Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അവധിക്കാലം ആഘോഷമാക്കാനൊരുങ്ങി ഊട്ടി-മേട്ടുപ്പാളയം പൈതൃകതീവണ്ടി; മേട്ടുപ്പാളയം മുതൽ കുനൂർ വരെയുള്ള പ്രീമിയം തീവണ്ടി സർവ്വീസ് ബുക്കിങ് ആരംഭിച്ചു

അവധിക്കാലം ആഘോഷമാക്കാനൊരുങ്ങി ഊട്ടി-മേട്ടുപ്പാളയം പൈതൃകതീവണ്ടി; മേട്ടുപ്പാളയം മുതൽ കുനൂർ വരെയുള്ള പ്രീമിയം തീവണ്ടി സർവ്വീസ് ബുക്കിങ് ആരംഭിച്ചു

മേട്ടുപ്പാളയം: അവധിക്കാലം ആഘോഷമാക്കാൻ ഒരുങ്ങിയരിക്കുകയാണ് നാടും നഗരവും. അവധിക്കാലത്തെ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നാണ് ഊട്ടി. ഇതിൽ ഊട്ടി-മേട്ടുപ്പാളയം പൈതൃകതീവണ്ടിയുടെ പ്രീമിയം തീവണ്ടി സർവ്വീസ് മാർച്ച് 31 ആരംഭിക്കും.

പൈതൃകതീവണ്ടിയുടെ ടിക്കറ്റ് ബുക്കിങ് ഇന്ന് രാവിലെ എട്ട് മണി മുതൽ ആരംഭിക്കും. മേട്ടുപ്പാളയത്ത് നിന്ന് കൂനൂർ വരെയാണ് സർവീസ് ഉണ്ടാവുക.മേട്ടുപ്പാളയത്തുനിന്ന് കൂനൂരിലേക്കുള്ള ഫസ്റ്റ്ക്ലാസ് ടിക്കറ്റ് 1100രൂപയും കുട്ടികൾക്ക്(512 വയസ്സ് വരെ) 650 രൂപയുമാണ്. സെക്കൻഡ്ക്ലാസ്സ് ടിക്കറ്റ് 800 രൂപയും, കുട്ടികൾക്ക് 500 രൂപയുമാണ് നിശ്ചയിച്ചിരിക്കുന്നത്. ( 5 വയസിന് താഴെയുള്ളവർക്ക് ടിക്കറ്റ് ആവശ്യമില്ല).

ശനി, ഞായർ ദിവസങ്ങളിലായി രാവിലെ 9.10നു മേട്ടുപ്പാളയത്ത് നിന്ന് പുറപ്പെട്ട് 12ന് കൂനൂരിലെത്തുന്ന വണ്ടി ഉച്ചയ്ക്ക് 1.30ന് തിരിച്ച് 4.20 ഓടെ മേട്ടുപ്പാളയം സ്റ്റേഷനിൽ തിരിച്ചെത്തുമെന്നും ജൂൺ 24 വരെയാണ് പ്രത്യേകതീവണ്ടി ഉണ്ടാവുകയെന്നും ദക്ഷിണറെയിൽവേ അറിയിച്ചിട്ടുണ്ട്.

2 ഫസ്റ്റ് ക്ലാസ്സ് ബോഗിയും, 1 സെക്കൻഡ് ക്ലാസ്സ് ബോഗിയും ഉള്ള തീവണ്ടിയിൽ ചാർട്ട് ചെയ്ത് വരുന്ന യാത്രക്കാർക്കായിരിക്കും മുൻഗണന നൽകുന്നത്. ഓൺലൈൻ ബുക്കിങ്ങ് വഴി ടിക്കറ്റ് എടുക്കാത്തവർക്ക് സീറ്റ് ലഭ്യതക്കനുസരിച്ച് സ്റ്റേഷനിൽ നിന്ന് നേരിട്ട് വാങ്ങാമെന്നുള്ള ഉത്തരവ് സേലം റെയിൽവേ ഡിവിഷനൽ മാനേജർ ഹരിശങ്കർ വർമ്മ പുറപ്പെടുവിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP