Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202115Saturday

ബിഹാർ മുൻ മന്ത്രി മേവാലാൽ ചൗധരി കോവിഡ് ബാധിച്ചു മരിച്ചു; അന്ത്യം പട്‌നയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ

ബിഹാർ മുൻ മന്ത്രി മേവാലാൽ ചൗധരി കോവിഡ് ബാധിച്ചു മരിച്ചു; അന്ത്യം പട്‌നയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ

ന്യൂസ് ഡെസ്‌ക്‌

പട്‌ന: ബിഹാർ മുൻ മന്ത്രിയും ജെഡിയു എംഎൽഎയുമായ മേവാലാൽ ചൗധരി (68) കോവിഡ് ബാധിച്ചു മരിച്ചു. പട്‌നയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം.

അഴിമതി കേസിലുൾപ്പെട്ട മേവാലാൽ ചൗധരിയെ ഇത്തവണ നിതീഷ് കുമാർ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതിൽ പ്രതിപക്ഷം പ്രതിഷേധിച്ചതിനെ തുടർന്നു രാജിവയ്ക്കുകയായിരുന്നു.

ബിഹാർ മന്ത്രിസഭയിലെ രണ്ടംഗങ്ങളാണ് കോവിഡ് ബാധിച്ചു കഴിഞ്ഞ വർഷം മരിച്ചത്. മന്ത്രിമാരായിരുന്ന കപിൽദേവ് കാമത്ത്, വിനോദ് കുമാർ സിങ് എന്നിവരാണു കഴിഞ്ഞ വർഷം മരിച്ചത്.

മുതിർന്ന ആർജെഡി നേതാവ് രഘുവംശ പ്രസാദ് സിങും കോവിഡ് ബാധയ്ക്കു ശേഷം ചികിത്സയിൽ തുടരവേയാണു മരിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP