Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊൽക്കത്തയിലെ തൃണമൂൽ കോൺഗ്രസ് പാർട്ടി ഓഫീസിലുണ്ടായ സ്‌ഫോടനത്തിൽ പ്രവർത്തകന് ദാരുണാന്ത്യം; അഞ്ചു പേർക്ക് പരുക്ക്; പൊട്ടിത്തെറിച്ച വസ്തു എന്തെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്നും സൂചന

കൊൽക്കത്തയിലെ തൃണമൂൽ കോൺഗ്രസ് പാർട്ടി ഓഫീസിലുണ്ടായ സ്‌ഫോടനത്തിൽ പ്രവർത്തകന് ദാരുണാന്ത്യം; അഞ്ചു പേർക്ക് പരുക്ക്; പൊട്ടിത്തെറിച്ച വസ്തു എന്തെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്നും സൂചന

മറുനാടൻ ഡെസ്‌ക്‌

കൊൽക്കത്ത: പാർട്ടി ഓഫീസിലുണ്ടായ സ്‌ഫോടനത്തിൽ പ്രവർത്തകന് ദാരുണാന്ത്യം. പശ്ചിമ ബംഗാളിലെ മിഡ്‌നാപൂരിൽ തൃണമൂൽ കോൺഗ്രസ് പാർട്ടി ഓഫീസിലാണ് സ്‌ഫോടനുമുണ്ടായത്. അപകടത്തിൽ അഞ്ചു പേർക്ക് പരിക്കുമേറ്റിരുന്നു. വ്യാഴാഴ്‌ച്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം.

സംഭവ സമയം ആറ് പേരും ഓഫീസ് മുറിയിലായിരുന്നു. സ്‌ഫോടനം നടന്ന് നിമിഷങ്ങൾക്കകം തന്നെ പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓഫീസിനകത്തുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറാണോ മറ്റു തരത്തിലുള്ള സ്‌ഫോടക വസ്തുവാണോ പൊട്ടിത്തെറിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് പരിശോധന നടത്തിവരികയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP