Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മഹാരാഷ്ട്രയിലെ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് കോവിഡ്; മഹാരാഷ്ട്ര മന്ത്രിസഭയിൽ കോവിഡ് ബാധിക്കുന്ന 15മത്തെ മന്ത്രിയായി ഉദയ് സാമന്ത്

മഹാരാഷ്ട്രയിലെ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് കോവിഡ്; മഹാരാഷ്ട്ര മന്ത്രിസഭയിൽ കോവിഡ് ബാധിക്കുന്ന 15മത്തെ മന്ത്രിയായി ഉദയ് സാമന്ത്

മറുനാടൻ ഡെസ്‌ക്‌

മുംബൈ: മഹാരാഷ്ട്രയിലെ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഉദയ് സാമന്തിന് കോവിഡ് ബാധ. പത്ത് ദിവസങ്ങളായി താൻ ഹോം ക്വാറന്റൈനിൽ കഴിയുകയായിരുന്നു എന്ന് ഉദയ് സാമന്ത് പറഞ്ഞു. ട്വിറ്ററിലൂടെ മന്ത്രി തന്നെയാണ് രോ​ഗബാധിതനായ വിവരം പുറത്ത് വിട്ടത്. ഉദ്ധവ് താക്കറേ മന്ത്രിസഭയിലെ കോവിഡ് ബാധിക്കുന്ന 15മത്തെ മന്ത്രിയാണ് ഉദയ് സാമന്ത്. ക്വാറന്റൈനിൽ പ്രവേശിക്കുന്നതിന് മുമ്പ് താനുമായി ബന്ധപ്പെട്ടവരൊക്കെ ജാ​ഗ്രത പാലിക്കണമെന്നും പരിശോധനയ്ക്ക് വിധേയരാകണമെന്നും ഉദയ് സാമന്ത് അഭ്യർത്ഥിച്ചിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ തിരികെ ഔദ്യോ​ഗിക ചുമതലകളിൽ പ്രവേശിക്കാൻ കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. മഹാരാഷ്ട്ര മന്ത്രിമാരായ വർഷ ​ഗെയ്ക്ക്വാദ്, ഏകനാഥ് ഷിൻഡെ, ബച്ചു കടു, നിതിൻ റാവത്ത്, ഹസ്സൻ മുഷ്‍രിഫ്, ജിതേന്ദ്ര അവഹാദ്, അശോക് ചവാൻ, ധനജ്ഞയ് മുണ്ടെ, സുനിൽ കേദാർ, ബാലേസാഹബ് പാട്ടീൽ, അസ്ലം ഷേഖ്, അബ്ദുൾ സത്താർ, സജ്ഞയ് ബൻസോദ്, വിശ്വജിത്ത് കദം എന്നീ മന്ത്രിമാർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP