Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202421Tuesday

പുതുച്ചേരിയിൽ വൈകിട്ട് കളിക്കാൻ പോയ ഒമ്പതുകാരിയെ കാണാതായ സംഭവം; മൃതദേഹം അഴുകിയ നിലയിൽ അഴുക്കുചാലിൽ; ലഹരിമരുന്നിന്റെ സ്വാധീനത്തിൽ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയെന്ന് പൊലീസ്; ആറുപേർ കസ്റ്റഡിയിൽ

പുതുച്ചേരിയിൽ വൈകിട്ട് കളിക്കാൻ പോയ ഒമ്പതുകാരിയെ കാണാതായ സംഭവം; മൃതദേഹം അഴുകിയ നിലയിൽ അഴുക്കുചാലിൽ; ലഹരിമരുന്നിന്റെ സ്വാധീനത്തിൽ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയെന്ന് പൊലീസ്; ആറുപേർ കസ്റ്റഡിയിൽ

മറുനാടൻ മലയാളി ബ്യൂറോ

പുതുച്ചേരി: പുതുച്ചേരിയിൽ വൈകിട്ട് കളിക്കാൻ പോയ ശേഷം കാണാതായ ഒമ്പതുകാരിയുടെ മൃതദേഹം അഴുകിയ നിലയിൽ അഴക്കുചാലിൽ കണ്ടെത്തി. മുതിയാൽപേട്ടിലെ പെൺകുട്ടിയുടെ വീടിന് സമീപത്തെ അഴക്കുചാലിൽ ചാക്കിനുള്ളിൽ കൈയും കാലും കെട്ടിയ നിലയിലായിരുന്നു മൃതദേഹം. കാണാതായി നാലു ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.

അഴുക്കുചാലിൽ നിന്ന് ദുർഗന്ധം ഉയരുന്ന വിവരം നാട്ടുകാർ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി എന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തിൽ 18 വയസ്സിനു താഴെയുള്ളവരടക്കം ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ദുർഗന്ധമുണ്ടായപ്പോൾ ആളുകൾ പരാതിപ്പെട്ടതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. പരിശോധനയിൽ അഴുക്കുചാലിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ലഹരിമരുന്ന് ഉപയോഗിച്ച ശേഷം പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയതാകാനാണ് സാധ്യത എന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ ശനിയാഴ്ചയാണ് അഞ്ചാംക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ കാണാതായത്. വൈകിട്ട് കളിക്കാൻ പോയ കുട്ടിയെ കാണാതാകുകയായിരുന്നു. രാത്രി എട്ടുമണിയോടെ കുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. വിടിനടുത്തുള്ള റോഡിലൂടെ കുട്ടി കളിക്കാൻ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. സംഭവത്തിൽ വലിയ രീതിയിലുള്ള ജനരോഷം ഉയരുന്നുണ്ട്. പോസ്റ്റ്‌മോർട്ടം നടപടികൾക്കായി കുട്ടിയുടെ മൃതദേഹം ആശുപത്രിയിലേക്കു മാറ്റി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP