ് കോൺഗ്രസിന്റെ പുതിയ നീക്കം.

മധ്യ, തെക്കൻ ഗുജറാത്തിൽ നിന്നുള്ള ഇരുപത് കോൺഗ്രസ് എം‌എൽ‌എമാരെ വഡോദരയ്ക്കടുത്തുള്ള ഉമേറ്റയിലെ ഏരീസ് റിവർ‌സൈഡ് ഫാംഹൗസിലേക്ക്‌ മാറ്റി. രാജേന്ദ്രസിങ് പർമർ (ബോർസാദ്), കാന്തി സോധപർമർ (ആനന്ദ്), നിരഞ്ജൻ പട്ടേൽ (പെറ്റ്‌ലാഡ്), പൂനം പർമർ (സോജിത്ര), ഇന്ദ്രജിത് സിങ് പർമർ (മഹുദ), കാന്തിഭായ് പർമർ (തസ്ര), കലാ ദാബി (കപദ്‌വഞ്ജ്) ഭാവേഷ് കതാര (ജാലോദ്), വിജേസിങ് പാണ്ട (ദഹോദ്), ചന്ദ്രിക ബാരിയ (ഗർബഡ), ജസ്പൽ‌സിങ് താക്കൂർ (പാദ്ര), പ്രേംസിങ് വാസവ (നന്ദോദ്), സഞ്ജയ് സോളങ്കി (ജംബുസാർ), ആനന്ദ് ചൗധരി (മാണ്ഡവി) (വാൻസ്ഡ), സുനിൽ ഗാമിത് (നിസാർ). അൻക്ലാവിൽ നിന്നുള്ള എം‌എൽ‌എയായ ജി‌പി‌സി‌സി പ്രസിഡന്റ് അമിത് ചാവ്ദയേയും ഇവിടേക്ക് മാറ്റി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP