Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നക്സൽ ആക്രമണം തടയണം; പത്ത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്താൻ ആഭ്യന്തര മന്ത്രാലയം; കൂടിക്കാഴ്‌ച്ച ഞായറാഴ്‌ച്ച

നക്സൽ ആക്രമണം തടയണം; പത്ത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്താൻ ആഭ്യന്തര മന്ത്രാലയം; കൂടിക്കാഴ്‌ച്ച ഞായറാഴ്‌ച്ച

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: നക്സൽ ആക്രമണം നേരിടുന്ന പത്ത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കേന്ദ്ര ആഭ്യമന്ത്രി അമിത് ഷാ ഞായറാഴ്ച ഉന്നതതല യോഗം ചേരും. സംസ്ഥാനങ്ങളുടെ സുരക്ഷിതമായ ഭാവിയെക്കുറിച്ചാണ് യോഗത്തിൽ പ്രധാനമായും ചർച്ച ചെയ്യുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സെക്രട്ടറി അജയ് ഭല്ല, ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ അരവിന്ദ് കുമാർ, ആഭ്യന്തര മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും ഇതിൽ പങ്കെടുക്കും.

വിജ്ഞാൻ ഭവനിൽ വെച്ച് നടക്കുന്ന യോഗത്തിൽ ഛത്തീസ്‌ഗഡ്, ജാർഖണ്ഡ്, ബീഹാർ, ഒഡീഷ, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, കേരളം, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ നിലവിലെ സാഹചര്യങ്ങൾ ചർച്ച ചെയ്യും.എല്ലാവർഷവും നക്സൽ ആക്രമണത്തെ കുറിച്ച് വിവിധ സംസ്ഥാനങ്ങുമായി യോഗം സംഘടിപ്പിക്കാറുണ്ട്. എന്നാൽ കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം യോഗം ചേരാനായില്ല.

ഈ വർഷത്തെ യോഗത്തിൽ പത്ത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രമാരോ, അവരുടെ പ്രതിനിധികളോ പങ്കെടുക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചിരുന്നു. നക്സൽ ആക്രമണം കൂടുതലായി നടക്കുന്ന ഛത്തീസ്‌ഗഡ്, ജാർഖണ്ഡ്, ബീഹാർ, ഒഡീഷ, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളെ പ്രത്യേകമായി നിരീക്ഷിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

ഈ സംസ്ഥാനങ്ങളിൽ കൂടുതൽ സേനയെ വിന്യസിക്കും. നക്സൽ തലവന്മാരെ പിടികൂടി, അവരെ നല്ല നടത്തിപ്പിലേയ്ക്ക് കൊണ്ടുവന്ന് സംസ്ഥാനങ്ങളിൽ സാമാധാനം പുനഃസ്ഥാപിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP