Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജമ്മുവിൽ നിയന്ത്രണ രേഖയിൽ നുഴഞ്ഞുകയറ്റം തടയുന്നതിനിടെ മൂന്ന് സൈനികർക്ക് വീരമൃത്യു; സംഭവം രജൗറി ജില്ലയിലുള്ള നിയന്ത്രണ രേഖയിൽ; സൈന്യത്തിന്റെ വെടിവയ്‌പ്പിൽ കൊല്ലപ്പെട്ടത് രണ്ട് നുഴഞ്ഞു കയറ്റക്കാർ; ഗുരുതരമായി പരുക്കേറ്റ ഒരു സൈനികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും റിപ്പോർട്ട്

ജമ്മുവിൽ നിയന്ത്രണ രേഖയിൽ നുഴഞ്ഞുകയറ്റം തടയുന്നതിനിടെ മൂന്ന് സൈനികർക്ക് വീരമൃത്യു; സംഭവം രജൗറി ജില്ലയിലുള്ള നിയന്ത്രണ രേഖയിൽ; സൈന്യത്തിന്റെ വെടിവയ്‌പ്പിൽ കൊല്ലപ്പെട്ടത് രണ്ട് നുഴഞ്ഞു കയറ്റക്കാർ; ഗുരുതരമായി പരുക്കേറ്റ ഒരു സൈനികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും റിപ്പോർട്ട്

മറുനാടൻ ഡെസ്‌ക്‌

ജമ്മു: അതിർത്തിയിൽ വീണ്ടും സമാധാന അന്തരീക്ഷം ഇല്ലാതാകുന്നു എന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് നടക്കുന്നത്. നിയന്ത്രണ രേഖയിൽ നുഴഞ്ഞുകയറ്റം തടയുന്നതിനിടെയുണ്ടായ വെടിവയ്‌പ്പിൽ മൂന്ന് സൈനികർക്ക് വീരമൃത്യു.രജൗറി ജില്ലയിലെ നിയന്ത്രണ രേഖയിലാണ് സംഭവം. നിയന്ത്രണരേഖ വഴിയുള്ള നുഴഞ്ഞുകയറ്റം പരാജയപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് വെടിവെപ്പുണ്ടായത്.

സംഭവത്തിൽ പരിക്കേറ്റ ഒരു സൈനികനെ ഉധംപുരിലെ സൈനികാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉച്ചയ്ക്ക് 1.45 നാണ് സുന്ദർബനി സെക്ടറിൽ ഇന്ത്യൻ സൈന്യം ഭീകരരുടെ നുഴഞ്ഞുകയറ്റം പരാജയപ്പെടുത്തിയത്. സൈന്യത്തിന്റെ നടപടിയിൽ രണ്ട് നുഴഞ്ഞുകയറ്റക്കാർ കൊല്ലപ്പെടുകയും ഇവരിൽ നിന്ന് എ.കെ-47 തോക്കുകളുൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെടുക്കുകയും ചെയ്തു.

നുഴഞ്ഞുകയറാൻ ശ്രമിച്ചത് പാക് സൈന്യത്തിലെ ബോർഡർ ആക്ഷൻ ടീമാണെന്ന് സൈന്യം ആരോപിക്കുന്നു. ഞായറാഴ്ച ഭീകരരെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയ സ്ഥലത്തിന് അടുത്താണ് നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടായത്. പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP