Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കടുത്ത വയറുവേദനയെത്തുടർന്ന് ആശുപത്രിയിലെത്തിയ ഗർഭിണിക്കു ശസ്ത്രക്രിയ നടത്താൻ ഡോക്ടർമാർ ഇല്ല; 20 വർഷം മുമ്പ് ഊരിവച്ച ഡോക്ടർകുപ്പായം എടുത്തണിഞ്ഞ് എംഎൽഎ ശസ്ത്രക്രിയ നടത്തി; മിസോറാമിൽ 35 കാരിയുടെ ജീവൻ രക്ഷപ്പെട്ടത് ഇങ്ങനെ

കടുത്ത വയറുവേദനയെത്തുടർന്ന് ആശുപത്രിയിലെത്തിയ ഗർഭിണിക്കു ശസ്ത്രക്രിയ നടത്താൻ ഡോക്ടർമാർ ഇല്ല; 20 വർഷം മുമ്പ് ഊരിവച്ച ഡോക്ടർകുപ്പായം എടുത്തണിഞ്ഞ് എംഎൽഎ ശസ്ത്രക്രിയ നടത്തി; മിസോറാമിൽ 35 കാരിയുടെ ജീവൻ രക്ഷപ്പെട്ടത് ഇങ്ങനെ

ഐസ്വാൾ: കടുത്ത വയറുവേദനയെത്തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ ഗർഭിണിയായ യുവതിക്ക് ഡോക്ടർമാരുടെ അഭാവത്തിൽ എംഎൽഎ രക്ഷകനായി. ആശുപത്രിയിലെ ഡോക്ടർമാർ അവധിയായിരുന്നതിനെത്തുടർന്ന് ഡോക്ടർ കൂടിയായ എംഎൽഎ അടിയന്തര ശസ്ത്രിയ നടത്താൻ തയാറാവുകയായിരുന്നു. മിസോറാമിലെ സഹായ് ജില്ലയിലെ സർക്കാർ ആശുപത്രിയിലാണു എംഎൽഎ ആയ കെ. ബെയ്ചുവ ശസ്ത്രക്രിയ നടത്തിയത്. യുവതി സുഖം പ്രാപിച്ചുവരികയാണ്.

കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. 35 വയസുള്ള ഗർഭിണിയായ യുവതി കടുത്ത വയറുവേദനയെത്തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി എത്തുകയായിരുന്നു. തുടർ പരിശോധനയിലാണ് വയറിൽ വലിയ ദ്വാരം കണ്ടെത്തിയത്. അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയില്ലിങ്കിൽ ജീവൻ വരെ അപായപ്പെടാം എന്ന നിലയിലായിരുന്നു.

എന്നാൽ ആശുപത്രിയിലെ ഡോക്ടർമാരെല്ലാം ട്രെയിനിങ്ങിനു പോയിരുന്നതിനാൽ ശസ്ത്രക്രിയ നടത്താൻ ആളില്ലായിരുന്നു. സായ്ഹ ആശുപത്രിയിൽ 7 ഡോക്ടർമാരുണ്ടെങ്കിലും സർജൻ ഒരാൾ മാത്രമേ ഉള്ളൂ. ഇംഫാലിലെ പരിശീലന ക്യാമ്പിലായിരുന്നു അദ്ദേഹം.

ഈ സമയത്ത് തന്റെ മണ്ഡലത്തിൽ പര്യടനം നടത്തുകയായിരുന്നു എംഎൽഎയായ ബെയ്ച്ചുവ. ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയ നടത്താൻ ഡോക്ടറില്ലെന്ന് പറഞ്ഞാണ് ബെയ്ചചുവയ്ക്ക് ഫോൺ വരുന്നത്. രോഗിയുടെ ജീവൻ തന്നെ ഭീഷണിയിലാണെന്ന ഘട്ടം വന്നപ്പോൾ എംഎൽഎ ശസ്ത്രക്രിയ നടത്താമെന്ന സമ്മതം ആശുപത്രിക്ക് നൽകുകയും യുവതിയുടെ ജീവൻ രക്ഷപ്പെടുകയുമായിരുന്നു.

20 വർഷം മുമ്പ് രാഷ്ട്രീയത്തിലേക്ക് കടന്നപ്പോൾ നിർത്തിയതാണ് ഡോക്ടർ എന്ന നിലയിലുള്ള ബെയ്ച്ചുവയുടെ സേവനം. ഇപ്പോൾ 52 വയസുണ്ട് ഇദ്ദേഹത്തിന്. 2013ൽ സായ്ഹ മണ്ഡലത്തിലെ എം എൽ എയായി തിരഞ്ഞെടുക്കപ്പെട്ടതോടെ ആതുര സേവന മേഖലയിൽ നിന്ന് തീർത്തും വിടവാങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP