Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അതിർത്തി അടച്ചിട്ടും ട്രെയിൻ ഗതാഗതം റദ്ദാക്കിയും നടപടി; വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ കുടിയേറ്റ തൊഴിലാളികളുടെ പ്രതിഷേധം; വാഹനങ്ങൾ അടിച്ച് തകർത്തും കല്ലെറിഞ്ഞും തൊഴിലാളികൾ; പ്രതിഷേധവുമായി രംഗത്തെത്തിയത് നൂറ് കണക്കിന് തൊഴിലാളികൾ; തടയാൻ ശക്തമായ നടപടിയുമായി പൊലീസ്

മറുനാടൻ ഡെസ്‌ക്‌

അഹ്മദാബാദ് ഉത്തർ പ്രദേശ്- മധ്യപ്രദേശ് അതിർത്തിയിലും ഗുജറാത്തിലും അന്തർ സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം.ബിഹാറിലേക്കും യു.പിയിലേക്കുമുള്ള രണ്ടു ശ്രമിക് ട്രെയിനുകൾ റദ്ദാക്കിയതിനെ തുടർന്നാണ് ഗുജറാത്തിൽ പ്രതിഷേധം. രാജ്‌കോട്ടിലാണ് സംഭവം. അന്തർ സംസ്ഥാന തൊഴിലാളികൾ വാഹനങ്ങൾ അടിച്ചു തകർക്കുകയും കല്ലെറിയുകയും ചെയ്തു. നൂറുകണക്കിന് തൊഴിലാളികളാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. അക്രമം നടത്തിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് രാജ്‌കോട്ട് എസ്‌പി ബൽറാം മീണ പറഞ്ഞു.

മധ്യപ്രദേശ്, ഉത്തർപ്രദേശ് അതിർത്തി അടച്ചിട്ടതിനെ തുടർന്നാണ് അതിർത്തിയിൽ സംഘർഷം അരങ്ങേറിയത്. ഇരുസംസ്ഥാനങ്ങളുടെയും അതിർത്തിയായ ചാക്ഗഢിലായിരുന്നു സംഭവം. അതിർത്തി അടച്ചിരുന്ന പൊലീസിന്റെ ബാരിക്കേഡുകൾ തകർത്ത് തൊഴിലാളികൾ ഉത്തർപ്രദേശിലേക്ക് കടന്നു. ആയിരക്കണക്കിന് തൊഴിലാളികളാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്.

പലരും ദിവസങ്ങളായുള്ള യാത്രക്കൊടുവിലാണ് അതിർത്തിയിലെത്തിയത്. കൈക്കുഞ്ഞുങ്ങളും കുട്ടികളും സ്ത്രീകളും ഉത്തർ പ്രദേശിലെ ഗ്രാമങ്ങളിലെത്താൻ ദിവസങ്ങളായുള്ള യാത്രയിലായിരുന്നു. പലരും സൈക്കിളിലും നടന്നുമാണ് ഗ്രാമങ്ങളിലേക്ക് പലായനം ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP