Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മീ ടൂ ആരോപണത്തിൽ കടപുഴകി വന്മരം; ലൈംഗിക പീഡന ആരോപണവുമായി വനിതാ മാധ്യമപ്രവർത്തകർ രംഗത്തെത്തിയതോടെ രാജിവെച്ച് കേന്ദ്രമന്ത്രി എം ജെ അക്‌ബർ; രാജ്യത്ത് മി ടു ആരോപണത്തിൽ രാജിവയ്ക്കുന്ന ആദ്യ മന്ത്രി; അടിസ്ഥാന രഹിതമായ ആരോപണമെന്ന് പറഞ്ഞ് നിയമപോരാട്ടത്തിനു നീക്കം: രാജ്യത്തെ സേവിക്കാൻ അവസരം നൽകിയ മോദിക്ക് നന്ദി പറഞ്ഞ് പടിയിറക്കം

മീ ടൂ ആരോപണത്തിൽ കടപുഴകി വന്മരം; ലൈംഗിക പീഡന ആരോപണവുമായി വനിതാ മാധ്യമപ്രവർത്തകർ രംഗത്തെത്തിയതോടെ രാജിവെച്ച് കേന്ദ്രമന്ത്രി എം ജെ അക്‌ബർ; രാജ്യത്ത് മി ടു ആരോപണത്തിൽ രാജിവയ്ക്കുന്ന ആദ്യ മന്ത്രി; അടിസ്ഥാന രഹിതമായ ആരോപണമെന്ന് പറഞ്ഞ് നിയമപോരാട്ടത്തിനു നീക്കം: രാജ്യത്തെ സേവിക്കാൻ അവസരം നൽകിയ മോദിക്ക് നന്ദി പറഞ്ഞ് പടിയിറക്കം

ഡൽഹി; കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം ജെ അക്‌ബർ രാജിവച്ചു. മിടു ആരോപണത്തെ തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസമായി വലിയ പ്രതിരോധത്തിലായിരുന്നു മുൻ മന്ത്രി. 5മാധ്യമ പ്രവർത്തകരടക്കം നിരവധി യുവതികളാണ് അക്‌ബറിനെതിരെ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. മന്ത്രിക്കെതിരെ ക്യാമ്പിനറ്റിൽ നിന്നുപോലും എതിർ സ്വരങ്ങൾ ഉയർന്നിരുന്നു. മിടു ആരോപണത്തിൽ രാജ്യത്ത് രാജി വയ്ക്കുന്ന ആദ്യ മന്ത്രി കൂടിയാണ് എംജെ അക്‌ബർ.

സ്വന്തം നിലയ്ക്ക് ആരോപണം ഉന്നയിച്ചവർക്കെതിരെ കേസ് നടത്തുമെന്ന് രാജിക്കത്തിൽ എംജെ അക്‌ബർ വിശദമാക്കി. അടിസ്ഥാനരഹിതമായ ആരോപണത്തെ നിയമവഴിയിൽ നേരിടുമെന്ന് എംജെ അക്‌ബർ വിശദമാക്കിനേരത്തെ മാധ്യമപ്രവർത്തകനായിരുന്ന എംജെ അക്‌ബറിൽ നിന്ന് ലൈംഗിക അതിക്രമം നേരിട്ട സ്ത്രീകളാണ് ആരോപണം ഉന്നയിച്ച്രത്. ഇതിൽ ഭൂരിഭാഗവും മാധ്യമപ്രവർത്തകരാണ്. മാധ്യമ പ്രവർത്തക പ്രിയ രമണിയാണ് മീടൂ കാമ്പെയിനിന്റെ ഭാഗമായി ആദ്യം അക്‌ബറിനെതിരെ ആരോപണമുന്നയിച്ചത്.

അക്‌ബർ ലൈംഗിക അതിക്രമം നടത്തിയെന്ന് മാധ്യമപ്രവർത്ത ഗസാല വഹാബും തുറന്നെഴുതി. 'മന്ത്രിയും മുൻ എഡിറ്ററുമായ എം ജെ അക്‌ബർ എന്നെ പീഡിപ്പിച്ചു, ലൈംഗിക അതിക്രമം നടത്തി' ഏഷ്യൻ ഏജ് ദിനപത്രത്തിൽ ജോലി ചെയ്തപ്പോഴുള്ള അനുഭവം ഈ തലക്കെട്ടോടെയാണ് ഗസല വഹാബ് എന്ന മാധ്യമപ്രവർത്തക തുറന്ന് എഴുതിയത്.

ഡൽഹിയിലെ ഏഷ്യൻ ഏജ് ഓഫീസിൽ ജോലി ചെയ്ത ആറു മാസം അക്‌ബർ നിരന്തരം ഉപദ്രവിച്ചു. മുറിയിലേക്ക് വിളിച്ചു വരുത്തി കതക് അടച്ച ശേഷം പല വട്ടം ശാരീരിക അത്രിക്രമം നടത്തിയെന്നാണ് ആരോപണം. മന്ത്രി ഡൽഹിയിലെത്തിയതിന് പിന്നാലെ അക്‌ബറിനോട് രാജിവയ്ക്കാൻ ഉടൻ ആവശ്യപ്പെടണമെന്നാവശ്യ്‌പ്പെട്ട് ആരോപണം ഉന്നയിച്ച മാധ്യമപ്രവർത്തക ഗസാല വഹാബ് രംഗത്തെത്തി. രാജി വച്ചില്ലെങ്കിൽ വിദേശ രാജ്യങ്ങൾ അക്‌ബറിനെ ബഹിഷ്‌ക്കരിക്കണമെന്നും ഗസാല ആവശ്യപ്പെട്ടിരുന്നു.

അക്‌ബറിനെ സംരക്ഷിക്കുന്നത് ബിജെപിക്ക് മുറിവേൽപ്പിക്കുമെന്ന് മുൻ എബിവിപി നേതാവ് രശ്മി ദാസ് കുറ്റപ്പെടുത്തിയിരുന്നു. സംഘപരിവാറിന്റെറ നയത്തിന് വിരുദ്ധമാണ് അക്‌ബറിനോടുള്ള സമീപനമെന്ന് സംഘപരിവാറിനൊപ്പം നിൽക്കുന്ന മുൻ എബിവിപി നേതാവ് രശ്മി ദാസ് പറഞ്ഞു. ബിജെപിക്ക് ഇത് ക്ഷതം ഏല്പിക്കുമെന്നും രശ്മി ദാസ് തുറന്നടിച്ചിരുന്നു.

ഏഷ്യൻ ഏജ് റെസിഡന്റ് എഡിറ്ററായ സുപർണ ശർമ തന്റെ ആരോപണത്തിൽ ഉറച്ചു നിൽക്കുന്നതായി ഒരു ദേശീയ ദിനപത്രത്തോട് വ്യക്തമാക്കിയിരുന്നു. ഒരിക്കൽ അക്‌ബർ എന്റെ ബ്രേസിയറിന്റെ ക്‌ളിപ്പിൽ കയറിപ്പിടിച്ചു. മറ്റൊരിക്കൽ എന്റെ മാറിടങ്ങളിലേക്ക് തുറിച്ചു നോക്കി. ഇതേ പ്രവൃത്തി അയാൾ ഓഫീസിലെ മറ്റൊരു സ്ത്രീയോടും കാണിച്ചു. ഇത് വലിയൊരു പോരാട്ടത്തിന്റെ തുടക്കമാണ്. ഇനി നിയമനടപടിയും സ്വീകരിക്കുമെന്നും സുപർണ പറഞ്ഞു.

ആദ്യം ആരോപണമുന്നയിച്ച വനിതാ മാധ്യമപ്രവർത്തക പ്രിയാ രമണിക്കെതിരേ അദ്ദേഹം തിങ്കളാഴ്ച ക്രിമിനൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നു. ഡൽഹി പട്യാല ഹൗസ് കോടതിയിൽ അഭിഭാഷകൻ സന്ദീപ് കപൂർ മുഖേനയാണ് കേസുകൊടുത്തത്. കേസിൽ ഭയമില്ലെന്നും ആരോപണത്തിൽ ഉറച്ചു നിൽക്കുന്നെന്നും പ്രിയാ രമണിയുൾപ്പെടെയുള്ള അഞ്ചു വനിതാ മാധ്യമപ്രവർത്തകർ വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP