Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേരളത്തിലെ ആശുപത്രികൾ മാത്രമല്ല, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും നിലവാരം പുലർത്തുന്നത്; രോഗ നിർണയവും ഫലപ്രദമായി നടക്കുന്നതിനാൽ വൈറസുകളെയും അതിന്റെ വ്യാപനത്തെയും പ്രതിരോധിക്കാനാകുന്നു; ബബിസിയുടെ പരിപാടിയിലും ചർച്ചയാകുന്നത് ആരോഗ്യ മേഖലയിലെ കേരളത്തിന്റെ നേട്ടങ്ങൾ തന്നെ

കേരളത്തിലെ ആശുപത്രികൾ മാത്രമല്ല, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും നിലവാരം പുലർത്തുന്നത്; രോഗ നിർണയവും ഫലപ്രദമായി നടക്കുന്നതിനാൽ വൈറസുകളെയും അതിന്റെ വ്യാപനത്തെയും പ്രതിരോധിക്കാനാകുന്നു; ബബിസിയുടെ പരിപാടിയിലും ചർച്ചയാകുന്നത് ആരോഗ്യ മേഖലയിലെ കേരളത്തിന്റെ നേട്ടങ്ങൾ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ആരോഗ്യ മേഖലയിലെ കേരളത്തിന്റെ നേട്ടങ്ങളെ ചൂണ്ടിക്കാട്ടി ബിബിസി. ചാനലിന്റെ 'വർക്ക് ലൈഫ് ഇന്ത്യ' എന്ന ചർച്ചയിലാണ് നിപ, കൊറോണ വൈറസുകളെ പ്രതിരോധിക്കുന്നതിൽ കേരളത്തിന്റെ നേട്ടങ്ങളെ കുറിച്ച് പരാമർശിച്ചത്. ചൈനീസ് മധ്യമപ്രവർത്തക ക്യുയാൻ സുൻ, സുബോധ് റായ്, ഡോ. ഷാഹിദ് ജമാൽ എന്നിവർ പങ്കെടുത്ത ചർച്ചയിൽ അവതാരക ദേവിന ഗുപ്തയാണ് വൈറസ് രോഗങ്ങളെ കേരളം നേരിട്ടത് ചൂണ്ടിക്കാണിച്ചത്.

കേരളത്തിൽ മൂന്ന് കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തെങ്കിലും അവർക്ക് രോഗം ഭേദമായി. നിപ, സിക വൈറസുകൾക്കെതിരെയും കേരളം പോരാടുകയും കാര്യക്ഷമമായി പ്രവർത്തിക്കുകയും ചെയ്തുവെന്ന് ദേവിന ഗുപ്ത ചുണ്ടിക്കാണിച്ചു. ഈ മാതൃകകളിൽ നിന്ന് എന്താണ് പഠിക്കാനുള്ളതെന്നായിരുന്നു പാനലിസ്റ്റുകളോടുള്ള ദേവിനയുടെ ചോദ്യം.

പ്രമുഖ വൈറോളജിസ്റ്റായ ഡോക്ടർ ഷഹീദ് ജമീലാണ് ഇതിന് മറുപടി നൽകിയത്. ആരോഗ്യ മേഖലയിൽ മുന്നിട്ട് നിൽക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് ഷഹീദ് ജമീൽ പറഞ്ഞു. കേരളത്തിലെ ആരോഗ്യ മേഖലയിലെ സൗകര്യങ്ങൾ വളരെ മികച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രാഥമിക ആരോഗ്യ രംഗത്ത് കേരളത്തിന്റെ പ്രവർത്തനം മികച്ചതാണെന്ന് ഡോക്ടർ ചൂണ്ടിക്കാട്ടി.

'ആശുപത്രികൾ മാത്രമല്ല, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും മികച്ചവയാണ്. അതാണ് ജനങ്ങൾ ആദ്യം എത്തുന്ന ഇടം. ഒരു വശത്ത് അവ നന്നായി പ്രവർത്തിക്കുമ്പോൾ മറ്റൊരു വശത്ത് രോഗനിർണയം വളരെ ഫലപ്രദമായി ചെയ്യുന്നു. ഈ വൈറസുകളെയും അതിന്റെ വ്യാപനത്തെയും അവർ മികച്ച രീതയിൽ പ്രതിരോധിക്കുന്നു', ഡോ. ഷാഹിദ് ജമാൽ ചൂണ്ടിക്കാണിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP