Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബീഹാറിൽ ലഭിച്ചത് ഉൽക്കാശില എങ്കിൽ ലഭിക്കുക സൗരയൂഥം രൂപപ്പെട്ടത് സംബന്ധിച്ച നിർണ്ണായക വിവരങ്ങൾ; മധുബാനി ജില്ലയില പാടത്ത് പതിച്ച ശില കൂടുതൽ പഠനങ്ങൾക്ക് വിട്ടു നൽകുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ

ബീഹാറിൽ ലഭിച്ചത് ഉൽക്കാശില എങ്കിൽ ലഭിക്കുക സൗരയൂഥം രൂപപ്പെട്ടത് സംബന്ധിച്ച നിർണ്ണായക വിവരങ്ങൾ; മധുബാനി ജില്ലയില പാടത്ത് പതിച്ച ശില കൂടുതൽ പഠനങ്ങൾക്ക് വിട്ടു നൽകുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ

മറുനാടൻ മലയാളി ബ്യൂറോ

പാറ്റ്ന: സൗരയൂഥം രൂപപ്പെട്ടത് എങ്ങനെയാണ് എന്നതിനെ കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ ബീഹാറിലെ പാടത്ത് പതിച്ച ഉൽക്കാ പഠനത്തിലൂടെ ലഭിക്കുമെന്ന പ്രതീക്ഷയിൽ ശാസ്ത്രലോകം. ഇന്ത്യയിൽ ഇത്തരത്തിലുള്ള ഉൽക്കാപതനം വളരെ വിരളമാണെന്നും അതിനാൽ തന്നെ ഈ ഉൽക്കാ ശിൽയെ ശാസ്ത്രലോകം പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നതെന്നുമാണ് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നത്.

ജൂലൈ 22നാണ് ബീഹാറിലെ മധുബാനി ജില്ലയിലെ മഹാദേവ ഗ്രാമത്തിലെ പാടത്തിൽ ഉൽക്ക പതിക്കുന്നത്. പാടത്ത് പണിയെടുത്തു കൊണ്ടിക്കുമ്പോഴാണ് വലിയൊരു പാറക്കഷ്ണം വലിയ ശബ്ദത്തോടെ വന്നു പതിച്ചത്. 15കിലോഗ്രാം ഭാരമുള്ള വസ്തു തങ്ങൾ പണിയെടുക്കുന്ന പാടത്ത് വലിയ ശബ്ദത്തോടെ പതിക്കുകയായിരുന്നെന്ന് അവർ പറയുന്നു. പതിച്ചപ്പോൾ ചെറുതായി പുകയുന്നുണ്ടായിരുന്നു അതിനാൽ ആരും സമീപത്ത് നിന്നില്ല. പിന്നീടാണ് ഇവർ അതിനടുത്തേക്ക് വന്നത്. പതിച്ച കുഴിയുടെ വലിപ്പവും ആഴവും കണ്ടാലറിയാം എത്ര ശക്തിയുണ്ടായിരുന്നു ആ പതനത്തിനെന്ന്. അഞ്ചടിയോളം വരും കുഴിക്ക്.

ഫുട്ബോളിന്റെ വലിപ്പമുള്ള വസ്തു ഉൽക്കയാണെന്നാണ് പ്രാഥമിക നിഗമനം. മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ നിർദേശത്തെ തുടർന്ന് കാന്തിക സ്വഭാവമുള്ള ഉൽക്കാ കഷണത്തെ പാറ്റ്നയിലെ മ്യൂസിയത്തിലേക്ക് മാറ്റി. പദാർഥത്തെ പിന്നീട് ശ്രീകൃഷ്ണ സയൻസ് സെന്ററിലേക്ക് കൂടുതൽ പഠനങ്ങൾക്കായി വിട്ടു നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.പഠന ശേഷമേ ഉൽക്കയാണോ അല്ലയോ എന്ന് സ്ഥിരീകരിക്കാൻ കഴിയൂ.

ബഹിരാകാശത്തു കൂടി സഞ്ചരിക്കുന്ന ചെറിയ ശിലാശകലങ്ങളെയാണ് ഉൽക്കകൾ എന്നു പറയുന്നത്. ഇവയിൽ ഭൂരിഭാഗവും വരുന്നത് ധൂമകേതു, ഛിന്നഗ്രഹങ്ങൾ എന്നിവയിൽ നിന്നാണ്. ഭൂമിയിലേക്കു പലപ്പോഴും ചില കഷണങ്ങൾ എത്താറുണ്ട്. ഇവ ഭൗമാന്തരീക്ഷത്തിലേക്ക് കടക്കുമ്പോൾ ഘർഷണം സംഭവിച്ച് കത്തിതീരുകയാണ് പതിവ്. ഇങ്ങനെ കത്തുന്നത് ദൃശ്യമാവുന്നതിനെയാണ് നാം കൊള്ളിയാൻ എന്നു പറയുന്നത്. കത്തുന്നവയിൽ അപൂർവ്വം മാത്രം ഭൂമിയിലേക്ക് പതിക്കും. അവയിലൊന്നാണ് ബിഹാറിൽ പതിച്ചതെന്നാണ് പ്രാഥമിക നിഗമനം. പാറക്കഷ്ണം പോലെയാണെങ്കിലും ഭാരം കൂടുതലായിരിക്കും ഉൽക്കാ ശിലയ്ക്ക്. മാത്രമല്ല കാന്തിക സ്വഭാവവുമുണ്ടാകും. ഈ ഗുണങ്ങളാണ് പ്രഥമ ദൃഷ്ട്യാ ഉൽക്കയാണെന്ന സംശയമുയരാൻ കാരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP