Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കഴിഞ്ഞ തവണയുണ്ടായിരുന്ന ജലവകുപ്പും ഇക്കുറി കെജ്രിവാൾ എടുത്തില്ല; ഉപമുഖ്യമന്ത്രി മനീഷ്‌സിസോദിയയുടെ വകുപ്പുകളിൽ മാറ്റമില്ല; ഡൽഹി മന്ത്രിസഭയിൽ വകുപ്പ് വിഭജനം ഇങ്ങനെ

കഴിഞ്ഞ തവണയുണ്ടായിരുന്ന ജലവകുപ്പും ഇക്കുറി കെജ്രിവാൾ എടുത്തില്ല; ഉപമുഖ്യമന്ത്രി മനീഷ്‌സിസോദിയയുടെ വകുപ്പുകളിൽ മാറ്റമില്ല; ഡൽഹി മന്ത്രിസഭയിൽ വകുപ്പ് വിഭജനം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അരവിന്ദ് കെജ്രിവാൾ മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകൾ നിശ്ചയിച്ചു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇത്തവണ മറ്റ് വകുപ്പുകളില്ല. ഉപമുഖ്യമന്ത്രി മനീഷ്‌സിസോദിയയുടെ വകുപ്പുകളിൽ മാറ്റമില്ല. വിദ്യാഭ്യാസം, ധനം, ടൂറിസം ഉൾപ്പടെ പതിനൊന്ന് വകുപ്പുകളുടെ ചുമതലയാണ് മനീഷ് സിസോദിയ വഹിക്കുന്നത്. കഴിഞ്ഞ മന്ത്രിസഭയിൽ ജലവകുപ്പിന്റെ ചുമതല വഹിച്ചിരുന്നത് അരവിന്ദ് കെജ്രിവാളായിരുന്നു. സത്യേന്ദ്ര കുമാർ ജെയിനാണ് ഇത്തവണ ജലവകുപ്പിന്റെ ചുമതല വഹിക്കുക. തൊഴിൽ, നഗര വികസനം എന്നിവയും സത്യേന്ദ്രകുമാറിനാണ്.

പരിസ്ഥിതി, തൊഴിൽ, വികസനം എന്നിവ ഗോപാൽ റായിയും വനിത ശിശുക്ഷേമ വകുപ്പുകളുടെ ചുമതല രാജേന്ദ്ര പാൽ ഗൗതമും വഹിക്കും.
ഇമ്രാൻ ഹുസ്സൈൻ ഭക്ഷ്യ സിവിൽ സപ്ലൈസും കൈലോഷ് ഖെലോട്ട് നിയമം, ട്രാൻസ്‌പോർട്ട് തുടങ്ങിയ വകുപ്പുകളുമാണ് വഹിക്കുന്നത്. ഇന്നലെയാണ് അരവിന്ദ് കെജ്‌രിവാളും ആറ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP