Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

കുടുംബപരമായി താല്പര്യം ബിജെപിയോട്; മകൾ പാർട്ടിയിൽ ചേർന്നെന്ന പ്രചരണത്തിന്റെ അടിസ്ഥാനം താനും സുരേഷും പ്രധാനമന്ത്രിക്കൊപ്പം നിൽക്കുന്ന ഫോട്ടോയെന്നും മേനക; തെന്നിന്ത്യൻ താരം കീർത്തി സുരേഷിന്റെ രാഷട്രീയ പ്രവേശം സംബന്ധിച്ച വസ്തുതകൾ തുറന്നു പറഞ്ഞ് താരമാതാവ്

കുടുംബപരമായി താല്പര്യം ബിജെപിയോട്; മകൾ പാർട്ടിയിൽ ചേർന്നെന്ന പ്രചരണത്തിന്റെ അടിസ്ഥാനം താനും സുരേഷും പ്രധാനമന്ത്രിക്കൊപ്പം നിൽക്കുന്ന ഫോട്ടോയെന്നും മേനക; തെന്നിന്ത്യൻ താരം കീർത്തി സുരേഷിന്റെ രാഷട്രീയ പ്രവേശം സംബന്ധിച്ച വസ്തുതകൾ തുറന്നു പറഞ്ഞ് താരമാതാവ്

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: അച്ഛന്റെയും അമ്മയുടെയും പിന്നാലെ മകൾ കീർത്തി സുരേഷും ബിജെപിയിൽ സജീവമാകുന്നു എന്ന വാർത്തകളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. അച്ഛൻ സുരേഷ് കുമാറും മേനകയും ബിജെപിയുമായി സഹകരിച്ചതിന് പിന്നാലെ കീർത്തിയും ബിജെപിയിലേക്കെന്നതായിരുന്നു പ്രചാരണം. എന്നാൽ ഇതിന്റെ പിന്നിലെ വാസ്തവം എന്തെന്ന് വ്യക്തമാക്കി മേനക രംഗത്തെത്തി.

Stories you may Like

ബിജെപിക്കായുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം പ്രധാനമന്തിക്കൊപ്പം താനും സുരേഷും ഒരു ചിത്രമെടുത്തിരുന്നു. ഈ ഫോട്ടോ സോഷ്യൽ മീഡിയയിലൂടെ വൈറലായി ഇതാണ് പ്രചാരണങ്ങളുടെ പ്രധാന കാരണം.

ഞാനും ചിത്രത്തിലുള്ളതിനാൽ മകളും രാഷ്ട്രീയത്തിലേക്കെന്നും കീർത്തി സുരേഷ് ബിജെപിയിലേക്കന്നും വാർത്ത പ്രചരിക്കുകയായിരുന്നു. കുടുംബപരമായി ബിജെപിയോട് താൽപര്യമുണ്ട്. എന്നാൽ കീർത്തി ഇതുവരെ അത്തരത്തിലൊരു താൽപര്യം പ്രകടിപ്പിച്ചിട്ടില്ല. ഇപ്പോഴത്തെ വാർത്തയിൽ വാസ്തവമില്ലെന്നും അവർ വ്യക്തമാക്കിയതായാണ് റിപ്പോർട്ട്.

മേനകയും സുരേഷും ബിജെപിയുമായി സഹകരിച്ചതിന് പിന്നാലെ കീർത്തി സുരേഷും ബിജെപിയിലേക്ക് എത്തിയെന്നുമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കപ്പെട്ടത്. നേരത്തെ നരേന്ദ്ര മോദിയേയും ബിജെപിയേയും പിന്തുണച്ച് കൊണ്ടുള്ള സിനിമാ കൂട്ടായ്മയിൽ മേനകയും പങ്കെടുത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി യഥാർത്ഥ ഹീറോയാണെന്നാണ് പരിപാടിയിൽ മേനക അഭിപ്രായപ്പെട്ടത്.

നടി മേനകയുടെയും നിർമ്മാതാവ് സുരേഷിന്റെയും മകളായ കീർത്തി അതിവേഗം ഉയരങ്ങൾ കീഴടക്കുകയാണ്. കീർത്തി അഭിനയിച്ച മിക്ക സിനിമകളും ബോക്‌സോഫീസിൽ വൻ വിജയമായിരുന്നു. മലയാളത്തിലൂടെയാണ് തുടക്കം കുറിച്ചതെങ്കിലും പിന്നീട് തമിഴകത്തും തെലുങ്കിലേക്കുമൊക്കെ അരങ്ങേറുകയായിരുന്നു. കരിയർ ബ്രേക്ക് സിനിമകളുമായാണ് കീർത്തി മുന്നേറിയത്. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളെ ആയിരുന്നു താരത്തിന് ലഭിച്ചത്.

മുൻനിര സംവിധായകരുടേതുൾപ്പടെ നിരവധി സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലായാണ് ഓരോ സിനിമയും പ്രേക്ഷകർക്ക് മുന്നിലേക്കെത്തുന്നത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ തമിഴിനും തെലുങ്കിനും പിന്നാലെ ബോളിവുഡ് ചിത്രത്തിലും താരം അഭിനയിക്കുന്നുണ്ടെന്നുള്ള റിപ്പോർട്ടും അടുത്തിടെ പുറത്തുവന്നിരുന്നു. ബദായ് ഹോം എന്ന സിനിമയിലൂടെ ശ്രദ്ധേയനായ അമിത് ശർമ്മയുടെ സിനിമയിലൂടെയാണ് കീർത്തി അരങ്ങേറുന്നത്. ബോണി കപൂറാണ് സിനിമ നിർമ്മിക്കുന്നതെന്നുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP